മാച്ച് പ്രീവ്യൂ – ബാഴ്‌സലോണ vs സെവിയ്യ
ലാലിഗയിൽ ഇന്ന് ബാഴ്‌സക്ക് ഒരു കടുത്ത പരീക്ഷണം. റൗണ്ട് 11 ൽ സ്വന്തം ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്ന ബാഴ്‌സലോണ നേരിടുന്നത് കരുത്തരായ സെവിയ്യയെ ആണ്. നിലവിലെ ഒന്നാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മിലുള്ള മത്സരം. അൽപ്പം കഠിനമായ പരീക്ഷണം തന്നെയാണ്.
മുൻപേ പറഞ്ഞത് പോലെ പരിക്കിന്റെ ഭീഷണികൾക്കിടയിലാണ് ബാഴ്‌സ ഇന്ന് കളിക്കാനിറങ്ങുന്നത്. ഏകദേശം പകുതിയുടെ അടുത്ത് കളിക്കാർ പരിക്കിലാണ്. എങ്കിലും ഇപ്പോഴും മികച്ച ഒരു ഇലവനെ രംഗത്തിറക്കാൻ ബാഴ്‌സക്ക് കഴിയും. പക്ഷെ സബ്സ്റ്റിട്യൂഷൻ നടത്തുന്ന കാര്യത്തിൽ അൽപ്പം ബുദ്ധിമുട്ടും. B ടീം കളിക്കാരെ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് ടീമിൽ ഇടം നേടുമോ എന്ന് വ്യക്തമല്ല. സെവിയ്യ പോലെയുള്ള ഒരു ടീമിനോട് ഒരു പരീക്ഷണം നടത്താൻ സാധ്യത കുറവാണ് . പരിക്കിൽ ആയിരുന്ന ഇനിയേസ്റ്റ കഴിഞ്ഞ ദിവസങ്ങളിൽ ടീമിനോടൊപ്പം പരിശീലനം നടത്തുകയും സ്‌ക്വാഡിൽ ഇടം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നത്തെ മത്സരത്തിന് ഗ്രീൻ ലൈറ്റ് ലഭിക്കുമോ എന്ന് വ്യക്തമല്ല.
പരിക്കുകൾ മധ്യനിരയിലാണ് നമുക്ക് കൂടുതൽ പ്രശ്നം സൃഷ്ടിച്ചിട്ടുള്ളത്.പതിവ് മുഖങ്ങളായ റോബർട്ടോയും ഗോമസും പരിക്കിലാണ്. അത് കൊണ്ട് ഇപ്പോൾ ലഭ്യമായവർ ബുസി – റാക്കി – പൊളിഞ്ഞോ എന്നിവരാണ്. മികച്ച നീക്കങ്ങൾ മെനയാൻ അധികം പരിചിതമല്ലാത്തവർ ആയതു കൊണ്ട് അറ്റാക്കിങ്ങിൽ ഈ ഫോർമേഷൻ ഒരു പ്രശ്നം ഉണ്ടാക്കിയേക്കാം.ഡെനിസ് സുവാരസ് ഇറങ്ങുകയാണെങ്കിൽ കുറച്ചു ക്രിയാത്മകമായ നീക്കങ്ങൾ നടത്താൻ കഴിഞ്ഞേക്കും. ഇനിയേസ്റ്റ പുറത്തിരിക്കുകയാണെങ്കിൽ ആ സ്ഥാനത്തു തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് ഡെനിസിനു തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്. അത് നല്ല രീതിയിൽ വിനിയോഗിക്കും എന്ന് കരുതാം.
ലാലിഗ റൗണ്ട് 11
കാമ്പ് നോവ് – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി 01:15 ന്
തത്സമയം : SONY TEN 2
©Penyadel Barca Kerala
