ലോക്ക്ഡൗൺ വിശേഷങ്ങളുമായി ജൂനിയര്‍ ഫിര്‍പോ
ലോക്ക്ഡൗൺ:
ഭാഗ്യവശാൽ മലാഗയിലുള്ള എന്റെ കുടുംബവും സെവിയ്യയിലുള്ള സുഹൃത്തുക്കളും എന്റെ കൂടെയുള്ള ഭാര്യയും കുഞ്ഞും എല്ലാവരും സുഖമായിരിക്കുന്നു. അതിന് ദൈവത്തോട് നന്ദി പറയുന്നു. ഒരു ദിവസം മുഴുവനായും വീട്ടിൽ ചിലവഴിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാലേ ഈ അവസ്ഥ വേഗത്തിൽ തരണം ചെയ്യാനാവൂ.
ദൈനംദിന പരിപാടികൾ:
രാവിലെ മകളാണ് ഉണർത്താറുള്ളത്. രാവിലെ ട്രൈനിങ്ങിനു ശേഷം മകളോടൊപ്പം കുറച്ചുസമയം കളിക്കും. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം സുഹൃത്തുക്കളോടൊപ്പം പ്ലേസ്റ്റേഷനിൽ ഫിഫ അടക്കമുള്ള ഗെയിംസ് കളിക്കും. അതിന് ശേഷമുള്ള സമയം മകളോടൊപ്പം കളിക്കുകയും ഭാര്യക്കൊപ്പം സിനിമ കാണുകയും ചെയ്യും.
ഫുട്ബോൾ:
ഫുട്ബാൾ ഒരു ടീം ഗെയിം ആണെന്നിരിക്കെ മൈതാനത്തിനു സമാനമായ ഇടമോ സഹകളിക്കാരോടൊപ്പമുള്ള പരിശീലനമോ ഇപ്പോൾ സാധ്യമല്ലാത്തത് ലോക്ക്ഡൗണിന് ശേഷമുള്ള പരിശീലനത്തെ വ്യത്യസ്തമായ അനുഭവമാക്കുന്നു.
ഞങ്ങൾ ഫിറ്റ്നസ് പരിശീലകനായ അന്റോണിയോവിനോട് എല്ലാദിവസവും സംസാരിക്കാറുണ്ട്. അടുത്ത ദിവസത്തേക്കും ആ ആഴ്ചയിലേക്കും ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകാറുമുണ്ട്.
ഭക്ഷണക്രമം:
ഇപ്പോൾ പരമാവധി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കാറാണ് പതിവ്. സാധാരണ 3 ദിവസം കൂടുമ്പോൾ മത്സരങ്ങൾ ഉണ്ടാവാറുള്ളതിനാൽ കാർബ്‌സ് കഴിക്കാറുണ്ട്. അതൊഴികെ ബാക്കിയെല്ലാം മുന്നത്തെപ്പോലെ തന്നെ പിന്തുടരുന്നു.
സാധാരണ ഭാര്യയാണ് ഭക്ഷണം തയ്യാറാക്കുന്നത്. എന്നാലിപ്പോ ഇടക്ക് ഞാനും സഹായിക്കാറുണ്ട്.
ബാർസയുമായുള്ള പൊരുത്തപ്പെടൽ:
എല്ലാത്തരം മാറ്റങ്ങൾക്കും സമയം ആവശ്യമാണ്. ഈ ആറുമാസം എനിക്കൊട്ടും എളുപ്പമായിരുന്നില്ല, ഒരുവിധം കാര്യങ്ങൾ ശരിയായി വന്നപ്പോൾ പരിക്ക് ബാധിച്ചു. ഞാൻ വളരെ മഹാന്മാരായ കളിക്കാർക്കൊപ്പം ഒരു വലിയ ക്ലബ്ബിൽ പുതിയ നഗരത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഞാൻ പരിശീലനം പുനരാരംഭിക്കുന്നതിനും ഒരു കളിക്കാരനെന്ന നിലയിൽ എനിക്കെന്ത് ചെയ്യാനാവുമെന്ന് തെളിയിക്കുന്നതിനും ഞാൻ കാത്തിരിക്കുകയാണ്.
ടീമംഗങ്ങൾ:
ഞാൻ അൻസു, മൗസ എന്നിവരുമായി നന്നായി ഇടപഴകിയിരുന്നു, പക്ഷേ മൗസ ടീം വിട്ടു. ഇപ്പോഴത്തെ സ്‌ക്വാഡിൽ എനിക്ക് കൂടുതൽ അടുപ്പം അൻസുവിനോടാണ്. ഞങ്ങൾ രണ്ടുപേരും ചെറുപ്പക്കാരാണ്, പല കാര്യത്തിലും സാമ്യതകളുണ്ട്, കളിക്കളത്തിലും പുറത്തും ഞങ്ങൾ ഒരു നല്ല ബന്ധം നിലനിർത്തിപ്പോരുന്നുണ്ട്. അർതുറോ എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തി. കാരണം, എന്റെ പ്രതീക്ഷകൾക്ക് വിപരീതമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹം ടാറ്റൂ ഇഷ്ടപ്പെടുന്നു. കാഴ്ചയിൽ ഒരു യോദ്ധാവിനെപ്പോലെ തോന്നുമെങ്കിലും, വളരെ നല്ല വ്യക്തിയാണ്. ക്വിക്കെയോട് മാനേജർ എന്ന നിലയിൽ വളരെ മികച്ച ബന്ധം ആണ് പുലർത്തുന്നത്. ഇപ്പോഴും ബെറ്റിസിലെ അതെ മനോഭാവമാണ് അദ്ദേഹത്തിന്. എന്നിൽ ആദ്യമായി വിശ്വാസം പുലർത്തിയ ആളായിരുന്നു അദ്ദേഹം ഇപോഴും ബെറ്റിസിൽ കണ്ട അതെ വ്യക്തി തന്നെയാണ്. എന്നോടിപ്പോഴും മുമ്പത്തേതു പോലെ തന്നെയാണ് പെരുമാറുന്നത്. ഡ്രസ്സിംഗ് റൂമിൽ വളരെ ആരോഗ്യകരമായ അന്തരീക്ഷമാണ്. ഒരുപാട് നേട്ടങ്ങൾ കൈവരിച്ച മഹാന്മാരായ കളിക്കാരുടെ ഒരു കൂട്ടമാണ് ഇവിടെയുള്ളത്. ഡ്രസ്സിംഗ് റൂമിൽ നല്ല അന്തരീക്ഷം നിലനിർത്താൻ അവർ എപ്പോഴും ശ്രമിക്കാറുണ്ട്.
ബാഴ്‌സലോണയിൽ താമസമാക്കുന്നതിനെക്കുറിച്ച്:
ഒരു നഗരമെന്ന നിലയിൽ ബാഴ്‌സലോണ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഞാൻ മലാഗയിൽ നിന്നുള്ളയാളാണ്. സഞ്ചാരികൾ കൂടുതലാണെങ്കിലും ധാരാളം സമാനതകൾ, ടൂറിസം, ബീച്ച്, കാലാവസ്ഥ .. ഇവിടെ ബാഴ്‌സലോണയിൽ ഉണ്ട്. കൂടാതെ കളിക്കാർക്ക് നല്ല ബഹുമാനമാണ് ലഭിക്കുന്നത്.
ഇഷ്ടങ്ങൾ :
എനിക്ക് അരിയാഹാരങ്ങൾ ഇഷ്ടമാണ്. അവ പരീക്ഷിക്കാൻ റെസ്റ്റോറന്റുകളിൽ പോകാറുമുണ്ട്. ലോക്ക്ഡൗൺ അവസാനിച്ചാൽ ആദ്യം ചെയ്യുക അതായിരിക്കും.
സിനിമ: നെവർ ബാക്ക് ഡൗൺ
സീരീസ്: മണി ഹീസ്റ്റ്
നഗരം: സെവിയ്യ
ബാല്യകാല ഹീറോ: മൈക്കിൾ ബസ്റ്റോസ്
മറ്റൊരു കായികയിനം: ടേബിൾ ടെന്നീസ്
ഗാനം: Tres d’abril by Anuel
സാമൂഹ്യമാധ്യമം: ഇൻസ്റ്റഗ്രാം
Image and Content courtesy: www.fcbarcelona.com
©www.culesofkerala.com
