സാവി – എൽ മാസ്ട്രോ
എന്ത് പറയണം എന്നറിയില്ല ഇ മനുഷ്യനെ കുറിച്ച്……
ഒറ്റ വാചകത്തിൽ പറയുകയാണേൽ തലച്ചോറു കൊണ്ട് മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ.ഓരോ കളിയെ കുറിച്ചുമുള്ള ചാവിയുടെ കാഴ്ചപ്പാട് തന്നെ വേറിട്ടതായിരുന്നു .അളന്നു കുറിച്ചുള്ള പാസുകളും നൊടിയിടകൊണ്ടു കളിക്കളം അടക്കി വാഴാനുമുള്ള കഴിവും ഈ മനുഷ്യനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിരത്തിയിരുന്നു .ഒരു കളിക്കാരൻ എന്നതിനേക്കാൾ ഉപരി ഒരു ജെഷ്ട്ടന്റെ സ്ഥാനമായിരുന്നു ബാർസയിലെയും , സ്പൈനിലെയും ഓരോ പ്ലയെരും അദ്ദേഹത്തിന് നല്കിയിരുന്നത്.
വ്യക്തമായി പറയുകയാണെങ്കിൽ കോച്ചും പ്ലയെര്സും തമ്മിൽ ഉള്ള ഒരു “ലിങ്ക് ” ആയിരുന്നു ചാവി.സുവാരാസ് തന്നെ ഒരിക്കൽ പറയുകയുണ്ടായി ,താൻ ഫോം കണ്ടെത്താതെ ഉഴറുമ്പോൾ തനിക്കു ഏറ്റവും കൂടുതൽ പ്രചോദനം തന്നത് ചാവിയെ പോലുള്ള പ്ലയെര്സ് ആയിരുന്നു എന്ന്.നേടാൻ കഴിയുന്നതൊക്കെ അദ്ദേഹം ബാര്സക്ക് വേണ്ടി നേടി തന്നു.4 ചാമ്പ്യൻസ് ലീഗ് ,9 തവണ ലലിഗ ,2 തവണ ഫിഫ ക്ലബ് വേൾഡ്കപ്പ് .അങ്ങനെ പോകുന്നു ആ കിരീടങ്ങളുടെ നിര . ഈ മനുഷ്യൻ 17 വര്ഷം നീണ്ട ബാര്സലോന കരിയർ അവസാനിച്ചപ്പോൾ ഒന്ന് മാത്രം അറിയാം ……..
തന്നെ താനക്കിയ ബാര്സലോനയെ അദ്ദേഹം ജീവന് തുല്യം സ്നേഹിചിരുന്നെന്ന് പല യുറോപ്യൻ ക്ലബുകളും ചാവിക്ക് വേണ്ടി വലവിരിചപ്പൊഴും , പലരും വമ്പന ഓഫറുകൾ വച്ച് നീട്ടിയപ്പോഴും , അതൊക്കെ അദ്ദേഹം സ്നേഹത്തോടെ നിരസിച്ചു. അതിനു ചാവി പറഞ്ഞ കാരണം ഇതായിരുന്നു:-
” I dont wanna play against Barca,i dont wanna play against barca in Campnou”
കഴിഞ്ഞ സീസണോടെ ചാവി ബാര്സലോനയോട് വിട പറഞ്ഞപ്പോൾ അദ്ധേഹത്തെ ഏറ്റവും മിസ്സ് ചെയ്യുന്ന ഒരാൾ ഇനിയെസ്ട ആയിരിക്കും. ഒരിക്കൽ ഇനീയെസ്റ്റയുമായുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോൾ ചാവിയുടെ മറുപടി ഇതായിരുന്നു:
“Sometimes without looking, i I know where he is ”
അത്രയ്ക്ക് ഒത്തിണക്കത്തോടെ ആയിരുന്നു അവർ Midfield അടക്കി വാണിരുന്നത് . ചാവിയുടെ വിടവാങ്ങലോടെ ആ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. ഒരിക്കലും പകരം വെക്കാനില്ലാത്ത ഒരു പ്രതിഭയാണ് ചാവി. ആധുനിക ഫുട്ബോളിലെ ഒരു പ്രതിഭാസം തന്നെ ആയിരുന്നു അദ്ദേഹം . ചാവിക്കു പകരം ബാര്സലോന മാനേജ്മന്റ് ആരെ കണ്ടെത്തിയാലും അതൊന്നും അദ്ദേഹത്തിന് സമം ആകില്ല എന്നത് ഒരു നഗ്നസത്യം തന്നെയാണ് . തന്റെ 17 വർഷം നീണ്ട ബാര്സ കരിയര് കഴിഞ്ഞ സീസണോടെ അദ്ദേഹം അവസാനിപ്പിച്ചപ്പോൾ…..
ചാവി…..
മറക്കില്ല……
കാല്പന്തുക്ളിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ എന്നും ഉണ്ടാകും താങ്കളും , താങ്കൾ നല്കിയ ഓർമകളും……!!
Thank you Maestro for the wonderful memmories
Gracias Capita….!!
You will never forgt….
Gone but never forgttn