കാർലോസ് പുയോൾ
“I came here as a boy and leave with a family”
ബാർസലോനയുടെ എക്കാലത്തെയും മികച്ച ഡിഫൻഡറും, ക്യാപ്ടനും ആയ പുയോളിന്റെ അരങ്ങേറ്റത്തിന് അടുത്ത ഒക്ടോബറിൽ 16 വയസ്സ് . ബാർസലൊനക്കു വേണ്ടി 682 തവണ പുയോൾ കളത്തിൽ ഇറങ്ങി . നിരവധി ട്രോഫികൾ പുയോൾ ബാർസക്കായി നേടി .
ഗോൾകീപ്പർ ആയിരുന്നു പുയോൾ . തോളിനു പറ്റിയ പരിക്ക് കാരണം , പിന്നീട് ഡിഫെൻസീവ് മിഡ്‌ഫീല്ടെർ ആയി . 1995 ഇൽ ,ബാർസയുടെ LAMASIA ഇൽ എത്തിയ പുയോൾ 1996 ഇൽ ബാർസ ബി- ടീമിൽ കളിച്ചു തുടങ്ങി . റൈറ്റ് ബാക്ക് ആയിട്ടാണ് ബാർസയിൽ പുയോൾ കളിച്ചു തുടങ്ങിയത് .1998 ഇൽ മലാഗ FC ഇൽ നിന്നുള്ള ഓഫർ ബാർസ സ്വീകരിച്ചു എങ്കിലും പുയോൾ ക്ലബ് വിടാൻ തയ്യാർ ആയിരുന്നില്ല . എറ്റവും അടുത്ത ചങ്ങാതി ചാവിയെ പിരിയാൻ തയ്യാർ ആയിരുന്നില്ല പുയോൾ . അങ്ങനെ 1999 ഇൽ അന്നത്തെ കോച്ച് വാൻ ഗാൽ, പുയോളിന് അവസരം കൊടുത്തു . ഒക്ടോബർ 2 നു റയൽ വല്ലഡോലിഡ് ആയിട്ടുള്ള മത്സരത്തിൽ പുയോൾ ആദ്യമായി ബാർസ ജേർസി അണിഞ്ഞു .
2003-04 ഇൽ അന്നത്തെ ക്യാപ്ടൻ ലൂയിസ് എന്റിക്ക് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ കാർലോസ് പുയോൾ എഫ്സി ബാർസിലോനയുടെ ക്യാപ്ടൻ ആയി . പിന്നീട് അങ്ങോട്ട് പുയോളിന്റെയും , ബാർസയുടെയും എറ്റവും നല്ല സമയം ആയിരുന്നു . 3 ചാമ്പ്യൻസ് ലീഗ് കീരീടവും , 6 ലിഗ കിരീടങ്ങളും , 2 ക്ലബ് ലോകകപ്പുകളും പുയോൾ നേടി. 2000 ഇൽ സ്പാനിഷ് ടീമിനായി അരങ്ങേറ്റം കുറിച്ച പുയോൾ 2 യുറോ കപ്പ്, 1 ലോകകപ്പ് നേടിയ സ്പാനിഷ് നിരയുടെ എറ്റവും വിശ്വസ്തനായ പടയാളി ആയിരുന്നു . പുയോളിന്റെ അഭാവത്തിൽ സ്പാനിഷ് ടീം കഴിഞ്ഞ ലോകകപ്പിൽ ആദ്യ റൌണ്ടിൽ തന്നെ പുറത്തായി . പുയോളിന് പകരക്കാരനെ കണ്ടെത്താൻ ബാർസക്കും കഴിഞ്ഞിട്ടില്ല .
ബാർസ നിരയിൽ ചാവി കഴിഞ്ഞാൽ എറ്റവും ജെന്റിൽമാൻ പുയോൾ ആയിരുന്നു . ബാർസലോനയുടെ ഒരു മത്സരത്തിൽ പുയോളിനോട് എതിര് ടീം കളിക്കാരൻ മോശം ആയി പെരുമാറിയത് കണ്ടു പൊതുവെ ശാന്തൻ ആയ റൊണാള്ടിഞ്ഞ്യോ ക്ഷുഭിതൻ ആയി ഓടി വന്നെങ്കിലും പുയോൾ റൊണാള്ടിഞ്ഞ്യോയെ തടഞ്ഞു . ബർനാബ്യൂവിൽ എല് ക്ലാസിക്കൊക്കിടെ മാദ്രിദ് കാണികൾ തനിക്കു നേരെ എറിഞ്ഞ ലൈറ്റരുമായി റഫറിക്ക് പരാതി പറയാൻ തുടങ്ങിയ പിക്കെയെ തടഞ്ഞു ലൈറ്റർ വാങ്ങി ദൂരെ എറിഞ്ഞു കളിയില് ശ്രദ്ധിക്കാൻ പറഞ്ഞ പുയോളും ഓർമയിൽ ഉണ്ട്.
ഇപ്പോഴും ബാഴ്സ ആരാധകർ ഓരോ കളിയിലും ചില നേരങ്ങളിലെങ്കിലും പുയോൾ എന്ന പോരാളിയെ ബാഴ്സയുടെ പ്രതിരോധകൊട്ടയിൽ മിസ്സ് ചെയ്യാതിരിക്കില്ല. അതാണ് പുയോൾ ഒഴിച്ചിട്ടു പോയ ലീഗസി.
#el_capitano
#LEGEND