XAVI’S INTERVIEW WITH JIJANTES FC
ചാവി : ലിയോ? കഴിഞ്ഞ ദിവസങ്ങളിൽ ബാഴ്‌സയിലേക്കുള്ള തിരിച്ചു വരവ് സംബന്ധിച്ച് മെസിക്കും കൃത്യമായ ധാരണ ഇല്ലായിരുന്നു. മെസി ആയിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഞാൻ മെസിയുമായി ഒരു പാട് സംസാരിച്ചിരുന്നു. ഞങ്ങൾ എല്ലാവരും വളരെ ആവേശ ഭരിതരായിരുന്നു. പക്ഷെ ഞങ്ങൾ വിചാരിച്ച പോലെ അവസാനം നടന്നില്ല. ഈ തീരുമാനത്തിലേക്ക് എത്താൻ ഉണ്ടായ സാഹചര്യങ്ങൾ മെസി വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തോട് ഒപ്പം സമയം ചിലവഴിക്കാൻ സഹായിക്കുന്ന ശാന്തമായ ഒരു അന്തരീക്ഷം ആണ് മെസി ആഗ്രഹിക്കുന്നത്. മെസി ലോകത്തിലെ ഏറ്റവും മികച്ച താരം ആയതിനാൽ തന്നെ മെസി എടുക്കുന്ന തീരുമാനത്തെ ബഹുമാനിക്കാൻ നാം ബാധ്യസ്ഥരാണ്. മെസി ഇല്ലാതെയും മികച്ച പ്രകടനം പുറത്തെടുക്കാൻ ബാഴ്സക്കാകുമെന്ന് എനിക്കുറപ്പുണ്ട്.
മെസിക്ക് എന്റെ വക എല്ലാ ആശംസകളും.
ഒരു പരിശീലകൻ എന്ന നിലയിൽ എപ്പോഴും ടീമുമായി സമ്പർക്കത്തിൽ ആവേണ്ടതുണ്ട്. സാധ്യമായ എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും മത്സരിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്. ബുദ്ധിമുട്ടേറിയ ഒരു സാമ്പത്തിക സാഹചര്യത്തിൽ ആണെങ്കിലും ടീം ശക്തമാക്കി ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
എത്രത്തോളം ടീമിനെ ശക്തമാക്കാൻ പറ്റും എന്നതിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. ഒരു പടി കൂടെ കടന്ന് ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയും ഞങ്ങൾ ഇത്തവണ പരിശ്രമിക്കും. ഏറ്റവും മികച്ച ആളെ തന്നെ ബുസ്ക്വറ്റ്സിന് പകരക്കാരനായി കണ്ടെത്തേണ്ടതുണ്ട്.