കൂളെസ് ഓഫ് കേരളയുടെ പ്രഥമ ഔദ്യോഗിക അംഗം – ചാവി ഹെർണാണ്ടസ് !!!
കേവലം ഒരു ഫേസ്ബുക് കൂട്ടായ്മ എന്നതിനുമപ്പുറത്തേക്ക് നമ്മൾ കൂടുതൽ വളരേണ്ടത് ഒരു വലിയ ആവശ്യമായിരുന്നു. കൃത്യമായ ഘടനയുള്ള ഒരു സംഘടന, ആ സംഘടനക്ക് കഴിവുറ്റ ഒരു നേതൃത്വം, ആയിരക്കണക്കിന് അംഗങ്ങൾ, തുടങ്ങി ഒരു വലിയ വെല്ലുവിളിയായിരുന്നു ഞങ്ങളെ കാത്തിരുന്നത്. പക്ഷെ നിശ്ചയദാർഢ്യവും ഇക്കാലമത്രയും നിങ്ങൾ ഓരോരുത്തരും തന്ന പിന്തുണയും കൈമുതലാക്കി ആ ലക്ഷ്യത്തിലേക്ക് ഞങ്ങൾ പ്രയാണമാരംഭിച്ചു. തടസങ്ങൾ ഓരോന്നായി മറികടന്നു, ഒടുവിൽ ഇന്ന് ഇവിടെ ലക്ഷ്യത്തിലേക്ക് പതിയെ എത്തിച്ചേർന്നിരിക്കുകയാണ്.ഇനി നിങ്ങളുടെ സഹകരണമാണ് വേണ്ടത്.ഇനിയും കൂടുതൽ മെച്ചപ്പെടണമെങ്കിൽ നമ്മൾ നമ്മുടെ സൗകര്യങ്ങൾ ഉയർത്തുക എന്നതായിരുന്നു ആദ്യത്തെ അജണ്ട.നമ്മളേവരുടെയും സ്വപ്നം ഇന്ന് ഞങ്ങൾ സാക്ഷാൽക്കരിച്ചിരിക്കുന്നു. ഇത്രയും നാളും ഒരു സ്വപ്നമായി അവശേഷിച്ചത് ഇനി യാഥാർഥ്യം.
ഒരു ഫേസ്ബുക് കൂട്ടായ്മയിൽ നിന്നും ആരംഭിച്ചു, ഇപ്പോൾ അറുപത്തിനായിരത്തിനും മുകളിൽ അംഗങ്ങളുള്ള ഒരു പ്രസ്ഥാനമായി കൂളെസ് ഓഫ് കേരള വളർന്നു കഴിഞ്ഞു. ഇനിയും മുന്നേറാനുള്ള യാത്രയിൽ കൂടുതൽ സൗകര്യങ്ങളിലേക്ക് ഉയരുക, ആ യാത്രയിൽ നിങ്ങളെവരെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ മെമ്പർഷിപ് പദ്ധതി ആസൂത്രണം ചെയ്തത്. അതാണ് ഇന്ന് നമ്മുടെ ഇതിഹാസ നായകൻ ചാവി ഹെർണാണ്ടസ് തുറന്നിരിക്കുന്നത്.