• Follow

വാൽവെർഡെയുടെ പ്രസ് കോൺഫ്രൻസിൽ നിന്നും…

  • Posted On April 14, 2018

” ഇതെന്റെ കരിയറിലെ ഏറ്റവും മോശം നിമിഷമല്ലെങ്കിലും അത്തരം ഒരുപാട് നിമിഷങ്ങളിൽ ഒന്നാണ്. ഞാനും നിങ്ങളും ഒരേ അവസ്ഥയിൽ കൂടെയാണ് കടന്നു പോകുന്നത്. ജയത്തിൽ സന്തോഷിക്കുന്നത് പോലെ തോൽവിയെ അഭിമുഖീകരിക്കാനും സാധിക്കണം. ”

“എല്ലാവരും എന്നെ ആകും പഴിചാരുന്നത്. അതിലേക്ക് ശ്രദ്ധ മുഴുവനും നൽകാൻ ഞാൻ തയ്യാറല്ല. ബാഴ്സയിലെ ജോലി ഏറ്റെടുക്കുമ്പോൾ മുതലിങ്ങോട്ട് സമ്മർദം ആണ്. അതിനെ ഞാൻ അഭിമുഖീകരിക്കേണ്ടതുണ്ട് . ”

” കളിക്കളത്തിൽ നാം എന്ത് ചെയ്യുന്നു എന്നത് അനുസരിച്ചാകും ആരാധകരുടെ പ്രതികരണം. നിലവിൽ ലാ ലിഗ ചാമ്പ്യന്മാർ ഞങ്ങളല്ല. അതാരും മറക്കാതെ ഇരിക്കട്ടെ. അത് വിജയിക്കാൻ ഉള്ള പോയിന്റുകൾ നേടുക ആണ് ഇനിയുള്ള ലക്ഷ്യം. ”

” ഇത് കഠിനമായൊരു നിമിഷമാണ്. ഏറ്റവും കഠിനമെന്നൊ ആഗസ്റ്റിലെ തോൽവി കൂടെ കണക്കിലെടുത്താൽ രണ്ടാം സ്ഥാനമോ കൊടുക്കാം. കുറച്ച് നാളുകൾ മുൻപ് വരെ ലാ ലിഗ പോലും നമുക്ക് അപ്രാപ്യമായ ഒന്നായിരുന്നു. ആ അവസ്ഥയിൽ നിന്ന് വെറും 7 പോയിന്റിന്റെ ദൂരത്തിൽ മാത്രം നാം നിൽക്കുകയാണ്. നഷ്ടമായതിനെ ഓർത്ത് വിലപിക്കുന്നതിനേക്കാൾ നേടാനാവുന്നതിലേക്ക് ശ്രദ്ധ തിരിക്കാൻ ആണ് നാം ശ്രമിക്കേണ്ടത് . അതിനാൽ വലൻസിയ മാച്ച് ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്. ”

“കഴിഞ്ഞ ആഗസ്റ്റിൽ തന്നെ എല്ലാം അവസാനിച്ചു എന്ന തോന്നൽ നമുക്കുണ്ടായിരുന്നു. അതിനോട് ഉചിതമായ രീതിയിൽ നാം പ്രതികരിച്ചു. അത് കൊണ്ടാണല്ലോ ഈ തോൽവിയിൽ തട്ടി വീഴും വരെ വിജയകരമായ സമയം നമുക്കുണ്ടായത്. ”

” ടീമിനുണ്ടായ വിജയത്തിനും പരാജയത്തിനും കാരണം ടീം തന്നെയാണ്. ആരാധകർക്ക് നിരാശ സമ്മാനിച്ച തോൽവിയിൽ ഞങ്ങൾക്കും സങ്കടമുണ്ട്. സംഭവിച്ച് പോയതിനെ മാറ്റുവാൻ ഇനി സാധ്യമല്ലല്ലൊ.”

” ഞാൻ മനസ്സിലാക്കിയിടത്തോളം കളിക്കാർ തിരിച്ചടിയിൽ നിന്ന് മുക്തരായി കഴിഞ്ഞു. വലിയ നിരാശ സമ്മാനിച്ച മൽസര ശേഷം ആരാധകരെ വീണ്ടും ഊർജസ്വലരാക്കി ലക്ഷ്യങ്ങൾ നേടാൻ ഞങ്ങൾ പരിശ്രമിക്കും. ”

” ബുസ്കെറ്റ്സിന്റെ സാന്നിധ്യം ഇത്തരം പ്രധാനമായ മൽസരത്തിൽ നിർണായകമാണ്. റാക്കിടിച് ഉണ്ടായിരുന്നെങ്കിൽ പോലും ഒരുപക്ഷേ ബുസ്കെറ്റ്സിനെ ഞാൻ ആശ്രയിച്ചേനെ. ബുസ്കെറ്റ്സ് പൂർണ്ണമായും ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല.”

  • SHARE :