അജ്ഞാതനായ ‘മുത്തച്ഛൻ’
1951 മെയ് 17 ന് മാഡ്രിഡിലെ ചമാർട്ടിൻ സ്റ്റേഡിയത്തിൽ നടന്ന കോപ ഡെൽ റേ ഫൈനല്‍ മത്സരത്തില്‍ ബാഴ്സ റയൽ സോസിഡാഡിനെ 3-1 നു പരാജയപ്പെടുത്തി. ഇതു കുബാല യുഗത്തിലെ ആദ്യത്തെ മഹത്തായ വിജയമായിരുന്നു.
അന്നു ബാഴ്സ ആരാധകർ സ്റ്റേഡിയം മുഴുവനും 1924 ൽ കാർട്ടൂണിസ്റ്റ് വാലന്റേ കാസ്റ്റാനിസ് സൃഷ്ടിച്ച ക്ലബ്ബിന്റെ ആരാധകരുടെ പ്രതീകമായ ബാഴ്സ അവിയുടെ (മുത്തച്ഛൻ) ബാനറുകള്‍ കൊണ്ട് നിറച്ചിരുന്നു. ക്ലബ്ബിന്റെ, പിന്തുണയുടെ മാനുഷിക ചിഹ്നമായ ബാഴ്സ ഷർട്ടിലെ വയറുള്ള രൂപം മാഡ്രിഡ്കാരായ ആളുകളെ ആശയക്കുഴപ്പത്തിലാക്കി. ചിലര്‍ ഇതു ക്ലബ്ബിന്റെ സ്ഥാപകനായ ജോവാൻ ഗാംപർ ആണെന്നും ചിലര്‍ മുൻ ബാഴ്സ മിഡ്ഫീൽഡർ അഗസ്റ്റെ സാഞ്ചോ ആണെന്നും മറ്റു ചിലര്‍ അന്നത്തെ ബാഴ്സ കൊച്ച് ആയിരുന്ന ജോസെപ് സമിറ്റിയർ ആണെന്ന് വരെ ധരിച്ചിരുന്നു.
പ്രശസ്‌തമായ ആ കാർട്ടൂൺ തിരിച്ചറിയപ്പെടാതെ പോയതിൽ മാഡ്രിഡ്കാർക്ക് ഒരു ഒഴികഴിവ് ഉണ്ടായിരുന്നു. കാരണം, ബാഴ്സലോണയിൽ ‘അവിയുടെ’ രൂപം ജനപ്രിയമായിരുന്ന Xut! El Once എന്നീ മാസികകൾ അന്നു രാജ്യ തലസ്ഥാനത്ത് ലഭ്യമല്ലായിരുന്നു.