‘ദി പെർഫെക്റ്റ് നമ്പർ 9’..ലൂയിസ് ബീസ്റ്റ് സുവാരസ്..!
ഇന്നലെ ബിൽബാവോയ്ക്കെതിരെ നേടിയ ഗോളോടെ ബാഴ്‌സയുടെ 100- ഗോൾ ക്ലബ്ബിൽ സുവാരസും അംഗമായി.
ബ്ലോഗ്രാനയ്ക്ക് വേണ്ടിയുള്ള സുവുവിന്റെ ഗോൾ വേട്ട ആരെയും അമ്പരപ്പിക്കുന്നതാണ് 2014 ഒക്ടോബർ 25 നായിരുന്നു സുവാരസിന്റെ ബാഴ്‌സ അരങ്ങേറ്റം. ഫിഫ ബാൻ കാരണം സീസൺ പകുതിയോളം സുവുവിന് നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിലെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് വിന്നർക്ക് പക്ഷെ അത്ര സുഖകരമായ തുടക്കമായിരുന്നില്ല ബാഴ്‌സയിൽ ലഭിച്ചത്. ആദ്യ ഗോൾ കണ്ടെത്താൻ 6 മത്സരങ്ങളോളം കത്തിരിക്കേണ്ടതായി വന്നു. ഒടുവിൽ ചാമ്പ്യൻസ് ലീഗിൽ അപോയെലിനെതിരെ സുവു ബാഴ്‌സയ്ക്ക് വേണ്ടി തന്റെ ആദ്യ ഗോൾ നേടി. 43 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളോടെയാണ് സുവു ആ സീസൺ അവസാനിപ്പിച്ചത്. തൊട്ടടുത്ത സീസണിൽ പിസ്റ്റലെറോ തന്റെ ബീസ്റ്റ് മോഡ് തന്നെ പുറത്തെടുത്തു. 53 മത്സരങ്ങളിൽ നിന്ന് 59 ഗോളുകൾ…!. 2016-17 സീസണിൽ 16 ഗോളുകൾ സുവു ഇതിനോടകം തന്നെ ബാഴ്‌സയ്ക്ക് വേണ്ടി നേടിയിട്ടുണ്ട്.
ഒരു ‘ഗോൾ മെഷിൻ’ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹൻ..’ദി പെർഫെക്റ്റ് നമ്പർ 9′..ലൂയിസ് ബീസ്റ്റ് സുവാരസ്..!