• Follow

ദി കാമിയോ ഓഫ് ആന്ദ്രേ ഗോമസ് അറ്റ് ബെർണബ്യു

  • Posted On April 25, 2017

ഈ സീസണിൽ ബാഴ്‌സിലോണ ആരാധകരുടെ അനിഷ്ടം സമ്പാദിച്ചയാളാണ് ഗോമസ്. പ്രിയരേ, ബാഴ്‌സലോണ ബാഡ്ജ് ഇടം നെഞ്ചിനോട് ചേർത്ത് അയാൾ കളിക്കുന്നത് വരെ അയാളെ നാം പിന്തുണയ്ക്കണം. വെറുമൊരു ക്ലബല്ല, ഒരു ക്ലബ്ബിലുമുപരിയാണ് നാം എന്ന് അഹങ്കരിക്കുന്നവരാണ് നമ്മൾ. ആ നമ്മൾ ഒരിക്കലും നമ്മുടെ കളിക്കാരെ തള്ളിപറയരുത്. അങ്ങനെയുള്ള ഒരാൾ ഒരു ബാഴ്‌സ ആരധകനല്ല. വിമർശനം ആകാം, എന്നാൽ വെറുപ്പ് അരുത്.
ആന്ദ്രേ ഗോമസ് ആരാണ് എന്നും അയാൾക്ക് എന്ത് സാധിക്കും എന്ന് വലൻസിയയിലെ അയാളുടെ ദിനങ്ങൾ ഫോളോ ചെയ്തവർക്കറിയാം. റയൽ മാഡ്രിഡും, ബാഴ്‌സയും, യൂവന്റസുമെല്ലാം ഒരേ സമയം ഒരു താരത്തിന് വേണ്ടി പോരാടുമ്പോൾ തന്നെ വ്യക്തമാണല്ലോ ആ താരത്തിന്റെ പൊട്ടൻഷ്യൽ.

ഗോമസ് മെച്ചപ്പെടുന്നുണ്ട്. അയാളിൽ കുറവുള്ളത് ആത്മവിശ്വാസമായിരുന്നു. അത് പതിയെ വരിക തന്നെ ചെയ്യും. അയാൾക്ക് വേണ്ടുന്ന പിന്തുണ ടീമിൽ ലഭിക്കുന്നുണ്ട്. റയലിനെതിരായി പാക്കോയുടെ പകരക്കാരനായി ഗോമസ് വന്നപ്പോൾ നെറ്റി ചുളിച്ചവരുണ്ട്. എന്നാൽ ഗോമസ് തനിക്ക് ലഭിച്ച അവസരം നന്നായി മുതലാക്കി. നന്നായി ഡിഫൻസിലേക്കു ട്രാക്ക് ചെയ്യുന്നതോടൊപ്പം നല്ല പോലെ ആക്രമിച്ചു കളിക്കുവാനും ഗോമസിനു കഴിഞ്ഞു. പീക്കെയ്ക്കു ഒരുക്കി കൊടുത്ത അവസരം ലോകോത്തരമായിരുന്നു. മെസ്സിയുടെ വിജയഗോളിൽ റോബർട്ടോയുടെ റൺ പോലെ പ്രധാനമായിരുന്നു ഗോമസിന്റെ ആൽബയ്ക്കുള്ള പാസ്. മികച്ച ഡിസിഷൻ മേക്കിങ്ങിന്റെ ചിത്രമാണ് ആ പാസും, സ്റ്റോപ്പും നമുക്ക് കാണിച്ചു തന്നത്. ഗോമസ് വരും സീസണുകളിൽ ലോകോത്തരമാകും എന്ന് യാതൊരു സംശയവുമില്ല. അയാളെ പിന്തുണയ്ക്കുകയാണ് നാം ചെയേണ്ടത്.

  • SHARE :