• Follow

THE BARCA WAY

  • Posted On December 18, 2017

2017 അവസാനിക്കാറായി. ബാഴ്‌സലോണയെ പിന്തുണയ്ക്കുന്ന ആരാധകൻ എന്ന നിലയിൽ അധികം നല്ല ഓർമ്മകൾ തരാത്ത വർഷമാണ് കഴിയുന്നത്. എന്നാൽ ഒരു 100 വർഷം കഴിഞ്ഞാലും മറക്കുവാൻ കഴിയാത്ത ഒരു ദിവസം നമുക്ക് തന്നത് ഈ വർഷമാണ്. അതെ മാർച്ച് എട്ടാം തിയതി നാം കണ്ടു അനുഭവിച്ച ആ മത്സരത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്. ട്രെബിളുകളും, ഒട്ടനേകം ലീഗ് കിരീടങ്ങളും, സെക്സ്റ്റപ്പിളും എല്ലാം ബാഴ്‌സ നേടുന്നത് ദർശിച്ചവരാണ് ഈ തലമുറയിലെ ബാഴ്‌സ ആരാധകർ. എന്നാൽ അന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു നിമിഷമാണ് മാർച്ച് എട്ടാം തിയതി നാം അറിഞ്ഞത്. മറ്റൊരു ക്ലബ് ആരാധകനും അത് മനസ്സിലാക്കി കൊടുക്കുവാൻ ഒരുപക്ഷെ നമുക്ക് കഴിഞ്ഞു എന്ന് വരില്ല. വാക്കുകൾക്കു പരിമിധികളുണ്ട് അന്നത്തെ ആ നിമിഷത്തെ വർണ്ണിക്കുവാൻ. നമ്മളിൽ പലർക്കും ചാമ്പ്യൻസ് ലീഗ് ജയിച്ചതിലും സന്തോഷവും, ആവേശവും അന്ന് തോന്നിക്കാണും. കാരണം അസാധ്യം എന്നത് തോന്നിപ്പിച്ചത് സാധ്യമാണ് എന്ന് തെളിയിച്ചവരാണ് നമ്മൾ. ലോകം മുഴുവൻ നമ്മൾ വീഴുവാൻ കാത്തിരിക്കുമ്പോൾ വീഴാതെ നിവർന്നു നിന്ന് ചങ്കുറപ്പോടെ ജയിച്ചു കാണിച്ചവരാണ് നമ്മൾ. തോറ്റിട്ടില്ല എന്ന് നമ്മുടെ മനസ്സ് പറയും വരെ നാം പരാജയപ്പെടില്ല എന്ന് അന്ന് ബാഴ്‌സലോണ നമുക്ക് കാണിച്ചു തന്നു. ഈ വർഷം ബാഴ്‌സലോണ നമുക്ക് തന്നെ പാഠം കൂടിയാണ് പാരീസ് സൈന്റ്റ് ജർമ്മയ്‌നുമായുള്ള ആ ഐതിഹാസിക മത്സരം. സാമ്പത്തിക പ്രശ്നങ്ങൾ , കുടുംബ പ്രശ്നങ്ങൾ, അസുഖങ്ങൾ, അപകടങ്ങൾ, വിയോഗങ്ങൾ, വഞ്ചനകൾ, പരീക്ഷകൾ,സപ്പ്ളികൾ, എല്ലാം വരും. ഈ ക്ലബ്ബിനെ ആരാധിക്കുന്നവർ, ക്ലബ്ബിനെ അറിഞ്ഞവർ, ആ ചരിത്രദിനം അനുഭവിച്ചറിഞ്ഞവർ, ഉറച്ച ആത്മവിശ്വാസത്തോടെ മനസ്സിനെ ബോധ്യപ്പെടുത്തുക “It ain’t over till its over”. Thats the Barca way. Thats what champions do & I am a champion.

“അസാധ്യം! നാല് ഗോളുകൾക്ക് പിന്നിൽ നിന്ന് തിരിച്ചുവരിക അസാധ്യം. പക്ഷെ ലോകത്തു അതിന് കെല്പുള്ളവരുണ്ടേൽ അത് ബാഴ്‌സലോണ മാത്രം”. ബാഴ്‌സലോണ ആരാധകർ അല്ലാത്തവർ പോലും പറഞ്ഞ വാക്കുകളാണിവ. നൂറിൽ തൊണ്ണൂറ്റിയൊന്പത് തവണയും അസാധ്യമായ കാര്യമായിരുന്നു അന്ന് ബാഴ്‌സയ്ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ നൂറിൽ ഒരു തവണ സാധ്യമാക്കാവുന്ന ഒരൊറ്റ ടീമേ ലോകത്തുള്ളൂ എന്ന സത്യം നമ്മളെപ്പോലെ തന്നെ എതിരാളികൾക്കും അറിയാമായിരുന്നു. ബാഴ്‌സലോണയെ എഴുതി തള്ളിയവർക്കു ആദ്യ താക്കീത് കൊടുത്തത് സാക്ഷാൽ ഡീഗോ ഫോർലാനായിരുന്നു. ഫോർലാൻ കാണിച്ച പ്രതീക്ഷയും ആത്മവിശ്വാസവും, ബാഴ്‌സലോണ ആരാധകർ കൂടി കാണിച്ചപ്പോൾ ക്യാമ്പ് ന്യൂ ഇളകിമറിഞ്ഞു. അലറി വിളിക്കുന്ന ഒരു ലക്ഷം കാണികളുടെ മുന്നിൽ ജയിക്കുകയല്ലാതെ വേറൊരു വഴിയില്ലായിരുന്നു ടീമിന്. തോറ്റാലും പൊരുതി മാത്രമേ തോൽക്കൂ എന്ന് ഉറപ്പിച്ചാണ് അവർ കളിക്കുവാൻ ഇറങ്ങിയത്. സെർജി റോബർട്ടോ വിജയഗോൾ നേടിയപ്പോൾ ബാഴ്‌സലോണ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊല്ലുകയായിരുന്നു. റിക്റ്റർ സ്കേലിൽ നേരിയ ഭൂചലനം പോലും രേഖപ്പെടുത്തി. യൂറോപ്പ് മുഴുവനും, അമേരിക്കൻ രാജ്യങ്ങളും, ആഫ്രിക്കയും, ഏഷ്യയും എല്ലാം ഒരുമിച്ച് ആഘോഷിച്ചു. ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചിട്ടില്ലാതെ മൈക്കൽ ഓവനും, ഫെർഡിനാൻഡും എല്ലാം എല്ലാം മറന്നു ആഘോഷിച്ചത് നാം കണ്ടു. ഇവിടെ നമ്മുടെ നാട്ടിലെ ഓരോ ബാഴ്‌സ ആരാധകനും ഇത് സത്യമോ മിഥ്യയയോ എന്ന് നിശ്ചയമില്ലാതെ മതിമറന്നു എന്തൊക്കെയോ ചെയ്തു കൂട്ടി. വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത വികാരം. അത് തന്നത് ഈ ക്ലബാണ്. ഈ സീസണിൽ എഴുതി തള്ളിയപ്പോഴും തിരിച്ചു വന്ന കുറ്റം പറഞ്ഞവരെ കൊണ്ട് നല്ലതു പറയിച്ചു ചരിത്രമാണ് നമ്മുടേത്. നന്ദി ബാഴ്‌സലോണ ജയത്തിലും, തോൽവിയിലും ഒപ്പമുണ്ട് എന്നും. 2018ൽ കൂടുതൽ ദൂരം താണ്ടുവാനുണ്ട്. ഒരുമിച്ചു വരവേൽക്കാം 2018നെ കൂടുതൽ ആവേശത്തോടും, പ്രതീക്ഷയോടും കൂടെ

  • SHARE :