STORY BEHIND THE DIAMOND IN THE NEW BARCA CREST
1970കളിൽ സ്ഥാപിതമായെങ്കിലും ബാഴ്സലോണ ഫെമെനി ഫുട്ബോൾ ക്ലബ് ബാഴ്സലോണയുടെ ഔദ്യോഗിക ഭാഗമാകുന്നത് 2002ലാണ്. പെനിയ ബാഴ്സലോണിസ്റ്റ ബാഴ്സലോണ എന്ന ബാഴ്സലോണയുടെ ഔദ്യോഗിക ആരാധക കൂട്ടായ്മ ഫെമെനിയുടെ സ്ഥാപകത്തിന് ഭാഗമായിരുന്നു. അന്ന് ഫെമിനിയുടെ ലോഗോയിൽ ഉണ്ടായിരുന്ന ഡയമണ്ട് വീണ്ടും തിരിച്ചുവരികയാണ്. പക്ഷേ ഫെമിനിക്ക് മാത്രമല്ല, എല്ലാ ബാഴ്സലോണ ടീമുകളുടെയും ഈ വർഷത്തെ ജേഴ്സിയിൽ ഈ ഡയമണ്ട് ഉണ്ടായിരിക്കും.
ബാഴ്സലോണ മെൻസ് ടീം എത്രത്തോളം പ്രധാനമാണോ അത്രയും തന്നെ പ്രാധാന്യം ഫെമിനിക്കും കൊടുക്കാൻ ഫുട്ബോൾ ക്ലബ് ബാഴ്സലോണ ബാധ്യസ്ഥരാണ്, അതിനൊപ്പം അതിനുവേണ്ടി ശ്രമിക്കുന്നുമുണ്ട്. കാരണം അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിയ ബാഴ്സലോണ ടീം എന്നു പറയുന്നത് ബാഴ്സ ഫെമെനിയാണ്. ലെവയും പെഡ്രിയും ഗാവിയും നമുക്ക് എത്ര വലുതാണോ അതേ നിലവാരത്തിൽ തന്നെ അലക്സ്യയും, ഐറ്റാനയും, പട്രിയും എന്ന് കാണാൻ നമുക്ക് കഴിയട്ടെ.