• Follow

‪കായിക സിനിമകളെ പരിചയപ്പെടുത്തുന്ന പക്തി‬

  • Posted On August 13, 2016

ബാഗ്ദാദ് മെസ്സി (2012)
ഡ്രാമാ I ഷോർട്ട് ഫിലിം
സംവിധാനം : സാഹിം ഒമർ ഖലിഫ
രചന : സാഹിം ഒമർ ഖലീഫ & കോബ് വാൻ സ്റ്റീൻ ബെർഗ്
ഭാഷ : അറബിക്
രാജ്യം : UAE & ബെൽജിയം
സമയം : 18 മിനിറ്റ്
റിലീസ് ചെയ്തത് : 4 ഏപ്രിൽ 2013
ഇറാഖി സംവിധായകൻ ആയ സാഹിം ഒമർ ഖലീഫ 2013 ൽ രചനയും സംവിധാനവും നിർവഹിച്ച ചെറു ചിത്രമാണ് ബാഗ്ദാദ് മെസ്സി.ഇറാഖിലെ യുദ്ധകെടുതിയുടെ പ്രതീകമായ ഒരു കാൽ നഷ്ട്ടപ്പെട്ട ഹമോദി എന്ന പത്ത് വയസുകാരനിലൂടെയാണ് കഥയുടെ സഞ്ചാരം.ഇറാഖിലെ യുദ്ധക്കെടുതിയിൽ പെടുന്ന സാധാ ജനങ്ങളുടെ ജീവിതവും,ഇറാഖി ജനതയുടെ കാൽപന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശവും ഹമോദിയുടെ കുടംബത്തിലൂടെ സംവിധായകൻ കാണിച്ചു തരികയാണിവിടെ.
പത്തുവയസുകാരൻ ഹമോദി കടുത്ത ഒരു മെസ്സി ആരാധകൻ ആണ്. എന്നാൽ തൻ്റെ വിഗലാംഗത്വം മൂലം പലപ്പോഴും കൂട്ടുകാർ ഹമോദിയെ കാൽപന്തുകളി കളിക്കുന്നതിൽ നിന്ന് വിലക്കുന്നു. വളരെ വിഷമിതനായ ഹമോദി അച്ഛനോട് തനിക്ക് ഒരു ടീവി വാങ്ങിച്ചു തരുവാൻ ആവശ്യപ്പെടുന്നു. അതിനിടക്കാണ് ഹമോദിക്ക് ഒരു TVലഭിക്കുന്നത്. അങ്ങിനെ ബാഴ്സയുടെ മത്സരങ്ങൾ ഇനി ടീവിയിലൂടെ കാണാമെന്ന് സന്തോഷിച്ചിരിക്കുമ്പോൾ ആണ്, ബാഴ്സ – മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം കാണുന്നതിനിടെ ടീവി കേടാകുന്നത്. പിന്നീട് ടീവി നന്നാക്കുവാനായി അച്ഛനുമൊപ്പം ബാഗ്ദാദിലേക്ക് പോകുന്ന ഹമോദിയും ,അതിന് ശേഷം ഹമോദിയുടെ ജീവിതം എങ്ങിനെ മാറിമറിയുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ കഥാസാരം.
ബാഗ്ദാദിലേക്ക് TV നന്നാക്കാനായി പോകണമെന്ന് അച്ഛനും മകനും പറയുമ്പോൾ ഹമോദിയുടെ അമ്മയുടെ ഭയത്തോടെയുള്ള മുഖഭാവത്തിൻ്റെ ഒരു ക്ലോസപ്പ് ഷോട്ട് ഉണ്ട് ചിത്രത്തിൽ. ആ ഒരു ഷോട്ട് മാത്രം മതി ഇറാഖിലെ ജനങ്ങൾ യുദ്ധത്തെ എത്രയേറെ ഭയപ്പെട്ടിരുന്നു എന്ന് മനസിലാക്കാൻ. ബെർലിൻ ഇൻ്റെർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചെറു ചിത്രത്തിനുള്ള അവാർഡ് അടക്കം പല ഫിലിം ഫെസ്റ്റിവലുകളിൽ നിന്നായി പത്തോളം അവാർഡുകൾ ഈ ചിത്രം നേടുകയുണ്ടായി.അധികം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല. എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രം…!
ലിങ്ക് :-
https://m.youtube.com/watch…

  • SHARE :