• Follow

പോസിറ്റീവ് ആണെന്നും 100% നൽകാൻ തയ്യാറാണെന്നും സെർജി റോബർട്ടോ

  • Posted On May 21, 2020

താരങ്ങൾ പരിശീലനത്തിനിറങ്ങിയ അസാധാരണമായ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും, അവരെ ഉത്തേജിപ്പിക്കുന്ന കാണികളില്ലാതെ മത്സരങ്ങൾ കളിക്കാനുള്ള സാധ്യതയെക്കുറിച്ചും സെർജി റോബർട്ടോ സംസാരിക്കുന്നു.

കളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ

“ആദ്യ ആഴ്ച വളരെ നന്നായിരുന്നു. കളിക്കളത്തിലേക്ക് തിരികെയെത്താനുള്ള ആഗ്രഹം ടീമിലെ എല്ലാവർക്കും ഒരേ പോലെ ആയിരുന്നെന്ന് കരുതുന്നു. ഞങ്ങൾ വീട്ടിൽ ധാരാളം സമയം ചെലവഴിച്ചതിനാൽ പിച്ചിലേക്ക് എത്രയും പെട്ടന്ന് മടങ്ങിയെത്തണമെന്ന തോന്നലിലായിരുന്നു.”

ഫിറ്റ്നെസ് നിലനിർത്തുന്നു

” ഞാൻ ശാരീരികമായും മാനസികമായും നല്ല അവസ്ഥയിലാണ്. വീട്ടിൽ കഴിയുന്നത്ര പരിശീലിക്കാൻ ശ്രമിച്ചിരുന്നു. ഫിറ്റ്‌നെസ് പരിശീലകർ ഓരോ ദിവസവും വീട്ടിൽ എന്തുചെയ്യണമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു.മത്സരങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന് യാതൊരു അറിവും ഇല്ലാത്തതിനാൽ, തിരികെ എത്തുമ്പോൾ 100% ഫിറ്റ് ആയിരിക്കേണ്ടത് അത്യാവശ്യമായിരുന്നു.”

അകലം പാലിക്കുമ്പോൾ

” വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിക്കപെട്ടതിനാലും, വ്യക്തിഗത പരിശീലനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിനാലും ഇതുവരെ ഞങ്ങൾ എല്ലാവരും കൂടെ ഒരുമിച്ച് സമയം ചിലവഴിച്ചിട്ടില്ല. എല്ലാവരും നല്ല രീതിയിൽ നടപടികളെ മാനിക്കുമെന്നും എല്ലാം നല്ല രീതിയിൽ പോകുമെന്നും പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ താമസിയാതെ എല്ലാവർക്കും ഒന്നിച്ചു കൂടാമെന്ന് തോന്നുന്നു, അതാണ് ഞങ്ങൾക്ക് വേണ്ടത്. ”

” പ്രധാനമായും വിവിധ സ്റ്റേഷനുകളിൽ സർക്യൂട്ട് പരിശീലനങ്ങളാണ് നടത്തുന്നത്. ടീം അംഗങ്ങളുമായി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ, പന്ത് ഉപയോഗിച്ചും ഉപയോഗിക്കാതെയുമുള്ള വ്യക്തിഗത പരിശീലനങ്ങൾക്കാണ് പ്രാമുഖ്യം.”

സുരക്ഷാ നടപടികൾ

” ഇപ്പോൾ ട്രെയിനിങ് കിറ്റിൽ തന്നെ പരിശീലനത്തിനെത്തണം. ഞങ്ങൾക്ക് ഡ്രസ്സിംഗ് റൂമിലോ മറ്റോ പോകാൻ കഴിയില്ല.ചെറിയ ഇടവേളയിൽ ഓരോ താരങ്ങളും ബൂട്ട് ധരിച്ചെത്തുനതുകൊണ്ട് ആരും തമ്മിൽ യാതൊരു ബന്ധവുമില്ല. ഓരോ താരത്തിനും വേണ്ടി പിച്ച് വിഭജിച്ചിട്ടുണ്ട്. അവർ അതാത് സ്ഥാനങ്ങളിൽ നിന്ന് വാം ആവുന്നു, അതുകൊണ്ട് എല്ലായിപ്പോഴും മറ്റു താരങ്ങളിൽ നിന്ന് അകലം പാലിക്കാൻ കഴിയുന്നു.”

“സെഷൻ കഴിയുമ്പോഴും കാര്യക്രമങ്ങൾ ഇതേപോലെ തന്നെയാണ്. തിരിച്ചുവന്നു ബൂട്ട് അഴിച്ചു വെച്ച്,അതെ ഡ്രെസ്സിൽ തന്നെ വീട്ടിലേക്ക് പോകുന്നു.”

ആരാധകരില്ലാത്ത സ്റ്റേഡിയത്തിൽ കളിക്കേണ്ടി വരുമ്പോൾ

“ഒഴിഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ കളിക്കുന്നത് വിചിത്രമായിരിക്കും. ആരാധകർ ഇല്ലാതെ ഫുട്ബോൾ സമാനമായിരിക്കില്ല.ഞങ്ങൾക്ക് വേണ്ടി മാത്രമല്ല, മത്സരം ആസ്വദിക്കുന്ന ആരാധകർക്ക് കൂടെ വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്. പക്ഷെ അവർക്ക് സ്റ്റേഡിയത്തിൽ വരാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ 100% മത്സരത്തിൽ നൽകി വീട്ടിൽ ഇരിക്കുന്ന അവർക്ക് ഇത്തരം പ്രയാസകരമായ സമയങ്ങളിൽ സന്തോഷം നൽകാൻ പരമാവധി ശ്രമിക്കും.”

ഈ സമയത് നന്ദി പറയേണ്ടത്

“മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും നന്ദി.അതുപോലെ തന്നെ നടപടികൾ മാനിച്ച എല്ലാവരോടും നന്ദി, മാത്രമല്ല ഇനിയും ഇത്തരത്തിലുള്ള ജാഗ്രതയിലൂടെ മാത്രമേ നമ്മൾക്ക് പഴയ ജീവിതത്തിലേക്ക് തിരികെയെത്താൻ പറ്റുകയുള്ളു എന്നും ഓർമിപ്പിക്കുന്നു. “

  • SHARE :