ഫുൾ ടൈം : ബാഴ്‌സ 7 – 0 ഹെർക്കുലീസ്
നന്നായി കളിച്ചു എന്ന് പറയാം. തങ്ങൾക്കൊത്ത എതിരാളികൾ അല്ലാതിരുന്ന ഹെർക്കുലീസിനെ , മത്സരത്തിന്റെ ഒരു ഭാഗത്തും ആധിപത്യം പുലർത്താൻ അനുവദിക്കാതെ ബാഴ്‌സയുടെ മുഴുവൻ മേധാവിത്വവും മത്സരത്തിൽ കാണിച്ചു. പക്ഷെ ഒരു ടീം എന്ന നിലയിൽ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നു കൂടി ഈ മത്സരം വ്യക്തമാക്കുന്നു. പ്രത്യേകിച്ച് അവസരങ്ങൾ തുറന്നെടുക്കുന്നതിൽ. കളിയിൽ മുഴുവൻ സമയവും പന്ത് കയ്യിൽ വച്ച് ബോക്സിനു ചുറ്റും കളിക്കുന്നുണ്ടെങ്കിലും, എതിരാളികളുടെ പ്രതിരോധം ഭേദിച്ച് കടന്നു കയറാൻ ഇനിയുമേറെ നമ്മുടെ ജൂനിയർ ടീം പഠിക്കേണ്ടിയിരിക്കുന്നു. രണ്ടാം പകുതിയിൽ മികച്ച രീതിയിൽ സ്കോറിങ് നടത്തിയെങ്കിലും അതു അവരുടെ പ്രതിരോധം മലർക്കെ തുറന്നുകിടന്നതു കൊണ്ട് കൂടിയാണ്.
പ്രതീക്ഷിച്ചതു പോലെ രണ്ടാം നിര ടീമുമായാണ് ഇറങ്ങിയത്. എങ്കിലും എല്ലാവരും അത്യാവശ്യം നല്ല രീതിയിൽ കളിച്ചു പരിചയമുള്ളവരാണ്. ഒത്തിണക്കം ഒക്കെ നന്നായി ഉണ്ട്. പോസെഷൻ എല്ലാം നന്നായി കീപ് ചെയ്യുന്നുണ്ട്. എങ്കിലും പാസ്സിങ്ങിനു കൃത്യത കുറവാണു. ആദ്യ പകുതിയിൽ കുറെയൊക്കെ നമ്മളെ കടിഞ്ഞാണിട്ട് നിർത്താൻ അവർക്കായെങ്കിലും ആദ്യ പകുതിയുടെ അവസാനത്തോടടുത് ആ പിടിവിട്ടു. രണ്ടാം പകുതിയിൽ പിന്നെ വെറുതെ ഗോൾ അടിക്കുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഫിനിഷിങ്ങിന്റെ കാര്യത്തിൽ തന്റെ കഴിവ് ടുറാൻ പിന്നെയും പിന്നെയും തെളിയിക്കുകയാണ്. എത്ര അനായാസമായാണ് നല്ല ഫിനിഷിങ് കാഴ്ചവെക്കുന്നത്.? ഒപ്പം അൽകാസർ ആദ്യ ഗോൾ നേടിയതും സന്തോഷമുള്ള കാര്യം. എങ്കിലും അൽക്കാസ്സർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് പൊസിഷൻ, പലപ്പോഴും അദ്ദേഹം സ്ഥാനം മാറിയാണ് നിൽക്കുന്നത്. ഇന്ന് ഏറ്റവുമധികം ഇഷ്ട്ടപ്പെട്ട പ്രകടനം ഡെനിസ് സുവാരസിന്റെ ആയിരുന്നു. അത്യുജ്വലം.! നല്ല റണ്ണിങ്ങും , ഡ്രിബ്ലിങ്ങും പാസ്സിങ്ങും, എല്ലാമുണ്ട്. ഇന്ന് അദ്ദേഹം ഒരു ഗോൾ അർഹിച്ചിരുന്നു. ഒപ്പം ഡിഫെൻസിൽ കാര്യമായ ജോലിയില്ലായിരുന്നുന്നുവെങ്കിലും വിദാൽ നല്ല രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞു. കിടിലൻ ക്രോസ്സുകൾ. ഒപ്പം മാഷെ ഡിഫെൻസിൽ മികച്ച പ്രകടനം തന്നെയായിരുന്നു. മധ്യനിരയിൽ മെസ്സിയെ അനുസ്മരിപ്പിക്കുന്ന ചില പാസ്സുകളുമായി റാഫിന്യയും തിളങ്ങി നിന്നിരുന്നു. അദ്ദേഹത്തിന്റെ ഗോളും മികച്ചതായിരുന്നു
© Penyadel Barca Kerala