• Follow

ലാമാസിയ താരങ്ങളെ പരിചയപ്പെടുത്തുന്ന പക്തി

  • Posted On August 9, 2016

II റോഡ്രിഗസ് ടാറിൻ II

വലൻസിയയിലെ ചീവയിൽ ആയിരുന്നു ടാറിൻ്റെ ജനനം.2010 ൽ വലൻസിയ യൂത്ത് ടീമിലൂടെയായിരുന്നു കാൽപ്പന്തുകളിയിൽ ടാറിൻ്റെ അരങ്ങേറ്റം. 2011 ഓടെ ടാറിൻ ബാഴ്‌സയുടെ യൂത്ത് ടീമായ ജുവനൈൽ B ടീമിൽ എത്തി. സെൻ്റർ ബാക്ക് പൊസിഷൻ ആയിരുന്നു ടാറിന് താത്പര്യം. മുന്നിൽ നിന്ന് നയിക്കാനുള്ള ടാറിൻ്റെ സവിശേഷത ടാറിനെ ജുവനൈൽ B ടീമിൻ്റെ ക്യാപ്റ്റനാക്കി.ജുവനൈൽ ടീമിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടാറിന് മുന്നിൽ വൈകാതെ സ്പെയിൻ U17 ടീമിൻ്റെ വാതിൽ തുറന്നു.ടാറിൻ്റെ കീഴിൽ ജുവനൈൽ B ടീം ആ സീസണിലെ ലീഗ കിരീടം നേടുകയുണ്ടായി. ഒപ്പം മോസ്ക്കോയിൽ വെച്ച് നടന്ന സ്പാർട്ടക്ക് കപ്പും ജുവനൈൽ ടീം നേടി. അടുത്ത സീസണിൽ ജുവനൈൽ A ടീമിലേക്ക് ടാറിൻ പ്രമോട്ട് ചെയ്യപ്പെട്ടു.

ഇടതുകാലൻ ആണെങ്കിലും സെൻ്റെർ ബാക്ക് പൊസിഷനിൽ വലതു ഭാഗത്തായിരുന്നു ടാറിൻ്റെ സ്ഥാനം. അത്യാവശ്യ ഘട്ടങ്ങളിൽ റൈറ്റ് ബാക്കായും, CDM ആയും ടാറിൻ കളിച്ചിട്ടുണ്ട്.ആറടിക്ക് മുകളിൽ ഉയരമുള്ള ടാറിൻ ഏരിയൽ ബോളുകൾ ക്ലിയർ ചെയ്യുന്നതിൽ അഗ്രഗണ്യൻ ആണ്. അത് മാത്രമല്ല ഉയരമുള്ളതിൽ കോർണറുകൾ ക്ലിയർ ചെയ്യുന്നതിലും, സെറ്റ്പീസുകളിൽ ഗോൾ നേടുന്നതിലും ടാറിൻ മിടുക്കനാണ്. 2015ൽ ബാഴ്‌സ B ടീമിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ട ടാറിൻ ” പീക്കെ 2.0 ” എന്നാണ് അറിയപ്പെടുന്നത്.

നമ്മുക്ക് എല്ലാവർക്കും അറിയാം , ബാഴ്സലോണ പ്രതിരോധത്തിൽ നേരിടുന്ന പ്രശ്നങ്ങൾ.പുയോൾ, പീക്കെ, ബാർട്ര എന്നിവർക്കും ശേഷം മറ്റൊരു CB പൊസിഷനിൽ കളിക്കുന്ന പ്രതിരോധ നിരക്കാരൻ ബാഴ്സയുടെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല എന്നത് മറ്റൊരു സത്യാവസ്ഥ ആണ്. അതിനൊരു ഉത്തരം ആണ് ടാറിൻ.പലപ്പോഴായി സീനിയർ ടീമിനൊപ്പം പരിശീലനം നടത്തിയ ടാറിൻ ഇത് വരെ സീനിയർ ടീമിനൊപ്പം അരങ്ങേറ്റം നടത്തിയിട്ടില്ല. ഇപ്പോൾ ഇരുപത് വയസുള്ള ടാറിനെ 2017-18 സീസണോടെ സീനിയർ ടീമിലേക്ക് പ്രമോട്ട് ചെയ്തേക്കാം. നമ്മുടെയൊക്കെ പ്രതീക്ഷക്കൊത്ത് ഉയർന്നാൽ, ബാഴ്‌സയുടെ കേളിശൈലി ടാറിന് പെട്ടെന്ന് അഡാപ്റ്റ് ചെയ്യാൻ ആയാൽ നമ്മുക്ക് ലഭിക്കാൻ പോകുന്നത് ഒരു നല്ല പ്രതിരോധ നിരക്കാരനെയാകും..!!
ടാറിന് അതിന് കഴിയട്ടെ. എല്ലാ വിധ ആശംസകളും…!

  • SHARE :