• Follow

റോബർട്ട് ഫെർണാണ്ടസ് – ബാഴ്‌സയുടെ സ്പോർട്ടിംഗ് ഡയറക്ടർ

  • Posted On August 2, 2016

ഇതു റോബർട്ട് ഫെർണാണ്ടസ്. നമ്മുടെ ഈ സ്ട്രാൻസ്ഫർ സീസണിലെ സന്തോഷങ്ങൾക്കു പിന്നിലെ കാരണക്കാരൻ- ബാഴ്‌സയുടെ സ്പോർട്ടിംഗ് ഡയറക്ടർ.

ബാഴ്‌സലോണ ഇതിഹാസമായിരുന്ന സൂബിസരേട്ടാ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞപ്പോളാണ് റോബർട്ട് ഫെർണാണ്ടസ് ബാഴ്‌സയിലേക്ക് വന്നത്, ഒപ്പം അരിഗോ സാക്കിയുടെ മിലാന്റെ കാലത്തു അവരുടെ ഡയറക്ടർ ആയിരുന്ന ബ്രായിഡയുടെ കൂടെ. ബ്രായിഡ ബാഴ്‌സയുടെ ട്രാൻസ്ഫർ അഡ്വൈസർ ആണ് .

ട്രാൻസ്ഫർ ബാൻ ഉണ്ടായിരുന്ന 2015 സമ്മറിൽ വിദാൽ & ആർദ എന്നിവരെ ടീമിൽ എത്തിച്ചു എങ്കിലും, ഫെർണാണ്ടസിൽ ഒരു വിശ്വാസം ഇല്ലായിരുന്നു.കഴിഞ്ഞ സമ്മറിൽ പോഗ്ബ റൂമറുകൾ എല്ലാം കൂടി ആകെപ്പാടെ ഒരു നെഗറ്റിവ് ഇമ്പാക്ട് ഉണ്ടാക്കുകയായിരുന്നു റോബർട്ട്. എന്നാൽ ഈ സമ്മറിൽ റോബർട്ട് ഫെർണാണ്ടസ് തന്റെ മൂല്യം തെളിയിച്ചു. മികച്ച 4 കളിക്കാർ, അതും 22 വയസ്സുള്ള മികച്ച പൊട്ടൻഷ്യൽ ഉള്ള ചെറുപ്പക്കാർ. സ്‌ക്വാഡ് ഡെപ്ത് & യുവ സെന്റർ ബാക്ക് അഭാവം എന്ന ബാഴ്‌സയുടെ ദൗർബല്യം റോബർട്ട് ശരിയാക്കി. നെയ്മർ, ബുസ്കറ്സ് എന്നിവരുടെ ഡീൽ പുതുക്കി. മെസ്സി, ഉടനെ പുതുക്കും. റാക്കിറ്റിച്ച്, സുവാരസ് എന്നിവർക്ക് അടുത്ത സീസൺ കരാർ പുതുക്കൽ ഉറപ്പ് നൽകിയിട്ടുണ്ട്.

ഒരു സ്‌ട്രൈക്കറെ കൂടി എത്തിച്ചാൽ റോബർട്ട് അയാളുടെ ഭാഗം 100% പൂർത്തിയാക്കും. ഇനി എല്ലാം ലൂക്കോയുടെയും, ടീമിന്റെയും കയ്യിൽ. ലൂക്കോ ആഗ്രഹിച്ച ടീമിനെ ആണ് ഇത്തവണ കിട്ടിയിരിക്കുന്നത്. ഗോമസിനെ ഒക്കെ ലൂക്കോയുടെ നിർബന്ധം കൊണ്ടു ടീമിൽ എത്തിച്ചാണ്. ആദ്യ രണ്ടു സീസണിൽ ലൂക്കോ ആഗ്രഹിച്ച മുഴുവൻ ടീം കിട്ടാഞ്ഞിട്ടും ട്രോഫികൾ കൊണ്ടു കാബിനറ്റ് അദ്ദേഹം നിറച്ചിരുന്നു. ഇനി അദ്ദേഹത്തിന് കൂടുതൽ ഓപ്‌ഷൻസ് ഉണ്ട്. ടീം ഒരുപാടു മെച്ചപ്പെട്ടു, പുതിയ ലക്ഷ്യങ്ങളോടൊപ്പം ഭാവി കൂടി കണ്ടു പ്രവർത്തിക്കും എന്നു കരുതാം.

ഗ്രാസിയാസ് റോബർട്ട് ഫെർണാണ്ടസ് !!!

  • SHARE :