റൈവൽസ് ട്രാൻസ്ഫർ
ഫുട്ബോളിൽ റൈവൽസ് തമ്മിൽ കളിക്കാരുടെ ട്രാൻസ്ഫർ നടക്കുന്നത് പുതിയൊരു കാര്യം ഒന്നുമല്ല. സ്പാനിഷ് ഫുട്ബോളിലെ എറ്റവും വിവാദം നിറഞ്ഞ 2 ട്രാൻസ്ഫറുകൾ ആയിരുന്നു , ബാർസയിൽ നിന്ന് റയലിലേക്ക് പോയ ലുയിസ് ഫിഗോയുടെയും & റയലിൽ നിന്ന് ബാർസയിലെക്കു ചേക്കേറിയ ഇപ്പോഴത്തെ ബാർസ കോച്ച് ലൂയിസ് എന്റ്രിക്വെയുടെയും. എന്നാൽ നമ്മൾ അധികം ചർച്ച ചെയ്യാത്ത വേറെ ഒരു ട്രാൻസ്ഫർ ഉണ്ടായിരുന്നു. 2008-11 കാലത്തെ ബാർസ കഴിഞ്ഞാൽ എറ്റവും മികച്ച ബാർസ ടീം ആയിരുന്ന 1989-94 സമയത്തെ യൊഹാൻ ക്രൈഫ് മാനേജ് ചെയ്ത ബാർസയിലെ എറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാൾ ആയ ഡെന്മാർക്കുകാരൻ മൈക്കൽ ലോഡ്രാപ്പിന്റെ ട്രാൻസ്ഫർ.
FC ബാർസലൊനയുടെ സുവർണ്ണ കാലം ആയിരുന്നു 1989 മുതൽ 94 വരെ ഉള്ള വർഷങ്ങൾ. തുടർച്ചയായി 4 ലിഗാ കിരീടങ്ങൾ നേടി ബാർസ ക്രൈഫിന്റെ നേതൃത്വത്തിൽ ആ കാലയിളവിൽ. 92 ഇൽ ചാമ്പ്യൻസ് ലീഗും നേടി അവർ . ആ ടീമിലെ പ്രധാന താരം ആയിരുന്നു 1989 ഇൽ ജുവന്റസിൽ നിന്ന് ബാർസയിലെക്കു വന്ന മൈക്കൽ. Central Mid Fielder/ Attacking Midfielder ആയിരുന്നു മൈക്കലിന്റെ പൊസിഷൻ . മൈക്കലിനെ കൂടാതെ പെപ് ഗ്വാർഡിയാളോ, Ronald Koeman , Bakero, and Begiristain. എന്നിവർ ആയിരുന്നു ടീമിലെ പ്രധാനികൾ. 1993 ബ്രസീല്യൻ സൂപ്പർ താരം റൊമാരിയോ കൂടി ക്യാമ്പ് നൗവിൽ എത്തി . അന്നത്തെ നിയമം അനുസരിച്ച് 3 വിദേശ കളിക്കാരെ മാത്രം ആദ്യ ഇലവനിൽ ഇറക്കാൻ നിയമം ഉള്ളു. ആയതിനാൽ റോട്ടെഷൻ പോളിസി വഴി ടീമിലെ 4 പ്രധാന കളിക്കാരെ മാറ്റി മാറ്റി കളിപ്പികുക ആയിരുന്നു ക്രൈഫ് ചെയ്തത്. 1994 ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം ആണ് മൈക്കൽ ടീം വിടാൻ കാരണം. എ സി മിലാൻ ആയിട്ടുള്ള ഫൈനലിൽ ക്രൈഫ് മൈക്കലിനെ ബെഞ്ച് ചെയ്തു. മത്സരത്തിൽ ബാർസ തോൽക്കുകയും ചെയ്തു . ബെഞ്ച് ചെയ്ത ക്രൈഫിന്റെ തീരുമാനത്തിൽ മൈക്കലിനു കനത്ത എതിർപ്പ് ആയിരുന്നു.
ഈ സമയത്ത് ആണ് ചരിത്രത്തിലെ തന്നെ എറ്റവും മോശം കാലഘട്ടത്തിൽ കൂടി കടന്നു പോയിരുന്ന റയൽ മൈക്കലിനെ സ്വന്തം ആക്കാൻ ശ്രമിച്ചത്. ക്രൈഫിന്റെ കീഴിൽ കളിക്കാൻ മടിച്ച മൈക്കൽ റയലിന്റെ ഓഫർ സ്വീകരിച്ചു സാന്റിയാഗോയിൽ എത്തി. തുടർച്ചയായി 4 ലിഗാ നേടി നിന്ന് മിന്നുന്ന ഫോമിൽ കളിച്ച ബാർസക്കു പിഴച്ച സീസണ്‍ ആയിരുന്നു 1994-95. 1993-94 സീസണിൽ മൈക്കൽ ഉൾപ്പെടുന്ന ബാർസ 5-0 നു റയലിനെ തോൽപ്പിച്ചിരുന്നു. മൈക്കൽ വന്ന സീസണ്‍ റയൽ ബാർസയെ 5-0 നു തോൽപ്പിച്ചു പകരം വീട്ടി. 1995-96 സീസണ്‍ അത്ലെടികോ നേടിയതിനു പിന്നാലെ റയൽ വിട്ടു മൈക്കൽ. വെറും 2 സീസണ്‍ മാത്രമേ റയലിൽ കളിച്ചിട്ടുള്ളൂ എങ്കിലും, റയലിന്റെ എക്കാലത്തെയും മികച്ച വിദേശ താരങ്ങളുടെ 12 അംഗ പട്ടികയിൽ മൈക്കൽ ഉണ്ട്. ക്രൈഫിന്റെ കീഴിലെ ബാർസയുടെ അപ്രാമാദിത്വം അവസാനിപ്പിക്കാൻ ഈ ട്രാൻസ്ഫർ അത്രക്ക് ഉപകരിച്ചിരുന്നു . റയലിനെ ശക്തിപ്പെടുത്തുക മാത്രം അല്ല ഈ ട്രാൻസ്ഫർ ചെയ്തത് , സെറ്റ് ആയി കളിച്ചിരുന്ന ബാർസ ദുർഭലപ്പെട്ടു പോയി.
