RIP ടിറ്റോ
2014 ഏപ്രിൽ 27.. കളിക്കളത്തിൽ ബാഴ്‌സലോണയുടെ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങൾക്ക് ലോകം സാക്ഷിയായ ദിവസം. തങ്ങളുടെ പ്രിയങ്കരനായ ടിറ്റോ മരണത്തിന് കീഴടങ്ങി മൂന്നാം നാൾ തന്നെ മാഡ്രിഗലിൽ വിയ്യാറായലിനെ നേരിടേണ്ടി വന്നപ്പോൾ ബാഴ്‌സ താരങ്ങൾ അനുഭവിച്ച മാനസികസംഘർഷം അന്ന് ഫുട്‌ബോൾ പ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. ടിറ്റോ കാൻസറിന് മുന്നിൽ കീഴടങ്ങിയ ശേഷമുള്ള ബാഴ്സയുടെ ആദ്യ മത്സരം.. പാതി തളർന്ന മനസ്സുമായി ഇറങ്ങിയ ബാഴ്സ താരങ്ങൾക്ക് ഒരിക്കലും ആ മത്സരം ആസ്വദിക്കാൻ കഴിയുമായിരുന്നില്ല. വിയ്യാറായൽ 2 ഗോളിന്റെ ലീഡ് കൂടി നേടിയതോടെ ബാഴ്‌സ തളർന്നു. എങ്കിലും രണ്ടാം പകുതിയുടെ അവസാനം ടീം തിരിച്ചടിച്ചു. 2-3 എന്ന സ്കോറിന് വിജയവും കരസ്ഥമാക്കി. 83 ആം മിനുട്ടിൽ ലയണൽ മെസ്സി വിജയഗോൾ നേടിയപ്പോൾ മതിമറന്ന് ആഘോഷിക്കാൻ ബാഴ്‌സ താരങ്ങൾക്ക് കഴിയുമായിരുന്നില്ല. ടിറ്റോ വിലനോവ ബാഴ്‌സയ്ക്ക് ആരായിരുന്നു എന്ന് ലോകം മനസ്സിലാക്കിയ രാത്രി കൂടിയായിരുന്നു അന്നത്തേത്. കണ്ണീരിൽ കുതിർന്ന ബുസിയുടെയും മാഷറാനോയുടെയും മുഖം അന്ന് നാം വേദനയോടെ കണ്ടുനിന്നു. സുഹൃത്തിന്റെ വേർപാട് അന്ന് ബയേൺ കോച്ച് ആയിരുന്ന ഗാർഡിയോളയേയും തളർത്തിയിരുന്നു. വെർഡർ ബ്രമനെതിരെയുള്ള ബയേണിന്റെ വിജയം ആഘോഷിക്കാൻ ഗാർഡിയോളയ്ക്കും കഴിഞ്ഞില്ല. വിലനോവയുടെ സംസ്കാര ചടങ്ങിൽ നിറകണ്ണുകളുമായി നിൽക്കുന്ന മെസ്സിയുടെ മുഖവും വിളിച്ചുപറഞ്ഞത് മറ്റൊന്നുമായിരുന്നില്ല.. വിലനോവ ഈ ടീമിന് ഒരു പരിശീലകൻ മാത്രമായിരുന്നില്ല..
#RIP_TITO
#PER_SEMPRE_ETERN
