• Follow

‪Revisiting The Past‬

  • Posted On July 27, 2016

പല ക്ലബ്ബുകളിലും പല ലെജെന്റുകളും കളിച്ചതും വിട വാങ്ങിയതും ക്ലബ്ബ്‌ മാറി വേറെ ക്ലബ്ബിനു വേണ്ടി കളിച്ചതും ഒക്കെ നാം കണ്ടിട്ടുണ്ട്‌. ചിലരുടെ ക്ലബ്ബ്‌ മാറ്റങ്ങൾ വൻ വിവാദങ്ങൾ ആയിട്ടുണ്ടാകും. ചിലർ ക്ലബ്ബ്‌ വിട്ട്‌ മറ്റൊരു ക്ലബ്ബിനു വേണ്ടി കളിച്ചാലും ഫാൻസ്‌ എന്നും അയാളെ സ്വന്തം എന്ന് കരുതി സപ്പോർട്ട്‌ ചെയ്യുന്നതും കാണാറുണ്ട്‌.

പല കളിക്കാരും മുൻ ക്ലബ്ബിനെതിരെ അവരുടെ ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നത്‌ പലപ്പോഴും വികാരാധീതമായി അവസാനിൽകാറുണ്ട്‌. ക്ലബ്ബ്‌ റൈവൽറി കൊടുമ്പിരിക്കൊള്ളുന്ന ക്ലബ്ബുകളിലേക്കുള്ള ചുവടു മാറ്റം പല താരങ്ങൾക്കും തിരിച്ച്‌ വരവ്‌ അസഹനീയമാം വിധം ആയിരിക്കാം. എന്നാൽ തിരിച്ചു വരവിൽ റൊണാൾഡീഞ്ഞോയെ ക്യാമ്പ്‌ നൗ വരവേറ്റത്‌ പോലെ ഒരു സ്വീകരണം ഒരു പ്ലെയർക്കും ഒരു ഗ്രൗണ്ടിലും കിട്ടിക്കാണില്ല.

5 വർഷത്തോളം തങ്ങളുടെ ടീമിന്റെ നെടും തൂണായ ഡിഞ്ഞോ ക്ലബ്ബ്‌ വിട്ട്‌ രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷം എസി മിലാൻ ജേർസ്സിയിൽ ക്യാമ്പ്‌ നൗ വിൽ കളിക്കാനിറങ്ങിയ ദിവസം. ബാർസ്സക്കും ബാർസ്സാ ഫാൻസിനും എന്തായിരുന്നു അയാൾ എന്ന് ലോകം തിരിച്ചറിഞ്ഞ ദിവസം. ക്യാമ്പ്‌ നൗവിൽ തടിച്ചു കൂടിയ 90000 നു മുകളിൽ ആരാധകർ ബാർസ്സ ജേർസ്സിയിൽ എങ്ങനായിരുന്നോ അതേ ആവേശത്തിൽ റൊണാൾഡീഞ്ഞോയ്ക്ക്‌ വേണ്ടി ആർപ്പു വിളിച്ചു.

മത്സരം ഫുൾ ടൈമും കടന്ന് പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുമ്പോഴും ഡിഞ്ഞോയും ബാർസ്സയിലെ ഡിഞ്ഞോയുടെ ഏറ്റവും മികച്ച കൂട്ടുലാരൻ പുയോളും കളി തമാശകൾ പറഞ്ഞിരിപ്പായിരുന്നു. ഒടുക്കം രണ്ട്‌ വർഷത്തിനു ശേഷം ക്യാമ്പ്‌ നൗവിൽ കളിക്കാൻ എത്തിയ തങ്ങളുടെ പ്രിയ ഡിഞ്ഞോയേ വിജയികൾക്ക്‌ കിട്ടിയ ട്രോഫി സമ്മാനം നൽകിയാണു ബാർസ്സ യാത്രയയപ്പ്‌ നൽകിയത്.

‪#‎mes_que_un_club‬­
‪#‎DINHO‬
‪#‎LEGEND‬

  • SHARE :