• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ vs അലാവെസ്

  • Posted On September 11, 2016

ബാഴ്‌സലോണ 1 – 2 അലാവെസ്

പ്രതീക്ഷകൾക്ക് താഴെയുള്ള പ്രകടനം.ഒരു രണ്ടാം നിര ടീമുമായാണ് ഇറങ്ങിയത് എന്നത് ശരി തന്നെ, പക്ഷെ കുറച്ചു കൂടി മികച്ച പ്രകടനം നമ്മൾ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചതു പോലെ പ്രധിരോധത്തിലൂന്നി അലാവെസ് കളിച്ചപ്പോൾ, ആ പ്രധിരോധക്കോട്ട തകർക്കാൻ നമ്മുടെ കളിക്കാർക്ക് കഴിഞ്ഞില്ല. പക്ഷെ അത് ഒരിക്കലും ഒരു ന്യായീകരണം അല്ല, ഏതൊരു ടീമിനെയും തോൽപ്പിക്കുവാൻ കഴിക്കുന്നവരല്ലേ വിജയികൾ.?

കളിയിൽ മുഴുവൻ സമയവും പന്ത് ഹോൾഡ് ചെയ്തിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുവാൻ നമ്മുടെ ടീമിന് കഴിഞ്ഞിരുന്നില്ല. അപൂർവ്വങ്ങളായി ലഭിച്ചിരുന്ന അവസരങ്ങൾ എല്ലാം തുലച്ചും കളഞ്ഞു. ഇടയിൽ വീണുകിട്ടിയ ഒരേ ഒരു അവസരം അവർ ഗോളാക്കുകയും ചെയ്തു. ഇടവേളക്ക് ശേഷം ഒരെണ്ണം തിരിച്ചടിച്ചെങ്കിലും, മോശം ഡിഫെൻസും അബദ്ധങ്ങളും മുതലെടുത്തു അലാവെസ് ഒരെണ്ണം കൂടി അടിക്കുകയും മത്സരം അവരുടെ വരുതിയിൽ ആക്കുകയും ചെയ്തു. സീസണിലെ ആദ്യ പരാജയം. വീഴ്ചകളിൽ നിന്നും പഠിച്ചു , പൂർവാധികം ശക്തിയോടെ നമ്മുടെ ടീം തിരിച്ചെത്തട്ടെ എന്ന് ആശംസിക്കുന്നു.

വാൽക്കഷ്ണം : പൊതുവെ ടീം മൊത്തത്തിൽ മോശം ആയതു കൊണ്ട് ആരെയും പേരെടുത്തു വിമർശിക്കുന്നില്ല . പക്ഷെ ഇന്നത്തെ വിദാലിന്റെ പ്രകടനം അതീവ നിരാശാജനകം ആണെന്ന് പറയാതെ വയ്യ. കഴിവ് തെളിയിക്കാൻ കിട്ടിയ അവസരം അദ്ദേഹത്തിന് ഒട്ടും തന്നെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല .പ്രത്യേകിച്ച് കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടങ്ങളുമായി സെർജിയോ റോബർട്ടോ ആ പൊസിഷനിൽ ശക്തമായ ഭീഷണി ഉയർത്തുമ്പോൾ…

  • SHARE :