• Follow

•|മാച് റിവ്യൂ|•ബാഴ്സലോണ 3 – അത്ലറ്റിക് ബിൽബാവോ 0

  • Posted On February 5, 2017

സ്ക്വാഡ് മാനേജ്മെന്റിൽ ലൂയിസ് എൻറിക്കേ എന്ന മാനേജരുടെ പാടവം തെളിയിച്ച മത്സരം. ലൈനപ് കണ്ടപ്പോൾ പലരും നെറ്റി ചുളിച്ചെങ്കിലും ബാഴ്സയുടെ ഇന്നത്തെ പ്രകടനം ഒട്ടുമിക്ക സംശങ്ങൾക്കുമുള്ള ഉത്തരം നൽകി. ബിൽബാവോയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ബലത്തിൽ ഒരു പെർഫെക്റ്റ് വിജയം. തിരക്കിട്ട ഷെഡ്യുൾ കാത്തിരിക്കുന്നതിനാൽ കീ പ്ലയെഴ്സിന് വിശ്രമം കൊടുക്കാനും അധികം സമ്മർദ്ദമില്ലാതെ ഒരു വിജയം നേടിയെടുക്കാനും ടീമിന് കഴിഞ്ഞു. വിദാൽ,പീക്കേ,ഉംറ്റിറ്റി, മത്തെയു എന്നിവരടങ്ങുന്ന പ്രതിരോധ നിര..
ഗോമസും ആർദ്ദയും റഫീഞ്ഞയും അടങ്ങുന്ന മധ്യനിര . സുവാരസ് ഇല്ലാത്ത ഫ്രണ്ട് 3. പരിധിവിട്ട റൊട്ടേഷൻസ് എന്ന് പലരും സംശയിച്ചെങ്കിലും ലൂക്കോയ്ക്ക് പിഴച്ചില്ല.

പതിനെട്ടാം മിനുട്ടിൽ നമ്മൾ ആരാധകരുടെ മനം കവർന്ന ഒരു പാക്കോ – ഗോൾ. ഇതിലും മികച്ച തുടക്കം ഇന്നത്തെ മത്സരത്തിന് ലഭിക്കാനില്ല. ആദ്യ പകുതിയിൽ പ്രതിരോധത്തിൽ ചില പിഴവുകൾ വരുത്തിയത് ബിൽബാവോയ്ക്ക് അവസരങ്ങൾ നൽകിയെങ്കിലും സ്റ്റിഗൻ നന്നായി ഗോൾ വല കാത്തു. ആദ്യ പകുതിയുടെ അവസാനത്തിൽ കോർണർ ഫ്ലാഗിനടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്കിൽ നിന്നും മെസ്സിയുടെ ഡയറക്റ്റ് ഗോൾ.

ആദ്യ പകുതിയുടെ തെറ്റുകൾ തിരുത്തിയ പ്രകടനമാണ് ടീം രണ്ടാം പകുതിയിൽ കാഴ്ചവെച്ചത്. പോസഷൻ കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം നല്ല പ്രതിരോധവും കാഴ്ചവെച്ചു. ഒടുവിൽ വിദാൽ മാജിക്കിൽ മൂന്നാം ഗോൾ.വിജയം നേടാനായി എന്നതിനോടൊപ്പം ടീമിൽ ഇതുവരെ വിശ്രമം ലഭിക്കാതിരുന്ന താരങ്ങൾക്ക് വിശ്രമം കോഫുകളാനും ഇന്ന് സാധിച്ചു എന്നത് മികച്ച ഒരു നേട്ടമാണ്. വരും ദിവസങ്ങളിൽ തിരക്കിട്ട ഷെഡ്യുലിലേക്ക് കടക്കുമ്പോഴേ ഇത്തരമൊരു തീരുമാനത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകൂ.

കുറച്ചുനേരത്തെക്കായിരുന്നെങ്കിലും ഒരു മാജിക്കൽ ഷോയ്ക്ക് ശേഷമാണ് ലിയോ മടങ്ങിയത്. മെസ്സിക്ക് വിശ്രമം കൊടുക്കേണ്ടത് അനിവാര്യമായിരുന്നു.

ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ :

◆നെയ്മർ : ഇന്നത്തെ കളിയിലെ താരം.നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും മൂല്യം കൂടിയ താരം എന്ന വസ്തുതയ്ക്ക് അടിവരയിടുന്ന പ്രകടനം. ഡ്രിബ്ലിങ്ങും സോളോ റണ്ണുകളുമെല്ലാമായി ഇന്ന് കളം നിറഞ്ഞു കളിച്ചു.

◆മത്തെയു: തന്നെ സ്റാർട്ടിങ് ഇലവനിൽ ഇറക്കാനുള്ള ലൂക്കോയുടെ തീരുമാനത്തെ ശരിവെച്ച പ്രകടനം. പിഴവുകൾ വരുത്താതെ ബിൽബാവോയുടെ വേഗതയാർന്ന വിങ് അറ്റാക്കിനെ നന്നായി പ്രതിരോധിച്ചു. ബോക്സിനുള്ളിലും മികച്ച ക്ലിയാറൻസുകൾ നടത്തി.

◆വിദാൽ : ലഭിക്കുന്ന ഓരോ അവസരങ്ങളും വിദാൽ പരമാവധി വിനിയോഗിക്കുന്നുണ്ട്. ഇന്ന് റോബർട്ടോ ഇറങ്ങിയതോടെ മുന്നേറ്റത്തിൽ കൂടുതൽ മികവ് പുലർത്തി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

◆ ആദ്യ പകുതിയിൽ ഡിഫെൻസിൽ വരുത്തിയ പിഴവുകൾ. രണ്ടാം പകുതിയിൽ പരിഹരിച്ചെങ്കിലും ഇനിയൊരു മത്സരത്തിൽ ഇത് ആവർത്തികാതെ ശ്രദ്ധിക്കണം.

എന്തിരുന്നാലും മികച്ചൊരു വിജയത്തോടെ ലാലിഗ ടൈറ്റിൽ റേസിൽ ബാഴ്സയുടെ ശക്തമായ സാന്നിധ്യം അറിയിക്കാൻ സാധിച്ചു. ഫെബ്രുവരിയിലെ സുപ്രധാന മത്സരങ്ങളിൽ വിജയം നേടാൻ പ്രചോദനം നൽകുന്ന ഒരു മത്സരം.

©Penyadel Barca Kerala

  • SHARE :