• Follow

ബ്ലോഗ്രാനയുടെ രാജകുമാരൻ

  • Posted On April 20, 2017

ഹൃദയം കൊണ്ട് പന്ത് തട്ടുന്ന കളിക്കാരെ വളരെ അപൂർവ്വമായേ കാണാറുള്ളൂ. ഈ സീസണിൽ ബാഴ്‌സലോണയുടെ ചുവപ്പും, നീലയുമുള്ള ബ്ലോഗ്‌റാനാ ജഴ്‌സിയിൽ അങ്ങനെ ഒരു താരമുണ്ട്- നെയ്മർ ജൂനിയർ. ഒരിക്കലും കീഴടങ്ങാത്ത പോരാട്ടവീര്യവുമായി അവസാന നിമിഷം വരെ വീറോടെ പൊരുതുന്ന പോരാളി. പ്രതിഭയിലും അധികം, ടീമിനോടുള്ള കൂറും, കളിയോടുള്ള ഭ്രമവും, വിജയങ്ങളോടുമുള്ള തീക്ഷ്ണമായ ആഗ്രഹുമാണ് അദ്ദേഹത്തിൽ കാണുന്നത്. വ്യക്തിപരമായ താൽപര്യങ്ങൾക്കു വലിയ വില കൊടുക്കാതെ, ഒരു ടീമായി ജയിക്കുവാനുള്ള രാഷ്ട്രീയമാണ് അയാളുടെ കളി വ്യക്തമാക്കുന്നത്. ഈ സീസണിൽ ബാഴ്‌സലോണയുടെ എഞ്ചിൻ ഇയാളിലായിരുന്നു. അധികം ഗോളുകൾ നേടുവാൻ കഴിഞ്ഞില്ല എങ്കിലും ബാഴ്‌സയ്ക്ക് വേണ്ടുന്ന അവസരങ്ങൾ സൃഷ്ടിച്ചിരുന്നത് നെയ്മറായിരുന്നു. ഇന്നലെ അവസാനിച്ച നമ്മുടെ ചാമ്പ്യൻസ് ലീഗ് യാത്രയിലും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ആ ബൂട്ടിൽ നിന്നായിരുന്നു. കളിയിലെ പക്വത, ഫീൽഡിലെ പെരുമാറ്റങ്ങളിൽ കൂടി കാണുവാൻ സാധിച്ചാൽ, വരുന്ന സീസണിൽ നമ്മുടെ ഏറ്റവും കരുത്തു ഈ പതിനൊന്നാം നമ്പറുകാരനായിരിക്കും. ഇന്നലെ മഞ്ഞകാർഡ് മേടിച്ചതും, ലാ ലീഗയിലെ 3 കളി ബാനുമെല്ലാം നമുക്ക് ദോഷം ചെയ്തവയാണ്.

പാരീസ് സെയിന്റ് ജർമ്മയിനുമായുള്ള വിജയത്തിന് ശേഷം യൂവന്റസുമായും നെയ്മറിലായിരുന്നു ടീം പ്രതീക്ഷ. ടൂറിനിൽ മോശമായി കളിച്ചെങ്കിലും, ക്യാമ്പ് ന്യൂവിൽ നെയ്മർ തന്നെയായിരുന്നു നമ്മുടെ പ്രതീക്ഷ. ആ പ്രതീക്ഷ സാക്ഷാത്കരിക്കാൻ ആവുന്ന വിധം അയാൾ കളിക്കുകയും ചെയ്തു. ഗോളുകൾ നേടുന്നതിൽ വന്ന വീഴ്ചയും, യൂവേ പ്രതിരോധവും, നമ്മളെ നിരാശരാക്കി എങ്കിലും, പ്രതീക്ഷ തരുന്ന ഒരുപാടു കാര്യങ്ങളിൽ പ്രധാനം നെയ്മർ തുടരുന്ന ഫോമാണ്. വരുന്ന സീസണിൽ തന്നോട് തന്നെ മത്സരിച്ചു, ബാഴ്‌സയുടെ ശക്തമായ തിരിച്ചുവരവിന് ചുക്കാൻ പിടിക്കുവാൻ അയാൾക്ക് സാധിക്കട്ടെ ഇന്നലെ ക്യാമ്പ് ന്യയോവില് വീണ കണ്ണീർ അതിനു പ്രചോദനം അകാട്ടെ. . ഈ സീസണിലെ പ്രകടനകൾക്കു അദ്ദേഹത്തിനോടുള്ള കടപ്പാടും അറിയിക്കുന്നു.

  • SHARE :