• Follow

പ്രണാമം ജോൺ ഗാമ്പർ

  • Posted On July 30, 2016

1930 ജുലൈ 30, വേദനപ്പിക്കുന്ന ആ വാർത്ത കേട്ടുകൊണ്ടായിരിക്കണം അന്ന് രാവിലെ ഓരോ ബാർസ്സ ആരാധകനും എഴുന്നേൽക്കുന്നത്‌. എഫ്‌.സി.ബാർസ്സലോണ എന്ന ക്ലബ്‌ രൂപപെടാൻ കാരണക്കാരനായ ജോൺ ഗാമ്പർ എന്ന മഹാന്റെ മരണ വാർത്തയായിരുന്നു അത്‌. 1899 മുതൽ ബാർസ്സലോണ നഗരത്തിൽ താമസം തുടങ്ങിയ ഗാമ്പർ ബാർസ്സയുടെ വളർച്ചയിൽ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. 1929ൽ സ്റ്റോക്ക്‌ മാർക്കറ്റിൽ നേരിട്ട തകർച്ച വ്യാപാരിയായിരുന്ന ഗാമ്പറിനെ കട കെണിയിലാക്കി. അദ്ദെഹം പിന്നീട്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. നമ്മൾ ഇത്രയേറെ സ്നേഹിക്കുന്ന ബാർസ്സയെ നമ്മുക്ക്‌ നൽകിയ ആ മഹാപ്രതിഭക്ക്‌ പ്രണാമം.

  • SHARE :