• Follow

നെയ്മറിന്റെ പ്രിയ എതിരാളി – വിയ്യാറയൽ !

  • Posted On May 6, 2017

നെയ്മറിനു ഗോൾ വല കുലുക്കുന്നത് എത്ര പ്രിയപ്പെട്ടതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം‌. ഇനി ബാഴ്സലോണ നേരിടാനൊരുങ്ങുന്ന വിയ്യാറയലിനു അത് മറ്റാരേക്കാളും നന്നായി അറിയാം.

നൂകാമ്പിൽ മൂന്ന് ലാ ലിഗ മൽസരങ്ങൾ നെയ്മർ മഞ്ഞപ്പടയെ നേരിട്ടിട്ടുണ്ട്. അതിൽ 5 ഗോളുകൾ ആണ് അദ്ദേഹം നേടിയത് ! അതോടെ പി. എസ്‌. ജി., അത്ലറ്റിക് ബിൽബാവൊ, റയൊ വയ്യെക്കാനൊ എന്നിവരുടെ കൂടെ നെയ്മറിന്റെ ഏറ്റവും പ്രിയ ഇരകളായി വിയ്യാറയൽ.

2013 ൽ ലയണൽ മെസ്സി സസ്പെൻഷൻ മൂലം വെളിയിലിരുന്ന ലാ ലിഗ മൽസരത്തിൽ ആണ് വിയ്യാറയലിനെ നെയ്മർ നേരിട്ടത്. അന്ന് ഇരുഗോളുകൾ നേടി മെസ്സിയുടെ അഭാവം അറിയിക്കാതെ വിജയതീരത്ത് നെയ്മർ എത്തിച്ചു. 2014-15 സീസണിൽ ഇരുവട്ടം പിറകിൽ നിന്ന ശേഷം ബാഴ്സ വിജയിച്ച മൽസരത്തിലും നെയ്മർ ഗോളോടെ തിളങ്ങി. കഴിഞ്ഞ സീസണിൽ മെസ്സി പരിക്കേറ്റ് പുറത്തായ അവസരത്തിൽ രണ്ട് ഗോളുകൾ നേടി രക്ഷകനായി നെയ്മർ. കോപ ഡെൽ റേ മൽസരങ്ങൾ കൂടെ കണക്കിലെടുത്താൽ 8 ഗോളുകൾ നെയ്മർ വിയ്യാറയലിനെതിരെ നേടി; മറ്റേത് ടീമിനേക്കാളും കൂടുതൽ. അതിനാൽ ഇന്നത്തെ മൽസരത്തിൽ നെയ്മറിന്റെ മറ്റൊരു തിളക്കമാർന്ന പ്രകടനത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്.

  • SHARE :