നെയ്മർ ജൂനിയർ – ഇന്നലത്തെ മത്സരത്തിലെ ഫീൽഡിലെ മാൻ ഓഫ് ദി മാച്ച്.
ഇന്നലെ ആദ്യ മിനിറ്റ് മുതൽ നെയ്മർ ആയിരുന്നു ബാഴ്സയുടെ എഞ്ചിൻ. ഈ ടൈ ബാഴ്സയുടെ വഴിയിൽ ആകുവാൻ പ്രധാന കാരണം ഇന്നലത്തെ നെയ്മറിന്റെ പ്രകടനം തന്നെ. അവസരങ്ങൾ ഒരുക്കുന്നതിൽ മാത്രമല്ല പ്രതിരോധത്തിലും നെയ്മർ തിളങ്ങി. റഫറിയുടെ തെറ്റായ ഒരു തീരുമാനം ഇല്ലാതാക്കിയത് ഒരു മനോഹര ഗോളായിരുന്നു. നെയ്മർ തന്റെ സ്വതസിദ്ധമായ വൈഭവത്തോടെ സുവാരസിന് നൽകിയ ബോൾ, സുവാരസ് വലയിൽ എത്തിച്ചിരുന്നു എങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു.തെറ്റായ തീരുമാനം ആയിരുന്നു അത് എന്ന് റീപ്ളേകൾ തെളിയിച്ചു. 35 ആം മിനിറ്റിൽ നെയ്മർ വീണ്ടും സുവാരസിന് പന്തെത്തിക്കുകയും സുവാരസ് ഗോൾ നേടുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം നെയ്മർ ടീമിനായി രണ്ടാം ഗോൾ നേടുകയും ചെയ്തു.
രണ്ടാം പകുതിയിൽ കൊടുത്താൽ ആക്രമിക്കുന്ന നെയ്മറെയാണ് കണ്ടത്. 80 ആം മിനിറ്റിലെ ആ മനോഹര മൂവ് ഗോളായിരുന്നു എങ്കിൽ ഈ വർഷത്തെ ഏറ്റവും മികച്ച ഗോളായേനെ അത്.
ഈ സീസണിലെ പ്ലേയ് മേക്കിങ് റോൾ നെയ്മർ നന്നായി ആസ്വദിക്കുന്നുണ്ട്. ഗോളുകളാണ് വഴി മാറി നിന്നതു. അത് മാറിക്കോളും. അതിനുള്ള ഇന്ധനം ആകട്ടെ ഇന്നലത്തെ മത്സരം. സീസണിലെ രണ്ടാം പകുതിയിൽ MSN മൂവരും ടോപ്പ് ഫോമിൽ നിക്കേണ്ടത് നമുക്കാവശ്യമാണ്.
NB : നെയ്മർ യൂസ്ലെസ് ആണ് എന്ന് പറഞ്ഞ സ്പാനിഷ് തലസ്ഥാനം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ‘മാർക്ക’ പത്രം റിപ്പോർട്ട് ചെയ്തത് അറിഞ്ഞു കാണുമല്ലോ. അവർക്കുള്ള മറുപടിയും നെയ്മർ സോഷ്യൽ മീഡിയയിൽ കൊടുത്തിട്ടുണ്ട്.
MSN -ബെസ്റ്റ് ട്രയോ ഇൻ ഹിസ്റ്ററി..
ബീറ്റ് ഇറ്റ്…!!!