• Follow

മിഡ്ഫീൽഡ് കൺട്രോളേഴ്‌സും ആർതർ സൈനിങും

  • Posted On July 13, 2018

നിയന്ത്രണം. ഓരോ പ്രോ ആക്റ്റീവ് ടീമും അത് സ്വപ്നം കാണുന്നു. പൊസിഷണൽ ശൈലി പിന്തുടരുന്ന ടീമുകൾ അതിനെ ആശ്ലേഷിക്കുന്നു. പന്ത് കൈവശം വെക്കാവുന്ന അനേകം ടീമുകൾ ഇക്കാലത്തു ഉണ്ട്. എന്നാൽ ഏതാനും ടീമുകൾക്ക് മാത്രമേ അത് ഉപയോഗപ്പെടുത്താനും സ്വന്തം ശൈലി, എതിരാളിക്ക് മേൽ പ്രയോഗിക്കാനും സാധിക്കുകയുള്ളൂ. ചിലപ്പോൾ അനുയോജ്യമായ മാർഗം പന്ത് പിടിച്ചു വെക്കുകയും പരസ്പരം കൈമാറുകയും ചെയ്യുക എന്നതാണ്. മറ്റു ചിലപ്പോൾ, ടീമുകൾക്ക് കൂടുതൽ ചലനാത്മകതയും കളിയിൽ ഊർജ്ജവും പകർത്താൻ വേഗത കൂട്ടേണ്ടി വരും. ചില അവസരങ്ങളിൽ, കളിയെ മന്ദഗതിയിലാക്കുകയും എതിരാളിയുടെ ചടുലമായ അക്രമങ്ങളെ തണുപ്പിച്ചു നിർജീവം ആക്കുകയുമാണ് നല്ലത്.

ഓരോ കളിക്കാരനും സിസ്റ്റത്തിനും അതിന്റെ ചുമതലയുണ്ട്. പക്ഷേ അതിന് മറ്റാരേക്കാളും സംഭാവന ചെയ്യുന്നതു, ടീമിന്റെ കണ്ട്രോളറാണ്. അയാളെ ഒരു ഓർക്കസ്ട്രേറ്ററായോ പപ്പറ്റ് മാസ്റ്റർ (പാവ കളിക്കാരൻ) ആയോ സങ്കല്പിക്കുക. കളിയുടെ ചരടു വലിക്കുന്ന ഒരാൾ. അത് നപോളിയിലെ ജോർജിന്യോ പോലെയുള്ള ഒരു കേന്ദ്രബിന്ദുവോ, അല്ലെങ്കിൽ ടോണി ക്രൂസ്, മിറലെം പ്യാനിച്ച് പോലെയുള്ള ഒരു സെൻട്രൽ മിഡ്ഫീൽഡറോ ആവാം. ബാഴ്സയിൽ സെർജിയോ ബുസ്ക്വെറ്റ്സ്, ആന്ദ്രെസ് ഇനിയെസ്റ്റയുടെ സഹായത്തോടെ ഇത് ചെയ്യുന്നു.

സാധാരണയായി അത്തരം ഒരു കളിക്കാരൻ, അസാധാരണമായ പാസിംഗ് റേഞ്ചും, പന്ത് കൈമാറുന്നതിനുള്ള കണിശമായ പാസിങും, ടീമിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കളിയുടെ ശൈലി മാറ്റാൻ കഴിവും ഉള്ളയാൾ ആയിരിക്കും. ഉദാഹരണത്തിന്, ഉയർന്ന തീവ്രതയിൽ കളിക്കുന്ന ടീമുകൾക്കെതിരെ, കളി മന്ദഗതിയിലാക്കുകയും, കളിയെ അവരുടെ കംഫേർട് സോണിൽ നിന്ന് അകറ്റുകയും ചെയ്യും. ഡീപ് ബ്ലോക്ക്‌ പ്രതിരോധശൈലിക്കെതിരെ, അവരുടെ ഫോർമേഷൻ അല്ലെങ്കിൽ ഷെയ്പ്പ് തകർക്കാൻ പന്ത് വളരെ വേഗത്തിൽ പാസ്സ് ചെയ്യുന്നു. സ്പെയ്സ്-ടൈം എന്ന ആശയത്തെ പറ്റി ഉള്ള വ്യക്തമായ ധാരണ, ഒരു കൺട്രോളറുടെ ആവശ്യകതയാണ്. കാരണം, കളിയുടെ ചരട് വലിക്കുന്നതിനും പ്രെസ്സിങ്ങിനെ പ്രതിരോധിക്കുന്നതിനും അനുയോജ്യമായ പൊസിഷനിൽ കോൺട്രോളറുടെ സാന്നിധ്യം ഉണ്ടായിരിക്കണം.

ചാവി ഹെർണാണ്ടസിൽ നമുക്ക്, എക്കാലത്തെയും മികച്ച കൺട്രോളറുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം വിട പറഞ്ഞതിന് ശേഷം, അതേ പ്രൊഫൈലിൽ ഒരു കളിക്കാരനെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ല. ആർതറിൽ, സമാനമായ ഗുണഗണങ്ങൾ ഉള്ള ഒരു പ്രതിഭയെ, ഒടുവിൽ നമ്മൾ കണ്ടെത്തിയ പോലെ തോന്നി. ശരിയാണ്, യൂറോപ്പിൽ അയാൾ പരീക്ഷിക്കപ്പെട്ടിട്ടില്ല. അയാൾ അടുത്ത ചാവി ആണെന്ന് പ്രഖ്യാപിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. നമ്മുടെ ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ രീതിയിലാണ് അയാൾ ലാറ്റിൻ അമേരിക്കയിൽ കളിച്ചിരുന്നത്. കൂട്ടിനു ലോകോത്തര താരങ്ങൾ ഉണ്ടാവുമ്പോൾ, ആ പ്രകടനം ഇവിടെ ആവർത്തിക്കാൻ ആകുമോ എന്നതാണ് ഇനി അറിയേണ്ട കാര്യം.

അയാൾ നമ്മുടെ ശൈലിയിലേക്ക് അതിവേഗം ഇണങ്ങി ചേരുമായിരിക്കും. പക്ഷേ യൂറോപ്യൻ ഫുട്ബോളിൻറെ നിലവാരം, ലാറ്റിൻ അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏറെ മുകളിൽ ആണ്. അതിനാലാണ് ഞങ്ങൾ ഈ സമ്മറിൽ തന്നെ, അദ്ദേഹം ബാർസയിൽ ചേരാൻ ആഗ്രഹിക്കുന്നത്. അതിലൂടെ പ്രീ സീസണിൽ കുറച്ചു വിലയേറിയ സമയം ലഭിക്കും. അത്, ഈ പ്രക്രിയ കുറച്ചുകൂടി എളുപ്പമാക്കും.

ആയതിനാൽ, എല്ലാ കൂളെസിനോടും അയാൾക്ക്‌ വേണ്ട സമയവും സാവകാശവും നൽകി, ക്ഷമയോടെ പിന്തുണ നൽകാൻ അഭ്യർത്ഥിക്കുന്നു.

വിസ്കാ എൽ ബാർസ !

  • SHARE :