മെസ്സിയുടെ പനേങ്ക കിക്ക് പിറന്നത് എങ്ങനെ ?
വ്യക്തിഗത മികവും ടീം വർക്കും മുതലാക്കി വിയ്യാറയൽ ടീമിനെതിരെ ശനിയാഴ്ച നേടിയ വിജയം ഒരിക്കൽ കൂടെ ബാഴ്സയുടെ മികവിനു ഉദാഹരണമായി . പ്രത്യേകിച്ച് മെസ്സിയുടെ പെനാൽറ്റി ഗോളിനു വഴിവെച്ച ഹാൻഡ് ബോളിലേക്ക് എത്തിച്ചത് ടീമിന്റെ കൂട്ടായ മുന്നേറ്റമായിരുന്നു .
അവസാന പ്രസിങ് ലയറിൽ നിന്ന് ഉംറ്റിറ്റിയാണ് നീക്കം ആരംഭിച്ചത് . ഡോൺ ആന്ദ്രെസ് പാസ് ആൽബയിലേക്ക് . ആൽബയുടെ വൺ ടച്ച് പാസിനു ഡമ്മി മൂവ് നടത്തിയ സുവാരസ് അത് ഇനിയേസ്റ്റയ്ക്ക് വിടുന്നു . മികച്ച പന്തടക്കം പ്രകടിപ്പിച്ച ഇനിയേസ്റ്റയിൽ നിന്ന് പന്ത് വാങ്ങി സുവാരസ് അത് വലതു പാർശ്വത്തിൽ മഷെരാനൊയ്ക്ക് മറിക്കുന്നു . പന്ത് സ്വീകരിച്ച മെസ്സിയിൽ നിന്ന് ഡയഗണൽ ബോൾ നെയ്മറിലേക്ക് . മാസ്മരിക ഡ്രിബിളിലൂടെ ഡിഫൻഡറെ മറികടന്ന നെയ്മർ നൽകിയ പാസിൽ നിന്ന് സുവാരസ് ഉതിർത്ത ഷോട്ട് ജൗമെ കോസ്റ്റ കൈ കൊണ്ട് തടയുന്നു . ബാർസലോണ ആരാധകർക്ക് മനം നിറഞ്ഞ നിമിഷങ്ങൾക്ക് ശേഷം മെസ്സിയുടെ പെനാൽറ്റി . കേക്കിനു മുകളിലെ ഐസിങ് പോലെ മെസ്സിയുടെ പനേങ്ക കിക്ക് . വിന്റേജ് ബാഴ്സ ആരാധകർ ആവും ഏറ്റവുമധികം സന്തോഷിച്ചിട്ടുണ്ടാവുക .