• Follow

മാച് റിവ്യൂ

  • Posted On August 15, 2016

ഫുൾ ടൈം:സെവിയ്യ 0-ബാഴ്‌സ 2
പ്രീ സീസൺ മത്സരങ്ങളിൽ നിന്ന് വിപരീതമായി ബാഴ്‌സയുടെ പ്രതിരോധവും മുന്നേറ്റവും ഒരേ നിലവാരത്തിലേക്ക് വന്ന മത്സരം
പിസ്ജ്വാനിൽ ലൂയിസ് എൻറികേയ്ക്ക് തന്റെ ആദ്യ വിജയം സമ്മാനിച്ചു. സ്പാനിഷ് സൂപ്പർ കപ്പിന്റെ ആദ്യ പാദത്തിൽ സെവിയ്യക്കെതിരെ ബാഴ്‌സക്ക് 2 എവേ ഗോളിന്റെ അഡ്വാൻറ്റേജ്.
കളിയുടെ ആദ്യഭാഗത്തിലൊക്കെ നിയന്ത്രണം സെവിയ്യയുടെ കയ്യിലായിരുന്നു. സാംപോളി പ്രെസ് മീറ്റിൽ പറഞ്ഞ പോലെ തന്നെ കളിയുടെ ആദ്യ മിനുട്ടുകളിൽ ബാഴ്‌സയുടെ പൊസഷൻ ഗെയിമിന് വെല്ലുവിളി ഉയർത്താൻ സെവിയ്യക്ക് സാധിച്ചു. ഇതിനിടെ ഇനിയെസ്റ്റയും മാത്യുവും പരുക്ക് മൂലം പിൻവാങ്ങി. പകരക്കാരായി ഇറങ്ങിയ ഡെനിസും ഡിഗ്നെയും മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയ പ്രകടനമാണ് കാഴ്ചവെച്ചത്. 54ാം മിനുട്ടിൽ ഡെനിസിന്റെ ത്രൂ ബോൾ നെഞ്ചു കൊണ്ട് വഴിതിരിച്ചുവിട്ട ആർദ്ദയുടെ കിടിലൻ പാസ് സുവാരസ് ലക്ഷ്യത്തിലെത്തിച്ചു. പിന്നീടങ്ങോട്ട് മത്സരം ബാഴ്‌സയുടെ നിയന്ത്രണത്തിൽ ആയിരുന്നു. പ്രീ സീസണിലെ ഫോം തുടരുന്ന മുനീർ 81ാം മിനുട്ടിൽ മെസ്സിയുടെ അസ്സിസ്റ്റ്
ലക്ഷ്യത്തിലെത്തിച്ചു. സെവിയ്യയുടെ പ്രതിരോധ മികവ് ബാഴ്‌സയുടെ പല ഗോളവസരങ്ങളെയും തടഞ്ഞു. ബാഴ്‌സയുടെ പ്രതിരോധം നിലവാരം മെച്ചപ്പെടുത്തിയതാണ് ഇന്നത്തെ മത്സരത്തിലെ ഏറ്റവും വലിയ നേട്ടം. ഗോൾ മുഖത്ത് ഒരവസരം പോലും സൃഷ്ടിക്കാൻ പഴുത് നൽകാത്ത ഇന്റൻസീവ് ഡിഫെൻഡിങ് ആണ് ഇന്ന് റോബർട്ടോ-പികെ-മഷെ-ഡിഗ്നെ സഖ്യം കാഴ്ചവെച്ചത്.
ശ്രദ്ധിക്കപ്പെടേണ്ട പ്രകടനങ്ങൾ:
●ഡിഗ്നെ: തന്റെ ആദ്യത്തെ കോംപെറ്റേറ്റിവ് മത്സരം ആയിരുന്നിട്ടുകൂടി ഡിഗ്നെ ആൽബയുടെ കുറവ് പുറത്ത് കാണിക്കാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഫിസിക്കൽ ഡിഫന്റിങ്ങും ഡിഗ്നെനെയുടെ മൂല്യം വർധിപ്പിക്കുന്നു.
●ഡെനിസ്: ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സയുടെ ഏറ്റവും മികച്ച സൈനിംഗ് എന്ന വിശേഷണം ഡെനിസ് അർഹിക്കിന്നു. വർഷങ്ങൾക്ക് മുമ്പ് അർസനലിലേക്ക് ചേക്കേറിയ സാഞ്ചസിനെ ഓർമ്മപ്പെടുത്തുന്ന പ്രകടനം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
●ഗോളിന് വഴിത്തിരിവായ അസ്സിസ്റ്റ് നൽകിയെങ്കിലും ആർദ്ദ കളി മെച്ചപ്പെടുത്തേണ്ടതുണ്ട്. പ്രതിഭകൾ കൊണ്ട് നിറഞ്ഞ ബാഴ്‌സ മിഡ്ഫീൽഡിൽ ഇടം നേടണമെങ്കിൽ അതനിവാര്യവുമാണ്.
എന്തിരുന്നാലും 2 എവേ ഗോളിന്റെ അഡ്വാന്റേജോടെ ബാഴ്‌സക്ക് കാമ്പ്നൂവിലക്ക് മടങ്ങാം. വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം പാദത്തിൽ ഇതേ നിലവാരം തുടരാനായാൽ സൂപ്പർ കോപ്പ കിരീടത്തോടെ തന്നെ 2016-17 സീസണിനെ നമുക്ക് വരവേൽക്കാം.
‪#‎വിസ്‌കാ_എൽ_ബാഴ്‌സ‬
©Penyadel Barca Kerala

  • SHARE :