റിവ്യൂ – ബാഴ്‌സലോണ 5 – ലാസ് പാമാസ് 0
ഒരുപാട് പ്രതീക്ഷകൾക്ക് ഉണർവ് നൽകിയ ഒരു മത്സരം..ആരാധകർ ആഗ്രഹിച്ച തിരിച്ചുവരവുകൾ..ആരാധകർ കാണാനാഗ്രഹിച്ച ഗോളുകൾ..ആരാധകർ കാണാനാഗ്രഹിച്ച പ്രകടനങ്ങൾ…ചുരുക്കിപ്പറഞ്ഞാൽ നമ്മളെല്ലാവരും കാണാനാഗ്രഹിച്ച ബാഴ്‌സ. മത്സരത്തിന്റെ 90 മിനുട്ടിലും ബാഴ്‌സ സമ്പൂർണ ആധിപത്യം പുലർത്തിയ ഒരു മത്സരം.. ഓരോ മിനുട്ടിലും ഒന്നിനൊന്നു മികച്ചുനിന്ന നീക്കങ്ങൾ മെനഞ്ഞ മിഡ്ഫീൽഡ്.. പാറ പോലെ ഉറച്ചുനിന്ന ഡിഫൻസ്..ഗോളടി ആഘോഷമാക്കി മുന്നേറ്റം..
ആദ്യപകുതിയിൽ മികച്ച ഗോളവസരങ്ങൾ സൃഷ്ഠിക്കുന്നതിൽ ടീം മികച്ചുനിന്നെങ്കിലും സുവാരസിന്റെ ഫിനിഷിങ് മികവ് സമ്മാനിച്ച ഒരു ഗോളുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗോമസ്-ബുസി-റഫീഞ്ഞ ത്രയം ഒരു വിജയമാണെന്ന് തന്നെ പറയാം. രണ്ടാം പകുതിയിൽ ബാഴ്‌സ വിശ്വരൂപം പുറത്തെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാസ് പാമാസ് സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചെങ്കിലും റഫീഞ്ഞയുടെ ക്രോസിൽ മെസ്സി നേടിയ ഗോൾ മത്സരം ബാഴ്‌സയുടെ വരുതിയിൽ കൊണ്ടുവന്നു. പിന്നീട് 8 മിനുട്ടിനുള്ളിൽ സുവാരസും ആർദ്ദയും ഓരോ ഗോൾ വീതം നേടി. ഇന്നത്തെ മത്സരത്തിന്റെ ഏറ്റവും വലിയ ആകർഷണം വലത് വിങ്ങിൽ ആയിരുന്നു. 90 മിനുട്ടും അപ് ആൻഡ് ഡൌൺ ഓടിക്കളിച്ച ഒരു താരം..അലക്സ് വിദാൽ..ഡിഫൻസിലും അറ്റാക്കിലും ഒരുപോലെ നിറഞ്ഞു നിന്നു വിദാൽ. ഒടുവിൽ ഒരു സ്വപ്നം പോലെ 80 ാം മിനുട്ടിൽ വിദാലിന്റെ ഗോൾ. വിദാൽ തുടങ്ങിവെച്ച നീക്കത്തിൽ വിദാൽ തന്നെ നേടിയ ഗോൾ. ഇന്നത്തെ ഏറ്റവും മനോഹരമായ നിമിഷമെന്ന് നിസംശയം പറയാം. ലൂക്കോ നൽകിയ അവസരം ലൂക്കോയെ അമ്പരപ്പിക്കുന്ന രീതിയിൽ വിദാൽ വിനിയോഗിച്ചു. ഇനിയെങ്കിലും അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.. ത്രൂ ബോളുകളും മികച്ച പാസുകളുമായി ലിയോ പതിവുപോലെ കളം നിറഞ്ഞു.
ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ:
●സുവാരസ്: ഫിനഷിങ്ങിലെ പാഠവം വീണ്ടും തെളിയിച്ചു. ടൈറ്റ് ആംഗിളുകളിൽ നിന്ന് അനായാസം ഗോൾ നേടി.
●ഗോമസ്: ഇന്ന് ഡിഫെൻസിലും അറ്റാക്കിങ്ങിലും ഒരുപോലെ മികവ് പുലർത്തി. ബുസിയുടെ സവിശേഷതകളെല്ലാം പതിയെ ഗോമസ് കൈവരിക്കുന്നുണ്ട്.
●മഷെ-ഉംറ്റിറ്റി : പീക്കെയുടെ കുറവ് അറിയിക്കാത്ത പ്രകടനം. സ്റ്റീഗന് ഇന്നത്തെ മത്സരത്തിൽ വലിയ വെല്ലുവിളികൾ ഒന്നും ഉണ്ടായില്ല എന്നത് ഇവരുടെ നേട്ടമാണ്.
●വിദാൽ: സമ്മർദ്ദത്തിൽ ആയിരുന്നിട്ട് കൂടി ലൂക്കോയും ആരാധകരും ആവശ്യപ്പെട്ടതെന്തോ അത് വിദാൽ നൽകി. വലതുവിങ്ങിൽ നിറഞ്ഞുകളിച്ചു.
●റഫീഞ്ഞ : വിദാലിനെ പോലെ ലഭിച്ച അവസരം നന്നായി വിനിയോഗിച്ചു. മക്ഡഫീൽഡിൽ ഗോമസിനോട് നന്നായി പെയർ ചെയ്തു. രണ്ടു ഗോളുകൾക്ക് അസിസ്റ്റും നൽകി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
●ആദ്യ പകുതിയിൽ ഫിനിഷിങ്ങിൽ വരുത്തിയ പിഴവുകൾ. ഇന്നത്തെ വിജയത്തിനിടയിൽ ഒരുപക്ഷേ അതിന്‍റെ വില അറിഞ്ഞെന്നുവരില്ല. പക്ഷെ ഒരു എവേ മത്സരത്തിൽ ഇത്തരം പിഴവുകൾ പിന്നീട് നിർണായകമാകും.
ഈ സീസണിൽ പലപ്പോഴും ബാഴ്‌സയുടെ ക്വാളിറ്റി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്ലറ്റിയെ തോൽപിച്ച ആത്മ വിശ്വാസത്തിൽ കാമ്പ്നൗവിൽ എത്തിയ ലാസ് പാമാസിനെതിരെ നേടിയ ഈ ആധികാരിക വിജയം ലോകമെമ്പാടുമുള്ള കുളെസിന് പുത്തനുണർവ് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. കോപ്പ ഡല്‍ റേയിൽ ബിൽബാവോക്കെതിരെ സമ്മർദ്ദത്തിൽ നേടിയ വിജയം ബാഴ്‌സയുടെ ഗതി മാറ്റിയിട്ടുണ്ടെന്നു തന്നെ പറയാം. പലരും പരാജയപ്പെടുമെന്ന സംശയിച്ച റൊട്ടേഷൻസ് വെച് ഇത്തരനൊരു റിസൾട്ട് നേടാനായി എന്നത് ബാഴ്‌സയുടെ മുന്നോട്ടുള്ള പോക്കിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ പ്രകടനം തുടരാനായൽ ലീഗിൽ നമ്മളെല്ലാവരും കാത്തിരിക്കുന്ന ബാഴ്‌സയുടെ തിരിച്ചുവരവ് അധികം വൈകില്ല.
⚽സുവാരസ് 14′, 57′, ⚽മെസ്സി 52′, ⚽ആർദ്ദ 59′, ⚽വിദാൽ 80′