• Follow

മാച്ച് പ്രിവ്യു – വിയ്യാറിയൽ എഫ്.സി vs എഫ്.സി ബാഴ്സലോണ

  • Posted On July 5, 2020

താരതമ്യേന മികച്ച പ്രകടനം നടത്തിയിട്ടും വളരെ ദൗർഭാഗ്യകരമായ രീതിയിൽ പോയിന്റ് നഷ്ടപ്പെടേണ്ടി വന്ന ഒരു രാത്രിയാണ് കഴിഞ്ഞത്, സ്പാനിഷ് പടയോട്ടത്തിന് വേണ്ടിയുള്ള യാത്രയിലെ ഏറ്റവും നിരാശകരമായ റിസൾട്ടുകളിലൊന്ന്. ഇനിയാ സ്വർണ്ണചാമരം വളരെ അകലെയാണ്, മറ്റുള്ള ഭാഗ്യനിർഭാഗ്യങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്ന ഒന്ന്. എന്നാലും മറ്റ് നിവർത്തിയൊന്നുമില്ല, തങ്ങളുടെ ജോലി എന്തൊക്കെ തന്നെയായാലും ചെയ്തേ മതിയാവൂ. ഹെഡ്സ് ഡൗൺ ഓഫ് റ്റു ദി നെക്സ്റ്റ് ഗെയിം !! ഇന്ന് ലാ സെറാമിക്കയിലാണ്, ബ്രേക്കിന് ശേഷം ലീഗിലെ ഏറ്റവും കരുത്തുറ്റ തികച്ചും വളരെ ഉയർന്ന സ്ഥിരത പുലർത്തുന്ന വിയ്യറിയലിന്റെ മണ്ണിൽ. കാര്യങ്ങൾ ഒട്ടും ശുഭമല്ല, പ്രത്യേകിച്ചും ഈ സമയത്ത് അവിടെ നിന്ന് നമുക്കു വേണ്ട റിസൾട്ടുമായി മടങ്ങുക എന്നത് അസാധ്യമെന്നു വരെ തോന്നിപ്പിക്കുന്ന ഈ സ്ഥിതിവിശേഷത്തിൽ.

ശുഭമല്ല എന്നു പറയുമ്പോൾ ഗ്രൗണ്ടിലും അതിനു പുറത്തും ഒരുപോലെ ബാധിക്കുന്ന അവസ്ഥ തന്നെയാണ് ആണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇതിനകം തന്നെ പരിക്കിന്റെ പിടിയിൽ ഉള്ള ഡിയോങ്ങിനെയും ഡെംബെലെയും കൂടാതെ ഇപ്പോൾ അപ്രതീക്ഷിതമായി ഫിർപ്പോയെയും പിന്നെയും പിന്നെയും ഇടിവെട്ടേറ്റ പോലെ ഉംറ്റിറ്റിയെയും നഷ്ടപ്പെട്ടിരിക്കുകയാണ്. ഒട്ടേറെ നിരാശകൾക്കിടയിലും മികച്ച പ്രകടനം നടത്തുന്ന പൂജാണ് ഇപ്പോൽ വെള്ളിവെളിച്ചം. ഇന്നും മധ്യനിരയിൽ ഊർജ്ജമായി ആ ലാ മാസിയ’ൻ യുവരക്തം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. കുറച്ചുകാലമായി ടീമിൽ ഇടം കിട്ടാതെ ഉഴറികൊണ്ടിരിക്കുന്ന ഗ്രീസ്മാനും ഇന്ന് തിരിച്ചെത്താനുള്ള എല്ലാം സാധ്യതയും നിലനിൽക്കുന്നു. ബാക്കിയെല്ലാം പതിവു പോലെ തന്നെയാവും കളത്തിൽ ഇറങ്ങുന്ന ടീം. വൈകിയ വേളയിലും എന്നത്തേയും പോലെ ക്യാപ്റ്റന്റെ കാലുകളിലേക്ക് തന്നെ നമ്മുടെ രക്ഷ കേന്ദ്രീകരിച്ചിരിക്കുന്നു.

വിയ്യാറിയലിനെ സംബന്ധിച്ച് ബ്രെയ്ക്കിനു ശേഷം അവർക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്നു വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള തിരിച്ചുവരവാണ് കണ്ടുകൊണ്ടിരിക്കുന്നത്. കളിച്ച ആറിൽ അഞ്ചു ക്ലീൻഷീറ്റുകളടക്കം അഞ്ച് ജയവും ഒരു സമനിലയും. സമനിലയാവട്ടെ ലീഗിലെ തന്നെ മികച്ച ടീമുകളിൽ ഒന്നായ സെവിയ്യക്കെതിരെ. ഒരു പക്ഷേ യൂറോപ്പ പോലും അസാധ്യമെന്നു കരുതിയരടുത്തുന്നു നിന്ന് ഇന്നവർ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ വക്കത്താണ്. ജാവി കല്ലേജയുടെ കീഴിൽ മുൻ സ്പാനിഷ് വെറ്ററൻ റൗൾ ആൽബിയോളിന്റെ ഉരുക്കുക്കോട്ടയുടെ നേതൃത്വത്തിൽ അവർക്കും ജയത്തിൽ കുറഞ്ഞതൊന്നും ഈ സമയത്ത് ചിന്തിക്കേണ്ടതില്ല. സാന്റി കസോർള എന്ന മാന്ത്രികന്റെ സ്വർഗീയമായ തിരിച്ചുവരവിൽ വിയ്യറിയാലിന് സങ്കല്പിക്കാനാവാത്തതൊന്നുമില്ല. കഴിഞ്ഞ തവണ സെറാമിക്കയിൽ കസോർള അഴിച്ചിവിട്ട ആക്രമണം ബാഴ്സക്ക് ശരിക്കും കൊണ്ടതാണ് ഇത്തവണയും ഏറ്റവും ഭയപ്പെടേണ്ടത് ആ മാന്ത്രിക പാദങ്ങളെ തന്നെ.ഒപ്പം മിന്നും ഫോമിലുള്ള മൊറേനോയും കൂടി മുൻനിരയിൽ ചേരുമ്പോൾ വിയ്യാറിയൽ അതിശക്തരാണ്.എല്ലാം തികഞ്ഞ വളരെ മികച്ച ഒരു രാത്രി ബാഴ്സ കാഴ്ച വച്ചില്ലെങ്കിൽ തികച്ചും നിരാശകരമായ ഒരു മത്സര ഫലം ആണ് ബാഴ്സയെ കാത്തിരിക്കുന്നത് എന്ന് ഉറപ്പ്.

ഇന്ന് നിലനിൽപ്പിന്റെ പോരാട്ടമാണ് കുറെയൊക്കെ മറ്റുള്ളവരുടെ ഭാഗ്യനിർഭാഗ്യങ്ങളെ ആശ്രയിച്ചിണെങ്കിലും നമുക്ക് ചെയ്യാനുള്ളത് നാം ചെയ്ത പറ്റുള്ളൂ. നമ്മുക്ക് കാത്തിരിക്കാം.

വിസ്കാ എൽ ബാർസ !

ലാ ലിഗ : മാച്ച് ഡേ – 34.
എസ്റ്റാഡിയോ ഡി ലാ സെറാമിക്ക.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.

©www.culesofkerala.com