• Follow

മാച്ച് പ്രിവ്യു – ആർ.സി.ഡി മയ്യോർക്ക vs എഫ്.സി ബാഴ്സലോണ

  • Posted On June 13, 2020

ബാഴ്സാ ആരാധകരുടെ നിത്യമായ അവിഭാജ്യഘടകം പെട്ടെന്നൊരു ദിവസം മാറിനിന്നിട്ട് ഇന്ന് 98ാം ദിനം പൂർത്തിയാകുകയാണ്. 99ാം ദിവസത്തിന്റെ പുലരിയിലേക്ക് ദൂരെ ഇങ്ങിവിടെ എഷ്യൻ മണ്ണിലെ കൊച്ചു നാഴികയിൽ രാവ് നടന്നു തുടങ്ങുമ്പോൾ അങ്ങ് കാളകൂറ്റൻമാരുടെ മണ്ണിൽ പന്തുരുണ്ടു തുടങ്ങും. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് തെല്ലാശ്വാസമായി ലോകവും നമ്മളും അങ്ങോട്ട് ചുരുങ്ങും. പോരാട്ടം വീണ്ടും തുടങ്ങുകയാണ്, തിരിച്ചു കയറണം മുമ്പത്തെക്കാൾ വിശ്വാസത്തോടെ.

സ്പെയിനിന്റെ ഭാഗമായ, മെഡിറ്ററേനിയൻ കടലിലെ, ഈ കൊച്ചു തുരുത്തിൽ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ബാഴ്സക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്നത് ഉറപ്പ്. പ്രത്യേകിച്ചും സമീപ ചരിത്രവും പരിക്കും ഒരു വലിയ കടമ്പ തന്നെയാണ്. പ്രധാന സെന്റർ ബാക്ക് ക്ലെമന്റ് ലെങ്ലെ സസ്പെന്ഷൻ മൂലം ലഭ്യമല്ല് ഒപ്പം പരിക്കിൽ നിന്ന് ഇപ്പോഴും മുക്തനാകാത്ത ഡെംബെലെ’യും സ്ക്വാഡിൽ ഇല്ല. അച്ചടക്കമില്ലായ്മ മൂലം റൈറ്റ് ബാക്ക് സെമെഡോയുടെ പങ്കാളിത്തവും സംശയത്തിലാണ്. പെട്ടെന്ന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ച ഉംറ്റിറ്റി ആണോ അല്ലെങ്കിൽ അക്കാഡമി താരമായ അറൗഹോ ആണോ പിക്വെ’ക്ക് കൂട്ട് എന്നതും കണ്ടറിയണം. ഗോൾ വലയിൽ മാറ്റ്സും ഇടതു-വലത് അറ്റത്ത് റൊബോർട്ടോയും ആൽബയും തന്നെ ആവും ഒപ്പം. മദ്ധ്യത്തിൽ ബുസ്ക്കറ്റ്സും ഫ്രാങ്കിയും ഇറങ്ങും എന്ന് ഏറെക്കുറെ ഉറപ്പാണ് പതിവുപോലെ മൂന്നാമനായി ആർക്കു നറുക്കു വീഴും എന്നതാണ് ആണ് ചോദ്യം. വിഡാലോ ആർതുറോ റാക്കിയോ എന്നത് കാത്തിരുന്ന് കാണണം. പ്രധാന സമയത്ത് പരിക്ക് പറ്റി ഏറെക്കാലം വിട്ടു നിന്ന ലൂയിസ് സുവാരസ് പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരുമ്പോൾ മെസ്സിയും ഗ്രീസ്മാനും കൂടെ അടങ്ങുന്ന ആ ത്രയം ബാഴ്സ ആരാധകർക്ക് കുന്നോളം ആണ് പ്രതീക്ഷ നൽകുന്നത്. എറേ കഷ്ടതയിലും എണ്ണിക്കൂട്ടിയ ദിവസങ്ങളെല്ലാം മറികടന്ന് ഇന്ന് നമ്മളാ ഇടംകാലൻ ചാലക-സൗന്ദര്യത്തിലേക്ക് ചുരുങ്ങുകയാണ്. ആ സന്തോഷം ഒരുപാടാഗ്രഹിക്കുന്ന ഒട്ടേറേപേർക്കുള്ള ജീവവായു എന്നത്തേയും പോലെ നമ്മുടെ ക്യാപ്റ്റന് പകർത്താൻ കഴിയട്ടെ.

മയ്യോർക്കയിലേക്ക് വരുമ്പൊൾ, റിലഗേഷൻ ഭീഷണിയിലുള്ള അവർക്ക് എല്ലാം മത്സരവും എന്നപോലെ ഇന്നത്തെ മത്സരവും പ്രധാനമാണ്. റയലിനെതിരെ സ്വന്തം തട്ടകത്തിൽ ജയിച്ച അവർക്ക്, ഈ പോരാട്ടവും കൈയ്യും മെയ്യും കൊടുത്ത് ജയിക്കാനാവും എന്ന വിശ്വാസം ഉറപ്പായും ഉണ്ടാവും. അവരത് കളിക്കളത്തിലേക്ക് പകർത്തുകയും ചെയ്യും, ഈ വെല്ലുവിളി ബാഴ്സയും സെറ്റിയനും എങ്ങനെ നേരിടും എന്നതിലും കളിയുടെ ഔട്ട്പുട്ട്. മികച്ച ഫോമിലും ടീമിന്റെ പ്രധാന ഗോൾസ്കോററുമായ ബുഡിമിറിലാവും മയ്യോർക്കയുടെ പ്രതീക്ഷ. കൂടാതെ യുവതാരം കൂബോ, വെറ്ററൻ ഡാനി റോഡ്രിഗസ് എന്നിവരും അവരെ തീരത്തടുപ്പിക്കാൻ പ്രാപ്തർ ആണ്.

ഈ രാത്രിയിലേക്ക് വരുമ്പോൾ രണ്ട് ടീമുകളും നേരിടുന്ന പ്രധാന വില്ലൻ ഒരു പക്ഷേ പരിക്കാണ്. കുറേ കാലത്തെ വിശ്രമത്തിനു ശേഷം പെട്ടെന്നൊരു ദിവസം 90 മിനിറ്റ് കളിക്കുക എന്നത്, സോഫ്റ്റ് ഇൻജ്യറീസ് കൂടുതൽ സംഭവിക്കാൻ കാരണമാകും. ജർമ്മനിയിലും കൂടാതെ കഴിഞ്ഞ ദിവസങ്ങളിലും അത് കണ്ടതാണ്. 5 സബ്ബ് എന്ന മാർഗം ഉപയോഗിച്ച് ആ വെല്ലുവിളി മറികടക്കൽ തന്നെയാവും രണ്ട് ടീമുകളുടെയും ആദ്യകടമ്പ. എന്തായാലും കാത്തിരിപ്പ് അവസാനിക്കുകയാണ് പോരാട്ടം തുടങ്ങുകയാണ്. സെറ്റിയനും കൂട്ടർക്കും നമ്മൾക്ക് ഒരു മികച്ച രാത്രി സമ്മാനിക്കാൻ സാധ്യമാകട്ടെ. നമ്മുക്ക് കാത്തിരിക്കാം ആ നിമിഷത്തിനായി.

പൊരുതണം, നിലനില്ക്കണം, കയറണം.
ലോകത്തിലെ എല്ലാർക്കും അത് സാധിക്കട്ടെ, നമ്മൾക്കും !!

വിസ്കാ എൽ ബാർസ !

മാച്ച് പ്രിവ്യു
ലാ ലിഗ : മാച്ച് ഡേ – 28
ആർ.സി.ഡി മയ്യോർക്ക vs എഫ്.സി ബാഴ്സലോണ
സോൺ മൊയിക്സ്.
ഇന്ത്യൻ സമയം: 01.30am
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.

©www.culesofkerala.com