• Follow

•| മാച് പ്രിവ്യു |• ⚽️ പാരിസ് സെന്റ് ജെർമെയ്ൻ vs ബാഴ്‌സലോണ

  • Posted On February 14, 2017

🏆 ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16
🕙 ഇന്ന് രാത്രി 1:15 AM
🏟️പാർക്ക് ഡെസ് പ്രിൻസെസ്
📺 ടെൻ 2 , ടെൻ 1 HD ചാനലുകളിൽ തത്സമയം

Die Meister (the master)
Die Besten (the best)
Les grandes equipes (the great teams)
The chaaaaampiooooons…..!

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ചാമ്പ്യൻസ് ലീഗിന്റെ രാത്രികൾ വീണ്ടും. ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ൽ ബാഴ്‌സ പാരീസ് സെന്റ് ജെർമെയ്നെ നേരിടുന്നു. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്ന ഒരു ഫിക്സ്‌ചർ. നിലവിലെ ഫ്രഞ്ച് ചാംപ്യന്മാരും സ്പാനിഷ് ചാംപ്യന്മാരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിന് ഫുട്‌ബോൾ ലോകം സാക്ഷിയാകും .

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയ്ക്ക് സുപരിചിതനായ ഒരു എതിരാളി. കഴിഞ്ഞ വർഷങ്ങളിൽ കണ്ടുമുട്ടിയപ്പോഴെല്ലാം അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടിയത് ബാഴ്സയായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഒരിക്കൽ മാത്രമാണ് പി എസ് ജി ക്ക് ബാഴ്‌സയ്ക്ക് മേൽ വിജയം നേടാൻ സാധിച്ചത്. 2014-15 ചാമ്പ്യൻസ് ലീഗിൽ ഗ്രുപ്പ് സ്റ്റേജ് മത്സരത്തിൽ. ആ ചാമ്പ്യൻസ് ലീഗിൽ തന്നെ പിന്നീട് മൂന്ന് തവണ ബാഴ്‌സ പാരീസിലെ വമ്പന്മാർക്ക് മേൽ ആധികാരിക വിജയം നേടി.

ശുഭപ്രതീക്ഷകളുമായാണ് ബാഴ്‌സ പാരീസിലെ പോരാട്ടത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ലാലിഗ മാച്ഡേയിൽ അലാവസിനെതിരെ എവേ മത്സരത്തിൽ നേടിയ ആധികാരിക വിജയം ടീമിന് നൽകുന്ന പ്രചോദനം ചെറുതല്ല. 2017 ൽ ആദ്യ മത്സരത്തിൽ ബിൽബാവോയോട് തോറ്റത്തിൽ പിന്നെ ലീഗിലും മറ്റു കോംപറ്റിഷനുകളിലും ബാഴ്‌സ അൺബീറ്റൺ കുതിപ്പ് തുടരുകയാണ്. മികച്ച ഫോമിൽ ആയിരുന്ന വിദാൽ പരിക്കിന്റെ പിടിയിലായെങ്കിലും ടീം മികച്ച ഷേപ്പിൽ തന്നെയാണ്. ടീമിലുള്ള മിക്ക താരങ്ങളും പാരീസ് ചാംപ്യന്മാരുടെ ഗെയിം പ്ലാനുകൾ അടുത്തറിഞ്ഞിട്ടുള്ളവരാണ്.
കണക്കുകളെല്ലാം ബാഴ്‌സയ്ക്ക് അനുകൂലമാണെങ്കിലും പി എസ് ജി ക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങളുമുണ്ട്. ഒന്നമതായി ഉനായി എമരി എന്ന പുതിയ മാനേജറുടെ സാന്നിധ്യം. സെവിയ്യ പരിശീലകനായിരുന്ന സമയത്തുതന്നെ ബാഴ്‌സയുടെ ഗെയിം പ്ലാനുകകളോട് സുപരിചിതനാണ് എമേരി. രണ്ടാമതായി ഫ്രഞ്ച് ലീഗിലെ ഗോൾ വേട്ടയിൽ മറ്റു താരങ്ങളെ ബഹുദൂരം പിറകിലാക്കി മികച്ച ഫോമിലുള്ള സ്‌ട്രൈക്കർ എഡിസൺ കവാനി. മൂന്നാമതായി പി എസ് ജി ഇക്കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയ സൈനിങ്ങുകൾ ; അതിൽ തന്നെ മികച്ച ഫോമിൽ തുടരുന്ന വിങ്ങറായ ജൂലിയൻ ഡ്രാക്സ്ലർ. അവരവരുടെ പൊസിഷനുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മറ്റനേകം താരങ്ങൾ. എല്ലാത്തിനും പുറമെ ഹോം ടീം കൂടെയായ പി എസ് ജി ക്ക് വേണ്ടി ആർത്തുവിളിക്കുന്ന പാരീസ് നഗരം. പാർക്ക് ഡെസ് പ്രിൻസെസിൽ അത്ര മികച്ച റെക്കോർഡ് ഈ സീസണിൽ പി എസ്‌ ജി ക്ക് അവകാശപ്പെടാനില്ലെങ്കിലും ഇതുപോലെയൊരു ഫിക്സ്ചെറിൽ ഈ ഘടകങ്ങളെല്ലാം മത്സരത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ബാഴ്‌സ മറികടക്കേണ്ടത് ഒന്നിൽ കൂടുതൽ വെല്ലുവിളികളെയാണ്.

ഗോൾ കീപ്പറായി മികച്ച ഫോമിലുള്ള ടെർ സ്റ്റിഗെൻ തന്നെ സ്റ്റാർട്ട് ചെയ്യും. പരിക്കിന്റെ പിടിയിലായ വിദാലിന് പകരം റോബർട്ടോ റൈറ്റ് ബാക്ക് പൊസിഷനിൽ തിരിച്ചെത്തും. അലാവസ് മത്സരത്തിൽ വിശ്രമം ലഭിച്ച പീക്കേ ഉംറ്റിറ്റിക്കൊപ്പം സെന്റർ ബാക്ക് പൊസിഷനിൽ തിരിച്ചെത്തും. ലെഫ്റ്റ് ബാക്കായി ആൽബ ഇറങ്ങും. സ്പീഡും പെട്ടെന്ന് ബോൾ റിക്കവർ ചെയ്യാനുള്ള ആൽബയുടെ കഴിവും ഇന്ന് നിർണായകമാകും.
മിഡ്ഫീൽഡിൽ ബുസി-റാക്കി-ഇനിയെസ്റ്റ കോമ്പിനേഷൻ ഇറങ്ങാനാണ് സാധ്യത. ബാഴ്‌സയുടെ ഫിലോസഫിയുടേതിന് സമാനമായ രീതികൾ പിന്തുടരുന്ന ഒരു മിഡ്ഫീൽഡർ പി എസ് ജി യുടെ മിഡ്ഫീൽഡിലുണ്ടെന്നുള്ളതും ഇന്നത്തെ മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്…മാർക്കോ വെരാറ്റി. ബാഴ്‌സ- പി എസ് ജി മാചിനുള്ളിൽ ഒരു ബുസ്കേറ്റ്സ് – വെറാറ്റി മത്സരം ഇന്ന് പ്രതീക്ഷിക്കാം..! ഫോമിൽ തിരിച്ചെത്തിയ റാക്കിയും ഇന്ദ്രജാലങ്ങളുമായി ഇനിയെസ്റ്റയും കൂടെ ചേരുമ്പോൾ ബാഴ്‌സ മിഡ്‌ഫീൽഡ്‌ പി എസ് ജിക്ക് തലവേദന സൃഷ്ഠികുമെന്ന കാര്യത്തിൽ സംശയമില്ല . കഴിഞ്ഞ ബാഴ്‌സ – പി എസ് ജി മത്സരത്തിൽ പി എസ് ജി പ്രതിരോധത്തെ നിമിഷങ്ങൾ കൊണ്ട് കീറിമുറിച്ച ഡോണിന്റെ ചിത്രം ഇന്നും നമ്മുടെ മനസ്സിലുണ്ട്. മുന്നേറ്റത്തിൽ പി എസ് ജി യെ മുറിവേല്പിക്കാൻ ബാഴ്‌സയുടെ പക്കലുള്ള വജ്രായുധമായ ഡെഡ്‌ലി ട്രയോ MSN തന്നെ സ്റ്റാർട്ട് ചെയ്യും.

ചാമ്പ്യൻസ് ലീഗ് തിരിച്ചെത്തുന്നതോടെ ക്ലബ് ഫുട്‌ബോളിന്റെ ഡയമെൻഷൻസ് ഇനി മാറിമാറിയും. പല ടീമുകൾക്കും അത് വെല്ലുവിളിയാകാറുണ്ട്. 2017 ലെ മികച്ച ഫോം ബാഴ്‌സ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. 2015 ന്റെ ആവർത്തനത്തിനായി നമുക്ക് കാത്തിരിക്കാം…

©Penyadel Barca Kerala

  • SHARE :