മാച്ച് പ്രീവ്യൂ – ബാഴ്‌സലോണ vs ഡിപോർട്ടിവോ അലാവസ്
ബാഴ്‌സലോണ vs ഡിപോർട്ടിവോ അലാവസ്
കോംപറ്റിഷൻ:ലാലിഗ
വേദി :കാമ്പ് നൗ
ഇന്ത്യൻ സമയം :12AM
ചാനൽ: സോണി സിക്സ്, സോണി സിക്സ് HD
MSN ത്രയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീണ്ടുപോകാൻ സാധ്യതയുണ്ട്. പക്ഷെ സ്പാനിഷ് ചാമ്പ്യന്മാർ ലീഗിലെ ആദ്യ 2 മത്സരങ്ങളിൽ പുലർത്തിയ ആധിപത്യം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.
അലാവാസിനും മികച്ച തുടക്കമാണ് ലീഗിൽ ലഭിച്ചിരിക്കുന്നത്. റെലെഗേഷനിൽ നിന്ന് തിരിച്ചുവന്ന അവർ സ്പോർട്ടിങ് ഗിഹോണിനോടും ശക്തരായ അത്ലറ്റിക്കോയോടും സമനില നേടിക്കൊണ്ടാണ് കാമ്പ് നൗവിലേക്കെത്തുന്നത്.ബസ് പാർക്കിങ് തന്നെയാണ് ടീമിന്റെ പ്രധാന ആയുധം.
പരിക്ക് ബാഴ്‌സയെ പിന്തുടർന്നുകൊണ്ടേയിരിക്കുകയാണ്. ടെർ സ്റ്റെഗെനാണ് ഒടുവിൽ പരിക്കിന്റെ പിടിയിലായത്. ലിയോ പേരിക്കിൽ നിന്നും മുക്തനാണെന്നാണ് ലൂക്കോ അവസാനം നടത്തിയ പ്രെസ് മീറ്റിൽ നിന്നും വ്യക്തമാകുന്നത്. ഇനിയെസ്റ്റയും ഗോമസും നന്നായിത്തന്നെ റികവർ ചെയ്യുന്നു. എന്തിരുന്നാലും ഇത്തവണത്തെ സ്‌ക്വാഡ് ഡെപ്ത് പരിക്കിന്റെ വെല്ലുവിളിയെ മറികടക്കാൻ ബാഴ്‌സയെ സഹായിക്കും. ടെർ സ്റ്റെഗെന് പകരം അജാക്സിൽ നിന്നെത്തിയ ജാസ്പർ സിലിസൺ ടീമിൽ ഇടം നേടും.
ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നെയ്മർ ബ്ലോഗ്രാനാ നിറങ്ങളിലേക്ക് തിരിച്ചുവരുന്ന മത്സരം കൂടെയാവും ഇന്നത്തേത്. പുതിയ സൈനിംഗ് പാക്കോ അൽകാസറും മത്സരത്തിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്. അടുത്തയാഴ്ച ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് ഇറങ്ങേണ്ടതിനാൽ ചില പൊസിഷനുകളിൽ ലൂക്കോ രണ്ടാം ഓപ്‌ഷൻസ് തിരണത്തെടുക്കാനാണ് സാധ്യത.
പ്രെഡിക്റ്റഡ് ലൈനപ്:
നെയ്മർ-മെസ്സി-ആർദ്ദ
ഡെനിസ്-ബുസി-റാക്കി
ഡിഗ്നെ-മഷെ-ഉംറ്റിറ്റി-വിദാൽ
സിലിസൺ
©Penyadel Barca Kerala