• Follow

മാച്ച് പ്രിവ്യു – എഫ്.സി ബാഴ്സലോണ vs വിയ്യാറിയൽ എഫ്.സി

  • Posted On September 27, 2020

എല്ലാംകൊണ്ടും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു സീസൺ ആണ് കടന്നു പോയത്. അപ്പോഴും പലരിലും വെളിച്ചം നാളത്തെ മാറ്റത്തിന്റെ പുലരി ആയിരുന്നു, ഇതെങ്കിലും നമുക്ക് നിർണായകമായ ആ മാറ്റത്തിന് ഉറപ്പായും മൂല കാരണവും ചാലകശക്തിയുമായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ്ട പ്രതീതിയായിരുന്നു. പക്ഷേ ഒരോ ദിവസം കഴിയുന്തോറും നിരാശയുടെ ആഴം അവിശ്വസനീയമാം വിധം വർദ്ധിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നതാണ്. പറയേണ്ടത് പറയുക തന്നെ വേണം, മറച്ചു പിടിക്കാനാവില്ല. നാം വളരെ മോശപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടെയാണ് സഞ്ചരിക്കുന്നത് എന്ന ബോധ്യം ഉണ്ടെങ്കിൽ ഇനിയും തിരച്ചടികളിൽ എറേ വേദനിക്കില്ല എന്നതാണ് സത്യം. പ്രതീക്ഷിക്കപ്പെട്ട അനിവാര്യമായ പല മാറ്റങ്ങളും ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, പുതിയ സീസണിൽ ആദ്യ പോരാട്ടത്തിന് വേണ്ടി തയ്യാറെടുക്കുമ്പോളും ശുഭാപ്തിവിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടേറെ പരിമിതികളുണ്ട്.

പല തീരുമാനങ്ങളും കണക്കുകൂട്ടലകളും വളരെ അസ്ഥാനത്ത് അല്ലേ എന്ന് ഏറെക്കുറെ എല്ലാവർക്കും ശങ്ക തോന്നുന്ന വിധമാണ് കാര്യങ്ങൾ കടന്നു പോകുന്നത്.
ടീമിലേക്ക് വരുമ്പോൾ പ്രീ സീസൺ മത്സരങ്ങളിൽ ചില നിമിഷങ്ങൾ പ്രതീക്ഷ തന്നിരുന്നു എങ്കിലും പല തീരുമാനങ്ങളും വളരെ യുക്തിരഹിതവും തിക്തവുമായാണ് അനുഭവപ്പെട്ടത് എന്ന് പറയാതിരിക്കാൻ വയ്യ. പരിക്കേറ്റ ടെർ സ്റ്റെഗന്റെ അഭാവം ടീമിന് വളരെ വലിയ ശൂന്യത തന്നെയാണ് അദ്ദേഹത്തിന് പകരം ഗ്ലൗവ് അണിയുന്ന നെറ്റോക്ക് എത്രത്തോളം അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആവും എന്നത് അനുസരിച്ചിരിക്കും ടീമിന്റെ ജയപരാജയ വിധിയിലെ ആദ്യകടമ്പ. ഡിഫൻസിൽ യാതൊരു മാറ്റവും ഇല്ല എന്നത് വ്യക്തം. റൊബർട്ടോ-പിക്വെ-ലെങ്ലെ-ആൽബ സഖ്യം തന്നെയാവും കളത്തിലിറങ്ങുക. അറൗഹോക്ക് ഒരവസരത്തിന് സാധ്യതയുണ്ടോ എന്നത് മാത്രമാണ് ആകെയുള്ള ചോദ്യചിഹ്നം, കാത്തിരുന്നു തന്നെ കാണണം. മിഡ്ഫീൽഡിൽ പുതിയതായി വന്ന പ്യാനിച്ചിന് ടീമുമായി ഇണങ്ങിച്ചേരാൻ സമയമായിട്ടില്ല എന്നതിനാൽ ബുസ്ക്വെറ്റ്സും ഡിയോങ്ങും തന്നെയാവും ഡബിൾ പിവോട്ടിൽ കോട്ട കെട്ടുക. പ്രി സീസൺ മത്സര പ്രകാരമാണെങ്കിൽ അതിൽ പിന്നീട് മുന്നേറ്റനിരയിൽ ഉള്ള നാലുപേരിൽ മൂന്നു പേരും മെസ്സി, ഗ്രീസ്മാൻ, കൂട്ടിന്യോ എന്നിവർ ആവും. ഇതിൽ കൂട്ടിന്യോയുടെ പരിതസ്ഥിതി വളരെ കുഴപ്പിക്കുന്നതാണ് എല്ലാ അർത്ഥത്തിലും എല്ലാ അവസരവും ലഭിച്ചിട്ടും പലപ്പോഴും നിരാശ സമ്മാനിച്ചതും ലീഗുമായും ലീഗിന്റെ സാഹചര്യങ്ങളുമായും സഹ കളിക്കാരുമായും ഒരിക്കൽ പോലും ഒത്തിണങ്ങാനും അതിനനുസരിച്ച് അവർക്കും കൂടി ഉതകുന്ന രീതിയിൽ മാറ്റം വരുത്താനും കഴിയാതെ പോയ ഒരാളെ വീണ്ടും തിരിച്ചു ഗതിവിഗതികളിൽ മാറ്റമില്ലാതെ കൂട്ടിച്ചേർക്കാൻ നോക്കുന്നത് വളരെ കുഴപ്പിക്കുന്നതാണ്. പലപ്പോഴും അദ്ദേഹത്തിന് ഒപ്പം കളിക്കുന്ന കളിക്കാരെ മനസ്സിലാക്കാൻ പറ്റാത്തതായി കളിക്കളത്തിൽ കഴിഞ്ഞ ദിവസവും കണ്ടത്, മാറ്റമില്ലാത്ത ഒന്നായിതന്നെ നിൽക്കുന്നു എന്നത് വളരെ സംഭ്രമിപ്പിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും അത് ടീമിന്റെ പ്രധാന താരങ്ങളായ അൻസുവിനെയും മെസ്സിയെയും പല ഒറ്റപ്പെട്ട പൊസിഷനുകളിലേക്ക് തള്ളിവിടന്നത്, വളരെ നിരാശപൂർണമായ കാര്യമാണ്. കളിയുടെ ഗതി മാത്രമല്ല താന് മറ്റുള്ള കളിക്കാരുടെ പ്രകടനത്തിൽ അസ്വാരസ്യം ആദ്യം വരുത്താതിരിക്കാൻ ഉം കൂട്ടിന്യോ വളരേണ്ടിയിരിക്കുന്നു എന്നത് വ്യക്തം. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി അൻസു, ട്രിങ്കാവോ, ഡെംബെലെ, പെഡ്രി എന്നിവർ മത്സരിക്കും. അൻസുവിനു തന്നെ നറുക്ക് വീഴാനാണ് സാധ്യത. പൂജ്’നെ പോലെ ഒരു സ്പോണ്ടേന്യസ് ടാലന്റിനെ ഉപയോഗിക്കാൻ പറ്റാത്ത വളരെ നിരാശയാർന്ന കാര്യം ആണെന്ന് പറയാതിരിക്കാൻ വയ്യ.

വിയ്യാറിയലിനെ സംബന്ധിച്ച് ബ്രെയ്ക്കിനു ശേഷം അവർക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്നു വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള തിരിച്ചുവരവാണ് അവർ നടത്തിയത്. ജാവി കല്ലേജയുടെ കീഴിൽ മുൻ സ്പാനിഷ് വെറ്ററൻ റൗൾ ആൽബിയോളിന്റെ ഉരുക്കുക്കോട്ടയുടെ നേതൃത്വത്തിൽ അവർ യൂറോപ്പിലേക്ക് ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തി.
പുതിയ കോച്ചായ എമറടെ കീഴിൽ അവർ ഒത്തിണങ്ങി വരുന്നേ എന്നുള്ളെങ്കിലും
അവരുടെ ടീം അതിബലവത്തായത് തന്നെ ആണ്. മത്സര പരിചയം പോരാട്ടവീര്യവും യുവരക്തവും എല്ലാം കൂടിചേർന്ന ഒരു മികച്ച മിശ്രിതം. യൂറോപ്പിലെയും സ്പെയിനിലെയും തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫർ സീസൺ കാഴ്ച്ച വെച്ച അവർക്ക് മതി ഇനി കളത്തിൽ കൂടെ കാണിക്കേണ്ട ആർജ്ജവം ഉണ്ട്. റൗൾ ആൽബിയോൾ, പറെഹോ, ചുക്കുവേസേ, അൽക്കാസർ, കൂബോ, എന്നിവർ ലീഗിലെ ആരോടും മല്ലിടാൻ പോന്ന നിരതന്നെ. പ്രത്യേകിച്ചും ഈയൊരു പരിതസ്ഥിതിയിൽ ഇതിൽ ബാഴ്സ വളരെ വളരെ വളരെ ശ്രദ്ധയോടെയും വ്യക്തതയോടെയും കാര്യത്തെ നേരിട്ടില്ലെങ്കിൽ തിക്തമാവും ഫലം എന്നുറപ്പ്.

എന്തായാലും റൊണാൾഡ് കൂമാന് ഒരുപാട് തെളിയിക്കാൻ ഉണ്ട്. അദ്ദേഹം എവിടെ ജയിച്ചില്ലെങ്കിലും, കളത്തിൽ ജയിച്ചേ തീരൂ. അതുതന്നെയാവും അദ്ദേഹത്തിന്റെ നിലനിൽക്കാനുള്ള ആദ്യത്തെ ചവിട്ടുപടിയും. ടീമിനെ പഴയ ഊർജ്ജത്തോടെയും വീര്യത്തോടെയും കൈ പിടിച്ചു തിരിച്ചു കൊണ്ടുവരിക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ അദ്ദേഹം അത് നേടിയെടുത്തേ പറ്റുള്ളൂ. അതിന്റെ ലാഞ്ചനകളെങ്കിലും അദ്ദേഹം കാണിച്ചേ പറ്റുള്ളൂ. നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

🏆 ലാ ലിഗ : മാച്ച് ഡേ – 1.
🏟 ക്യാമ്പ് നൗ.
 ️ഇന്ത്യൻ സമയം: 00.30am.
📺 ലാ-ലിഗ ഒഫീഷ്യൽ പേജ്, FB 🌐.