മാച്ച് പ്രിവ്യു – സെൽറ്റാ വിഗോ vs എഫ്.സി ബാഴ്സലോണ
പുതിയൊരു സീസണിലേക്ക് കാലെടുത്തു വെക്കുമ്പോൾ വളരെ ആശാവഹവും പ്രത്യക്ഷത്തിൽ ആനന്ദകരവുമായ ഒരു രാത്രിയാണ് കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരെ റൊണാൾഡ് കൂമാന്റെ ‘പുതിയ’ ബാഴ്സലോണ ക്യാമ്പ് നൗ’ൽ കാഴ്ചവച്ചത്. പുതിയ മാറ്റത്തിന്റെ പ്രതീക്ഷയിലേക്ക് കാതോർക്കാം എന്ന് തോന്നിപ്പിക്ക വിധം ഒന്ന്, എല്ലാംകൊണ്ടും മികച്ചത് എന്ന് സമർത്ഥിക്കാൻ ആവില്ലെങ്കിലും എവിടെയൊക്കെയോ മാറ്റങ്ങൾ വന്നില്ലേ എന്ന് തോന്നിപ്പിക്കും വിധം ഒന്ന്. ഇനിയാണ് പോരാട്ടം തുടങ്ങുന്നത് എന്നുവേണം പറയാൻ ഇന്ന് യാത്ര ബലൈഡോസിലേക്കാണ്. സമീപഭാവിയിൽ നമ്മളെയെന്നും കുഴിക്കിയിട്ടുള്ള എന്നും തടസപ്പെടുത്തിയിട്ടോള്ള വിഗോയുടെ മണ്ണ്. ഈ രാത്രി ടീമിന്റെ മാറ്റ് ഉരച്ചു നോക്കാൻ വളരെ പോന്ന അവസരമാണ്, ഈ പരീക്ഷണം തികഞ്ഞ രീതിയിൽ ഉൾക്കൊണ്ട് മറികടന്നാൽ കാര്യങ്ങളുടെ കിടപ്പ് ഇനിയും ആശാവഹം എന്ന് കുറിച്ചിടാവുന്ന ഒന്നാവും.
ടീമിലേക്ക് വരുമ്പോൾ കോവിഡ് കാലഘട്ടത്തിലെ പതിവ് വമ്പൻ സ്ക്വാഡുമായാണ് വിഗോയുടെ മണ്ണിലേക്ക് നാം യാത്ര തിരിക്കുന്നത്. കാര്യമായ് ആരെയും മിസ്സ് ചെയ്യുന്നില്ല എന്നത് വ്യക്തം, ഒരുപക്ഷേ കഴിഞ്ഞ തവണയും വിഗോയുടെ മണ്ണിൽ അഴിഞ്ഞാടി നമ്മളെ ജയിക്കാൻ പോന്ന അവസ്ഥയിൽ എത്തിച്ച ആ ഇതിഹാസ 9ാം നമ്പർ ജഴ്സിക്കാരനൊഴികെ. കഴിഞ്ഞ കളിയിലെ ടീമിൽ നിന്ന് യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല എന്ന് കോച്ച് തന്നെ വ്യക്തമാക്കിയതോടെ അധികമൊന്നും അതിനെപ്പറ്റി പറ്റി ചികയേണ്ടതില്ല. ഗ്രീസ്മാന് കളിയുടെ ഒഫൻസീവ് തേർഡിൽ ടീമിനെ മെച്ചപ്പെടുത്തുന്ന രീതിയിൽ മികച്ച സംഭാവനകൾ നൽകാൻ കഴിയട്ടെ, കഴിയണം എന്നതാണ് പ്രതീക്ഷ. കൂട്ടിന്യോയും തന്റെ കഴിഞ്ഞ കളിയിൽ നിന്ന് ഇനിയും മുന്നേറട്ടെ, ലാ ലിഗയിൽ മുന്നേറാനുള്ള മാറ്റ് അദ്ദേഹം ഇനിയും സ്വയം കൂടുതൽ കണ്ടെത്തട്ടെ. ലിയോയും കളിയിലേക്ക് കൂടുതൽ ഇഴകട്ടെ, അൻസു കൂടുതൽ കളിക്കട്ടെ. വിഗോയുടെ കുഴക്കുന്ന മണ്ണിൽ ബാഴ്സയുടെ ഏറ്റവും വലിയ തലവേദന അവരുടെ ഡിഫൻസ് തന്നെയാണ്, അതിലേക്ക് തന്നെയാവും എല്ലാവരുടെയും ഉറ്റുനോട്ടം ഇന്നും. കഴിഞ്ഞതവണ നമ്മൾക്ക് നിർണായകമായ നിരാശ കൈവന്ന ആ മേഖലയിൽ ഇന്ന് ഏറെ പ്രകടന മികവും ആർജവവും കാണിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ജയ പരാജയങ്ങളിൽ ഏറ്റവും നിർണായകം അതുതന്നെയാവും എന്ന് വ്യക്തം.
സെൽറ്റയോടെ ഏറ്റവും വലിയ ആയുധം, എന്നും ബാഴ്സയെ കാണുമ്പോൾ മഹാമേരു ആകുന്ന ആസ്പാസ് തന്നെ. തളച്ചിട്ടെ പറ്റൂ ഇന്ന്, കളിയുടെ ജയപരാജയങ്ങളിൽ ഏറ്റവും നിർണായകം ഈ ഒരു മേഖല തന്നെ ആവും. മുൻ ബാഴ്സ താരം മുറിയ്യോയും ഡെനിസും കൂടിചേരുമ്പോൾ വിഗോയുടെ മണ്ണിൽ അവർ എന്നും ശക്തർ തന്നെയാണ്. മുൻ ബാഴ്സ അലൂമ്നി ആയ ഓസ്കാർ ഗാർസിയയുടെ കീഴിൽ അവർ വളരെ ആനന്ദദായകമായ കളിയാണ് കാഴ്ചവെക്കുന്നത്. സീസണിൽ മൂന്നിൽ ഒരു കളി അവർ ജയിച്ചിട്ടുള്ളു എങ്കിലും അവർ ഇതുവരെ തോറ്റിട്ടില്ല എന്നതും, അത് ജയിച്ചത് സ്വന്തം മണ്ണിൽ നടന്ന കളിയും ആയതിനാൽ ഇപ്പോഴും അവർ കഴിഞ്ഞകൊല്ലം എന്നപോലെ വളരെ കഠിനമായ എതിരാളികൾ തന്നെ.
ഒട്ടേറെ ചോദ്യങ്ങൾക്ക് കൂമാന് മികച്ച ഉത്തരങ്ങൾ നൽകാൻ കഴിയട്ടെ. ലാ ലിഗയിലെ എന്നും ബുദ്ധിമുട്ടായ ഒരു മണ്ണിൽ അദ്ദേഹത്തിന് തെളിയിക്കാൻ ആകട്ടെ. നമുക്ക് കാത്തിരിക്കാം !!
വിസ്കാ എൽ ബാർസ !
🏆 ലാ ലിഗ : മാച്ച് ഡേ – 2.
🏟 എസ്റ്റാഡിയോ ഡെ ബലൈഡോസ്.
⏰ ️ഇന്ത്യൻ സമയം: 01.00am.
📺 ലാ-ലിഗ ഒഫീഷ്യൽ പേജ്, FB 🌐.