•| മാച്ച് പ്രിവ്യു |•||ബാഴ്‌സലോണ vs വലൻസിയ ||
വേദി: ക്യാമ്പ് നൗ – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 07:45 ന്
തത്സമയം : TEN 2
ലാ ലീഗയിൽ അത്യപൂർവമായ റെക്കോർഡിനരികിൽ നിൽക്കുന്ന ബാഴ്‌സ, റോമിലേറ്റ അപ്രതീക്ഷിത പരാജയത്തിന്റെ അലകളടങ്ങുന്നതിനു മുമ്പ് കരുത്തരായ വലൻസിയയെ ലാ ലീഗയിൽ നേരിടുന്നു. ഇന്നു കൂടി പരാജയമറിഞ്ഞില്ലെങ്കിൽ ലാ ലീഗ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തുടർച്ചയായി അപരാജിതരായി പൂർത്തിയാക്കി എന്ന സുവർണ നേട്ടം ബാഴ്സക്ക് സ്വന്തം ആവും. സ്വന്തം ഗ്രൗണ്ടിൽ മികച്ച വിജയത്തോടെ ആത്മവിശ്വാസം നേടിയെടുക്കേണ്ടതുണ്ട് ബാഴ്സക്ക്. എന്നാൽ ലീഗിൽ കഴിഞ്ഞ ഒമ്പത് കളികളിൽ നിന്നും എട്ട് വിജയങ്ങൾ നേടി മാഡ്രിഡിനെ പിന്തള്ളി മൂന്നാമത് നിൽക്കുന്ന വലൻസിയ ബാഴ്സക്ക് അഗ്നി പരീക്ഷയാവും. കഴിഞ്ഞ കളിയിലെ പ്രതിരോധാത്മക ഫുട്ബോളിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ വാൽവേർഡ്ക്കു ഏറെ നിര്ണായകമാണീ മത്സരം. പിൻവലിഞ്ഞുള്ള കളി ബാഴ്സയുടെ ഫുട്ബോൾ സംസ്കാരത്തിന് വഴങ്ങില്ല എന്നു മനസിലാക്കി പരമ്പരാഗത ശൈലിയായ 4-3-3 ഇന്നത്തെ കളിയിൽ ഉപയോഗിക്കാൻ അദ്ദേഹം തയ്യാറായേക്കും.
മങ്ങിയ ഫോമിലുള്ള സുവാരേസിനു വിശ്രമം ആവശ്യമാണ്. തുടർച്ചയായ മത്സരങ്ങൾ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടെന്നു കഴിഞ്ഞ കുറച്ചു കളികളിലെ പ്രകടനങ്ങളിൽ നിന്നും വ്യക്തമാണ്. അദ്ദേഹത്തിന് പകരം കൗട്ടീഞ്ഞോ ലെഫ്റ്റ് വിങ്ങിലും മെസ്സി ഫാൾസ് 9 ആയും ടെമ്പേലെ റൈറ്റ് വിങ്ങിലും കളിച്ചേക്കാം. ബുസ്കെട്സ് പരിക്കിന്റെ പിടിയിലാണെങ്കിലും കരുത്തരായ എതിരാളികൾ ആയതിനാൽ എന്തായാലും ആദ്യ ഇലവനിൽ ഇറങ്ങാൻ സാധ്യതയുണ്ട്. വിരലിനു സർജ്ജറി പൂർത്തിയാക്കിയ റാക്കിറ്റിച് കളിക്കില്ല. മങ്ങിയ ഫോമിലുള്ള ഇനിയേസ്റ്റക്ക് വിശ്രമം നൽകിയാൽ ഗോമസും റോബെർട്ടോയും ആയിരിക്കും മറ്റു മിഡ്‌ഫീൽഡർസ്. മിനയെ വാൽവേർഡെ ഇപ്പോഴും വിശ്വാസത്തിൽ എടുത്തിട്ടില്ലാത്തതു കൊണ്ടു പിക്കേക് വിശ്രമം നൽകാൻ ചാൻസ് ഇല്ല. എന്നാൽ കഴിഞ്ഞ കുറച്ചു കളികളിൽ വളരെ മങ്ങിയ പ്രകടനം കാഴ്ച വെച്ച ഉംറിറ്റിയെ മാറ്റി മികച്ച ഫോമിലുള്ള വേർമാലനെ ലെഫ്റ്റ് സെന്റർ ബാക്ക് ആയി കളിപ്പിക്കാനുള്ള സാധ്യതാ ഉണ്ട്.
സാധ്യത ഇലവൻ :
ടെർ സ്റ്റീഗൻ, സെമെഡൊ, പീക്കെ, ഉംറ്റിറ്റി, ആൽബ, റോബർട്ടോ, ബുസ്കെറ്റ്സ്, ഇനിയെസ്റ്റ, ഡെംബെലെ, മെസ്സി, കുട്ടീന്യൊ
സംഭവിച്ച തെറ്റുകൾക്കൊക്കെ പ്രായശ്ചിത്യം ചെയ്തു മികച്ച ഒരു വിജയത്തോടു കൂടി ആരാധക വിശ്വാസം വീണ്ടെടുക്കാനും ലാ ലീഗ കിരീടത്തിലേക്കു ഒരു പടി കൂടി നടന്നടുക്കാനും ബാഴ്സക്ക് കഴിയട്ടെ എന്നു നമുക്ക് ആശ്വസിക്കാം. വിസ്കാ എൽ ബാഴ്‌സ !!
#AEGON
©www.culesofkerala.com
