മാച്ച് പ്രിവ്യു – ബാഴ്‌സലോണ vs ലെഗനെസ്
ലാലിഗ സീസൺ അവസാനിക്കാൻ എട്ടു മത്സരങ്ങൾ മാത്രം അവശേഷിക്കെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സ ലീഗിലെ പതിനാലാം സ്ഥാനക്കാരായ ലെഗനെസിനെ നേരിടുന്നു. 37 ലീഗ് മത്സരങ്ങളിൽ അപരാജിതരായി തുടരുന്ന ബാഴ്‌സ ഇന്നും അതു കാത്തു സൂക്ഷിച്ചാൽ 1979/80 സീസണുകളിൽ റയൽ സോസിഡാഡ് സ്ഥാപിച്ച പരാജയമറിയാത്ത 38 മത്സരങ്ങൾ എന്ന റെക്കോർഡിന് ഒപ്പമെത്താം. എതിരാളികൾ ഗോൾ വഴങ്ങുന്നതിൽ പിശുക്കു കാണിക്കുന്ന ടീം ആണെങ്കിലും ക്യാമ്പ് നൗവിൽ തകർപ്പൻ വിജയം പ്രതീക്ഷിച്ചാവും ബാഴ്‌സ ഇറങ്ങുക.
ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദവും കോപ്പ ഡെൽ റേ ഫൈനലും മുന്നിൽ കണ്ടും സെമി ഫൈനൽ ഏതാണ്ട് ഉറപ്പിച്ചതിനാലും, ചാംപ്യൻസ് ലീഗ് സെമിയുടെ രണ്ടു പാദങ്ങളും, മാഡ്രിഡിനോടും വലൻസിയയോടുമുള്ള ലീഗ് മത്സരങ്ങൾ തുടങ്ങിയ അതീവ നിർണായകമായ മത്സരങ്ങൾ ഉള്ള ഈ മാസത്തിൽ താരതമ്യേന ദുർബലരായ ലെഗാനെസിനെതിരെ ആദ്യ ഇലവനിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. തുടർച്ചയായ മത്സരങ്ങൾ മെസ്സിയെയും സുവാരസിനെയും ഇനിയെസ്റ്റയെയും റാകിറ്റിച്ചിനെയും ബുസ്കെറ്റിസിനെയും എല്ലാം തളർത്തിയിട്ടുണ്ട് എന്നത് അവരുടെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ പ്രകടനങ്ങൾ അടിവരയിടുന്നുണ്ട്. അതു കൊണ്ട് മുമ്പിലുള്ള തുടർച്ചയായ നിർണായക മത്സരങ്ങൾക്ക് വേണ്ടി കൊണ്ടു അവർക്കെല്ലാം അർഹിച്ച വിശ്രമം നൽകും എന്നു പ്രത്യാശിക്കാം. പരിക്കിന്റെ പിടിയിലുള്ള ബുസ്കെറ്സിനു പകരം ഡിഫെൻസിവ് മിഡ്‌ഫീൽഡർ റോളിൽ ഗോമസ് ഇറങ്ങിയേക്കും. അതു പോലെ ഫോമിലേക്ക് തിരിച്ചു വന്ന ഡെനിസും മധ്യ നിരയിൽ അവസരങ്ങൾ അർഹിക്കുന്ന റോബെർട്ടോയും അടങ്ങിയ ത്രയം ആയിരിക്കാം മിഡ്‌ഫീൽഡിൽ. വാൽവെർഡയുടെ വിശ്വസ്തൻ പൗളീന്യോയ്ക്കും അവസരം ലഭിച്ചേക്കും കൗട്ടീഞ്ഞോയും പാക്കോയും റോമക്കെതിരെയുള്ള മത്സരത്തിൽ കളത്തിലിറക്കാത്ത ടെമ്പേലെയും ആക്രമണ ചുമതല ഏറ്റെടുത്തേക്കും. കഴിഞ്ഞ മത്സരത്തിൽ മികച്ച ഫോമിൽ കളിച്ച സെമെഡോ ഇന്നും ആദ്യ ഇലവനിൽ ഉണ്ടാവും, ഡിന്യേ പരിക്കിന്റെ പിടിയിലായതിനാൽ ആൽബെക് വിശ്രമം ഉണ്ടാവില്ല. പീക്കെയെയും ടെർ സ്റ്റീഗനെയും പുറത്തിരുത്തി വേർമെയ്ലനും സില്ലെസ്സനും അവസരങ്ങൾ നൽകിയേക്കാം.
38 മത്സരങ്ങൾ അപരാജിതർ എന്ന റെക്കോർഡ് ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശമുളവാക്കും എങ്കിലും അതിലും പ്രാധാന്യമേറിയതാണ് വരാനിരിക്കുന്ന കപ്പ് മത്സരങ്ങൾ. അതു കൊണ്ടു തന്നെ വാൽവേർഡെ അർഹിക്കുന്ന വിശ്രമം കളിക്കാർക്ക് കൊടുക്കുമെന്നും സ്‌ക്വാഡ് പ്ലേയേഴ്സ് അവസരത്തിനുയർന്നു ബാഴ്സക്ക് മികച്ച വിജയം നൽകുമെന്നും നമുക്ക് പ്രത്യാശിക്കാം.
വേദി: ക്യാമ്പ് നൗ – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 12:15 ന്
തത്സമയം : TEN 2
#AEGON
©www.culesofkerala.