•|മാച് പ്രിവ്യു|• ബാഴ്‌സലോണ vs അത്ലറ്റികോ മാഡ്രിഡ്
🏆 കോപ ഡെൽ റേ സെമി ഫൈനൽ (രണ്ടാം പാദം)
🕙 ഇന്ന് രാത്രി 1:30 AM
🏟കാമ്പ് നൗ
(ഇന്ത്യയിൽ സംപ്രേഷണം ഇല്ല)
ഒരു മത്സരം അകലെ കോപ ഡെൽ റേ ഫൈനൽ… വീണ്ടുമൊരു ബാഴ്‌സ
– അത്ലറ്റി മത്സരത്തിന് കളമൊരുങ്ങുമ്പോൾ ആവേശകാരമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം . വിസെന്റെ കാൽഡറോണിൽ ആദ്യപാദത്തിൽ നേടിയ 1-2 ലീഡിന്റെ ബലത്തിലാണ് ബാഴ്‌സ ഇന്ന് കാമ്പ്നൗവിൽ രണ്ടാം പാദ മത്സരത്തിനിറങ്ങുന്നത്. 2 എവേ ഗോളിന്റെ അഡ്വാന്റേജും ബാഴ്‌സയ്ക്കുണ്ട്. കളിക്കളത്തിലേക്ക് ആൻഡ്രെസ് ഇനിയെസ്റ്റ- സെർജിയോ ബുസ്കെറ്റ്‌സ് പെയറിന്റെ തിരിച്ചുവരവിനും ഇന്നത്തെ മത്സരം സാക്ഷിയായേക്കാം. റഫീഞ്ഞ ഒഴികെ ഉള്ളവർ സ്‌ക്വാഡിൽ ഇടം നേടാൻ പ്രാപ്‌തരാണ്.
മരുവശത്ത് അത്ലറ്റിക്ക് മുൻപിലുള്ളത് കനത്ത വെല്ലുവിളികളാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ അവർക്ക് കാമ്പ് നൗവിൽ വിജയം നേടാൻ സാധിച്ചിട്ടില്ല. ബാഴ്‌സയ്ക്ക് 2 എവേ ഗോൾ കൂടെയുള്ളതിനാൽ 2 ഗോളെങ്കിലും നേടേണ്ടതും അനിവാര്യമാണ്. എങ്കിലും ടീം അത്ലറ്റി ആണ്. ആദ്യപാദത്തിലെ ആദ്യ പകുതിയിൽ മത്സരത്തിലേ ഇല്ലാതിരുന്ന അത്ലറ്റി രണ്ടാം പകുതിയിൽ നടത്തിയ ശക്തമായ തിരിച്ചുവരവ് നാം കണ്ടതാണ്. അതുകൊണ്ട് തന്നെ അത്തരമൊരു പ്രകടനം ഇന്ന് ആദ്യ മിനുട്ട് മുതൽ പ്രതീക്ഷിക്കാം. അത്ലെറ്റിയുടെ പ്രെസ്സിങ്ങിനും കൗണ്ടറിനും ബാഴ്‌സ തയ്യാറായിരിക്കണം. ഡു ഓർ ഡൈ മത്സരം ആയതിനാൽ അത്ലറ്റി വളരെയധികം അപകടകരിയാവും. എല്ലാത്തിലും ഉപരിയായി ഡിയാഗോ സിമിയോണി എന്ന തന്ത്രജ്ഞന്റെ സാന്നിധ്യം.. തുടർച്ചയായ നാലാം കോപ ഡെൽ റേ ഫൈനൽ പ്രവേശനം ലക്ഷ്യമിടുന്ന ബാഴ്‌സയ്ക്ക് മുൻപിൽ കടമ്പകൾ ഏറെയാണ്. എങ്കിലും അത്ലറ്റിയെ നേരിടുന്നത് അവർക്കെതിരെ ഏറ്റവും മികച്ച റെക്കോർഡിന് ഉടമയായ ലൂയിസ് എൻറിക്കേയുടെ ബാഴ്‌സയാണ്. ബിൽബാവോയ്‌ക്കെതിരെ ആധികാരിക വിജയം നേടാനായത് ബാഴ്‌സയ്ക്ക് പ്രചോദനം നൽകുന്ന ഘടകങ്ങളിൽ ഒന്നാണ്.
കപ്പ് മാച് ആയതിനാൽ സില്ലെസൺ തന്നെ ഗോൾ കീപ്പറായി ഇറങ്ങും. റൈറ്റ് ബാക്ക് പൊസിഷനിൽ റോബർട്ടോയും ലെഫ്റ് ബാക്കായി ആൽബയും ഇറങ്ങാനാണ് സാധ്യത. സെന്റർ ബാക്ക് പൊസിഷനിൽ ഉംറ്റിറ്റിക്കൊപ്പം മഷെയോ പീക്കെയോ വരാം. മിഡ്ഫീൽഡിൽ റാക്കി-ബുസി-ഡെന്നിസ് ട്രയോ ഇറങ്ങാനാണ് സാധ്യത. ഇനിയെസ്റ്റേയും ബുസിയും സ്റ്റാർട്ട് ചെയ്യുമോ എന്ന കാര്യം സംശയമാണ്. നെയ്‌മുവിന് സസ്‌പെൻഷൻ ഉള്ളതിനാൽ മെസ്സിക്കും സുവാരസിനും ഒപ്പം ആർദ്ദ ലെഫ്റ്റ് വിങ്ങിൽ ഇറങ്ങും. മെസ്സിയും ആൽബയും സസ്പെൻഷന്റെ വക്കിലാണ്. അതുകൊണ്ട് അത്ലറ്റിയുടെ പ്രകോപനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതായി വരും.
ഫൈനലിന്റെ പ്രതീതി ഉള്ള മത്സരമാണ് ഇന്നത്തേത്. പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ രണ്ടു ടീമുകൾക്കും ഉണ്ട്. അത്ലറ്റിയുടെ പ്രെസ്സിങ്ങിനെതിരെ സിറ്റ് ബാക്ക് ചെയ്യാതെ തുടക്കത്തിൽ തന്നെ തിരിച്ചടിക്കാൻ സാധിച്ചാൽ അധിക സമ്മർദ്ദം ഇല്ലാതെ തന്നെ കോപ ഫൈനൽ അങ്കത്തട്ടിലേക്ക് ബാഴ്‌സയ്ക്ക് പ്രവേശനം നേടാനാകും എന്ന് വിശ്വസിക്കുന്നു. ലൂച്ചോ അത്ലറ്റിക്കുവേണ്ടി കരുതിവെച്ചിട്ടുള്ള പ്ലാൻ എന്നു തന്നെയായാലും പൂർണ പിന്തുണ.. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് ഒരു മധുരപ്രതികാരം ചെയ്യാൻ ലൂച്ചോയ്ക്ക് സാധിക്കുമെന്ന് തന്നെ വിശ്വസിക്കാം.
