•|മാച് പ്രിവ്യു|• ബാഴ്‌സലോണ vs അത്ലറ്റിക് ബിൽബാവോ
🏆 ലാലിഗ വീക് 21
🕙 ഇന്ന് രാത്രി 8:45ന്
🏟️ കാമ്പ്നൗ
📺സോണി സിക്സ്
സീസണിൽ നാലാം തവണ ബാഴ്‌സ ബിൽബാവോയെ നേരിടുന്നു. കഴിഞ്ഞ ലാലിഗ മത്സരത്തിൽ റയൽ ബെറ്റിസിനോട് സമനില വഴങ്ങേണ്ടി വന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ടൈറ്റിൽ റേസിലേക്ക് ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ടാകും ടീം ഇന്നിറങ്ങുക. ചാമ്പ്യൻസ് ലീഗ് കൂടെ തിരിച്ചുവരുന്നതോടെ ഷെഡ്യുൾ കൂടുതൽ ടൈറ്റ് ആവും. കൂടുതൽ റൊട്ടേഷൻസ് നടപ്പിലാക്കേണ്ടതായി വരും. ലീഗിൽ ഒരു തോൽവിയോ സമനിലയോ ടൈറ്റിൽ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തും. ടീമിന് മേലുള്ള സമ്മർദ്ദം ചെറുതല്ല. എങ്കിലും ടീമിലുള്ള ആത്മവിശ്വാസം ലൂച്ചോ ഇന്നലത്തെ പ്രെസ് കോൺഫറൻസിൽ വ്യക്തമാക്കിയിരുന്നു. കോപ ഡെൽ റേയിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ എവേ വിജയം ഇന്നത്തെ മത്സരത്തിൽ ടീമിന് കൂടുതൽ പ്രചോദനം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
മറുവശത്ത് ബിൽബാവോയ്ക്ക് തലവേദന സൃഷ്ഠിക്കുന്നത് അവരുടെ എവേ റെക്കോർഡ് ആണ്. ലീഗിൽ എവേ ഗ്രൗണ്ടുകളിൽ മത്സരിച്ച പകുതിയിലേറെ മത്സരങ്ങളിലും ബിൽബാവോയ്ക്ക് വിജയിക്ക്കാനായിട്ടില്ല . എങ്കിലും അദുരിസം ഇനാക്കി വില്യംസും റൗൾ ഗാർസിയയുമെല്ലാം ഏത് നിമിഷവും മാച്ചിൽ വഴിത്തിരിവുണ്ടാക്കാൻ കഴിവുള്ള പ്രതിഭകളാണ്.
ശുഭ പ്രതീക്ഷകളുമായാണ് ബ്ലോഗ്രാന ഈ മത്സരത്തെ നോക്കിക്കാണുന്നത്. ഇനിയെസ്റ്റയും ബുസിയും സ്‌ക്വാഡിൽ തിരിച്ചെത്താൻ തയ്യാറാണെന്ന് ലൂച്ചോ ഇന്നലെ പ്രെസ് കോൺഫറൻസിൽ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഇരുവരുടെയും അഭാവം കാരണം ബാഴ്‌സയ്ക്ക് മിഡ്ഫീൽഡിൽ കൂടുതൽ റൊട്ടേഷൻസ് നടത്തേണ്ടതായി വന്നിട്ടുണ്ട്. ഇരുവരും സ്റ്റാർട്ട് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
കോപ ഡെൽ റേ മത്സരത്തിലെ വിശ്രമത്തിനു ശേഷം സ്റ്റിഗൻ ഗോൾ കീപ്പർ പൊസിഷനിൽ തിരിച്ചെത്തും. റോബർട്ടോ-പീക്കേ-ഉംറ്റിറ്റി-ആൽബ കോമ്പിനേഷൻ ഡിഫെൻസിൽ പ്രതീക്ഷിക്കാം. മിഡ്ഫീൽഡിൽ റാക്കി-മഷെ-ആർദ്ദ/റഫീഞ്ഞ ത്രയം ഇറങ്ങാനാണ് സാധ്യത. മുന്നേറ്റത്തിന് പതിവുപോലെ MSN ത്രയം തന്നെ നേതൃത്വം കൊടുക്കും.
റയൽ ബെറ്റിസ് മത്സരത്തിൽനിന്നുള്ള ടീമിന്റെ തിരിച്ചുവരവ് തെളിയിച്ച മത്സരം കൂടെയായിരുന്നു അത്ലറ്റിക്കെതിരെയുള്ളത്. ഇന്ന് മറ്റൊരു വിജയത്തോടെ ബാഴ്‌സ ലീഗ് ടൈറ്റിൽ റേസിൽ തിരിച്ചെത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.
