മാച്ച് പ്രിവ്യു – ഡിപോർട്ടീവോ അലാവസ് vs എഫ്.സി.ബാഴ്സലോണ
ലീഗിലെ അവസാന മത്സരത്തിന് ബാർസ ഇറങ്ങുകയാണ്. ഇന്നത്തെ ജയം കൊണ്ട് ബാഴ്സക്ക് ലീഗിൽ ഒന്നും നേടാനില്ല. പക്ഷെ സീസൺ ഇന്നത്തോടെ അവസാനിക്കുന്നില്ല. നഷ്ടപ്പെട്ടതിനെ ഓർത്ത് പരിഭവിച്ചത് കൊണ്ട് ഒരു മെച്ചവും ടീമിന് ഉണ്ടാവില്ല. നമ്മുടെ ദൗർബല്യങ്ങൾ എന്തെല്ലാമെന്നും കരുത്ത് എവിടെയാണെന്നും തിരിച്ചറിയാൻ ശ്രമിക്കുകയാണ് വേണ്ടത്. ടീം ബാഴ്സയാണെങ്കിൽ പിന്നെ യാതൊരു ന്യായവാദങ്ങൾക്കും വിലയുണ്ടാവില്ല എന്നത് മറ്റാരേക്കാളും നന്നായി ടീമിന് ബോധ്യമുള്ള വസ്തുതയാണ്. ക്യാപ്റ്റൻ മെസ്സി പറഞ്ഞത് പോലെ ക്ലബ്ബിലെ ഓരോ വ്യക്തിയും സ്വയം വിമര്ശനത്തിന് തയ്യാറാവണം, പ്രതിയോഗികളെ പഴിക്കുന്നതിനേക്കാൾ സ്വന്തം പ്രകടനങ്ങളിൽ ശ്രദ്ധിക്കണം, കഴിഞ്ഞതെല്ലാം മറന്ന് ചാമ്പ്യൻസ് ലീഗിന് വേണ്ടി പൂജ്യത്തിൽ നിന്ന് ശ്രമിക്കണം.
സസ്പെൻഷനിലായ പീക്കെ, ഫിർപ്പോ എന്നിവർ ഇന്ന് പ്രതിരോധത്തിൽ ഉണ്ടാവില്ല. ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ഗ്രീസ്‌മാൻ വിശ്രമത്തിലാണ്. മൂന്നു ഗോൾ കീപ്പർമാരെ ഉൾപ്പെടുത്തിയ സ്‌ക്വാഡിൽ, ബെഞ്ചിൽ ഇരിക്കുന്ന മറ്റു 3 പേർക്കും അവസരം ലഭിച്ചേക്കും.
ലീഗിൽ പതിനഞ്ചാമതുള്ള അലവസിനോട് മാന്യമായ വിജയം നേടാൻ ടീമിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.
വിസ്കാ എൽ ബാഴ്സ !
ലാ ലിഗ : മാച്ച് ഡേ – 38
എസ്റ്റാഡിയോ മെൻഡിസോറോറ്റ്സ
ഇന്ത്യൻ സമയം: 8.30PM
ലാ-ലിഗ ഒഫീഷ്യൽ ഫേസ്ബുക് പേജ് ലൈവ്
#SPARROW
- tags :Alaves vs FC Barcelonala ligamatch preview
- SHARE :