~ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇത് നഷ്ട്ടവർഷം ~
ഇനി വെള്ളയും ചുവപ്പും കലർന്ന ജർമ്മൻ ജേഴ്സി ഇടാൻ അയാൾ ഇല്ല.
ബാസ്റ്റ്യൻ ഷ്വാൻസ്റ്റൈഗർ രാജ്യേന്തര മത്സരങ്ങളിൽ നിന്നും വിടവാങ്ങി. 2014 ലോകകപ്പ് അടക്കം പല പ്രമുഖ കിരീടങ്ങളും നേടിയ അദ്ദേഹം ജർമ്മനിയുടെ നെടുംതൂൺ തന്നെയായിരുന്നു. ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും മാന്യതക്ക് പര്യായം ആയിരുന്നു ബാസ്റ്റ്യൻ. പലപ്പോഴും സഹതാരങ്ങൾ വിജയം ആഘോഷിക്കുമ്പോൾ നിസഹായരായി നിൽക്കുന്ന എതിർതാരങ്ങളെ ആശ്വസിപ്പിക്കുന്ന ബാസ്റ്റ്യനെ നമ്മൾ പലപ്പോഴായി കണ്ടിട്ടുണ്ട്.
നന്ദി ബാസ്റ്റ്യൻ ആ നല്ല ഓർമ്മകൾക്ക്…
പുതിയ ജീവിതാദ്ധ്യായത്തിന് എല്ലാവിധ ആശംസകളും…!!