• Follow

ബീജിങ്ങിലെ ലയണൽ മെസ്സി പാർക്ക്

  • Posted On October 6, 2017

ലയണൽ മെസ്സിയുടെ ഫുട്ബോൾ കരിയറിലെ നേട്ടങ്ങൾ ആഘോഷിക്കാൻ ബീജിങ്ങിൽ ഒരു തീം പാർക്ക് നിർമ്മിക്കപ്പെടുന്നു. 2019ലേക്ക് മെസ്സി എക്സ്പീരിയൻസ് പാർക്ക് എന്ന പേരിൽ പാർക്ക് തുറക്കപ്പെടും. 81000 ചതുരശ്ര മീറ്ററിൽ പണിയപ്പെടുന്ന മെസ്സി പാർക്കിൽ ഫുട്ബോൾ സംബന്ധികളായ സ്ലൈഡ് ഷോകളും അത്യാധുനിക സാങ്കേതിക വിനോദങ്ങളും ഉദ്യാനങ്ങളും ഒരുക്കപ്പെടും. സന്ദർശകരെ മെസ്സിയുടെ മായിക സങ്കേതത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്നാണ് പത്ര സമ്മേളനത്തിൽ നിർമ്മാതാക്കൾ അവകാശപ്പെട്ടിരിക്കുന്നത്. മെസ്സി പാർക്കിൽ മെസ്സി മാത്രമായിരിക്കില്ല; ചിലയിടങ്ങളിൽ ക്രിസ്റ്റ്യാനോയും ഉണ്ടായിരിക്കും. മെസ്സിയോടൊപ്പം ഒരു മായാമൈതാനത്ത് കളിക്കാനും സംസാരിക്കാനും ഒക്കെ അവസരം ഉണ്ടാകുമെന്നാണ് സൂചനകൾ.

കാത്തിരിക്കാം മെസ്സി പാർക്കിനായി…

  • SHARE :