• Follow

മാച്ച് പ്രീവ്യൂ – ലാസ് പാമാസ് vs എഫ്. സി ബാഴ്‌സലോണ

  • Posted On March 1, 2018

ലാലീഗയിലെ കിരീടത്തിലേക്കുള്ള ദൂരം കുറക്കാൻ ഉറപ്പിച്ചുകൊണ്ട് ബാഴ്‌സ വീണ്ടും കളിക്കളത്തിലേക്ക്. ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ബാഴ്‌സ, ഇത്തവണ ലാസ് പാമാസിനെ അവരുടെ തട്ടകത്തിലാണ് നേരിടുന്നത്. എതിരാളികൾ എത്ര ചെറിയവർ ആയാലും സ്വന്തം തട്ടകത്തിൽ എന്നും അവർ ശക്തരായിരിക്കും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ബാഴ്‌സ, ഗ്രാൻഡ് കനേരിയയിൽ എത്തിയിരിക്കുന്നത്.
നിലവിൽ സ്വപ്നതുല്യമായ കുതിപ്പ് നടത്തുന്ന ബാഴ്‌സ, ഇന്ന് അത് തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ടീം ഫോമിലാണ്, ആത്മവിശ്വാസം നേടിക്കൊണ്ടിരിക്കുന്ന കളിക്കാർ, ആക്രമിക്കാൻ കൈവന്നിരിക്കുന്ന ആത്മവിശ്വാസം എല്ലാം കൊണ്ടും ടീം ഇപ്പോൾ ശക്തരാണ്. അത് കൊണ്ട് തന്നെ ലാസ് പാമാസിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല. പക്ഷെ എതിരാളികൾ എത്ര ചെറിയവർ ആയാലും അർഹിക്കുന്ന ബഹുമാനം കൊടുത്തേ മതിയാകൂ എന്നത് ഇവിടെയും പ്രസക്തമാണ്. ഒരു സമനിലയോ പരാജയമോ നമുക്ക് നൽകാൻ കെല്പുള്ള ടീം തന്നെയാണ് പാമാസ്. പ്രത്യേകിച്ച് മത്സരം അവരുടെ തട്ടകത്തിൽ ആയതിനാൽ. നിലവിൽ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം കേവലം ഏഴ് ആണ്. അത് മെച്ചപ്പെടുത്താൻ വിജയം കൊണ്ടേ കഴിയൂ.
ഇന്നത്തെ മത്സരത്തിന് ശേഷം തൊട്ടുടനെ വരുന്ന അത്ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഒരു പക്ഷെ വലിയ ഒരു റൊട്ടേഷൻ നടത്താൻ ടീം ഒരു പക്ഷെ ശ്രമിച്ചേക്കും. സുവാരസ് മെസ്സി തുടങ്ങിയവർ തീർച്ചയായും വിശ്രമം അർഹിക്കുന്നുമുണ്ട്. നിലവിൽ നാലാം മഞ്ഞക്കാർഡ് ലഭിച്ചു നിൽക്കുന്ന സുവാരസ്, ഇന്ന് മറ്റൊരു കാർഡ് കൂടി വാങ്ങിയാൽ അത്ലറ്റിക്കോക്ക് എതിരെ കളിക്കാനാകില്ല എന്നതും പ്രശ്നമാണ്. പക്ഷെ ടീമിനെ പ്രകടനത്തെ സാരമായി ബാധിക്കാത്ത രീതിയിൽ ആയിരിക്കണം റൊട്ടേഷൻ എന്നുള്ളതും തലവേദനയാണ്. എങ്കിലും കഴിവുള്ള ഒരുപിടി കളിക്കാരുള്ള ബാഴ്‌സക്ക് ഈ പ്രശ്നം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയും എന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ. യുവതാരങ്ങൾ ടീം തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് മറുപടി കൊടുക്കേണ്ട സമയവും ഇതുതന്നെ. മികച്ച പ്രകടനത്തിലൂടെ വിശ്വാസം കാത്തുസൂക്ഷിക്കുവാനും ടീമിനെ മുന്നോട്ട് നയിക്കുവാനും അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
#RETARD
©Penyadel Barca Kerala

വേദി : എസ്റ്റാഡിയോ ഗ്രാൻഡ് കനേരിയ
ലാലിഗ റൗണ്ട് – 26
ഇന്ത്യൻ സമയം രാത്രി 01:30
തത്സമയം : TEN 2

  • SHARE :