Introducing Cruyff’s Dream Team: റൊമാരിയോ ഡി സൂസ ഫെറിയ
2016ൽ നടന്ന ഒരു അഭിമുഖത്തിൽ ബ്രസീൽ ഇതിഹാസം ഗേഴ്സനോട് റൊമാരിയോയ്ക്കും റൊണാൾഡോയ്ക്കും ഇടയിൽ മികച്ച കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. “റൊമാരിയോ” ഗേഴ്സൺ പ്രഖ്യാപിച്ചു. “അവൻ സാധാരണ കളിക്കാരനായിരുന്നില്ല,അസാധ്യ ബുദ്ധികൊണ്ട് മികച്ചവൻ ആയിരുന്നു.അദ്ദേഹത്തിന്റെ ഉയരം നോക്കൂ, ചിന്തകൾക്കും മുകളിലായിരുന്നു റൊമാരിയോ. തന്നെക്കാൾ രണ്ട് മീറ്റർ ഉയരമുള്ള എതിരാളിയെ പോലും അദ്ദേഹം നിഷ്പ്രഭമാക്കും.”
“അദ്ദേഹം നേടിയ ഗോളുകളിൽ തന്നെ ഭ്രാന്തമായ എന്തോ ഉണ്ടായിരുന്നു. ലോകകപ്പിൽ അവനും ബെബറ്റോയും മിഡ്‌ഫീൽഡിലേക്ക് ഇറങ്ങി, ബോൾ വീണ്ടെടുത്ത് ഗോളുകൾ നേടി. ഫലത്തിൽ അവർക്ക് മിഡ്ഫീൽഡ് പോലും ഉണ്ടായിരുന്നില്ല!”
“അന്ന് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ‘നിങ്ങളും ബെബറ്റോയും കാരണമാണ് നമ്മൾ ലോകകപ്പ് നേടിയത്. നിങ്ങൾ രണ്ടുപേരും ഇല്ലാതെ, പ്രത്യേകിച്ച് നിങ്ങൾ ഇല്ലാതെ, ഇത് ശരിക്കും കഠിനമാകുമായിരുന്നു. നമ്മൾ ചിലപ്പോൾ ലോകകപ്പ് നേടുമായിരുന്നില്ല.’ ”
മേല്പറഞ്ഞ വാക്കുകളിൽനിന്ന് വ്യക്തമാണ്, റൊമാരിയോ കേവലമൊരു ഗെയിം ചെയ്ഞ്ചർ മാത്രമായിരുന്നില്ല, ഗോൾ സ്കോറിങ് എന്ന കലയിലെ ഒരു ബീസ്റ്റ് ആയിരുന്നു. 1993ൽ പി എസ് വി എന്തോവനിൽ നിന്ന് ബാഴ്സയിലെത്തി. 1993-94 സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 30 ഗോൾ നേടി, 1942-43 സീസണ് ശേഷം ഒരു സീസണിൽ 30 ഗോൾ മാർക്കിലെത്തുന്ന ആദ്യ ബാഴ്സ കളിക്കാരനായി. ക്ലാസിക്കോയിൽ നേടിയ ഹാട്രിക്ക് ആയിരുന്നു അദ്ദേഹത്തിന്റെ ബാഴ്സ നാളുകളിലെ ഏറ്റവും മികച്ച മത്സരം. സെവിയ്യ, ഡിപോർട്ടിവോ എന്നിവയ്‌ക്കെതിരായ ഗോളുകളും നിർണായകമായിരുന്നു. ഡെപോർട്ടിവോയ്‌ക്കെതിരായ ഹെഡ് ടു ഹെഡ് റെക്കോർഡിനെ അടിസ്ഥാനമാക്കിയാണ് ബാഴ്സ ലീഗ് നേടിയത്. അവസാന ആഴ്ച വരെ ഡിപോർടിവോ ലീഗ് പട്ടികയിൽ മുന്നിലായിരുന്നു. പക്ഷെ അവസാന മത്സരത്തിൽ ഡീപോർട്ടീവോ വലെൻസിയയോട് പരാജയപെടുകയും, ബാഴ്സ 5-2ന് സെവിയ്യയെ തോൽപ്പിക്കുകയും ചെയ്ത് ലാ ലിഗാ കിരീടം ഹെഡ് ടു ഹെഡ് അടിസ്ഥാനത്തിൽ കരസ്ഥമാക്കി. മത്സരത്തിൽ സ്കോർ 2-2 ആയിരുന്നപ്പോൾ നിർണായകമായ മൂന്നാംഗോൾ നേടിയത് റൊമാരിയോ ആയിരുന്നു.
തന്റെ കരിയറിൽ എല്ലാത്തരം ഗോളുകളും അദ്ദേഹം നേടിയിരുന്നു, ഒപ്പം ബോക്സിനുള്ളിലെ സമർത്ഥമായ ചലനത്തിലൂടെയും പ്രശസ്തനായിരുന്നു. മൾട്ടി-ഡൈമെൻഷണൽ കഴിവുകൾ കാരണം ഗോൾകീപ്പർമാർക്ക് വൺ ഓൺ വൺ സാഹചര്യത്തിൽ പേടിസ്വപ്നമായിരുന്നു അദ്ദേഹം.
“ഞാൻ പരിശീലിപ്പിച്ച ഏറ്റവും മികച്ച കളിക്കാരൻ? അത് റൊമാരിയോ ആയിരുന്നു,” ക്രൈഫ് 2012 ൽ എൽ മുണ്ടോ ഡിപോർടിവോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അസാധാരണമായ സാങ്കേതികതയുള്ള അസാധാരണ കളിക്കാരനായിരുന്നു അദ്ദേഹം.”
2007ൽ പ്രൊഫഷണൽ ഫുട്ബോളിൽ 1000 ഗോളുകൾ നേടിയ ചുരുക്കം ചില കളിക്കാരിൽ ഒരാളായി റൊമാരിയോ മാറി. 1994 ലോകകപ്പിലെ സ്റ്റാർ ഗോൾസ്കോററായ അദ്ദേഹം 5 ഗോളുകൾ നേടി. ഗ്രൂപ് ഘട്ടത്തിൽ 3 തവണ വലചലിപ്പിച്ച റൊമാരിയോ പ്രീ ക്വാർട്ടറിലെ ഏക ഗോളിനു വഴിയൊരുക്കുകയും, ക്വാർട്ടർ ഫൈനലിൽ ഗോൾ നേടുകയും ചെയ്തു. സെമിഫൈനലിലെ ഏക ഗോൾ നേടി ബ്രസീലിനെ ഫൈനലിലേക്ക് നയിച്ചു. 1994 വേൾഡ്കപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ, മനംമയക്കുന്ന പ്രകടനത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു. ബാഴ്‌സലോണയിലും ബ്രസീൽ ദേശിയ ടീമിലും അദ്ദേഹം ചെലുത്തിയ സ്വാധീനം കണക്കിലെടുത്ത് 1994 ലെ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിന് അർഹനായി. 1997ൽ ബ്രസീലിന്റെ കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ് വിജയങ്ങളിൽ നിർണായകപങ്കു വഹിച്ച റൊമാരിയോ, കോൺഫെഡറേഷൻസ് കപ്പിൽ ഗോൾഡൻ ഷൂ നേടി. ഈ ടൂർണമെന്റുകളിൽ റൊണാൾഡോയോടൊപ്പമുള്ള ‘റോ-റോ’ ആക്രമണം എതിരാളികളുടെ പ്രതിരോധനിരക്ക് നിരന്തരം ഭീതിപരത്തി. 1999ൽ ഫിഫ പ്ലെയർ ഓഫ് ദി സെഞ്ച്വറി ഇന്റർനെറ്റ് വോട്ടെടുപ്പിൽ റൊമാരിയോ അഞ്ചാം സ്ഥാനം നേടി.
റൊമാരിയോ ഒരിക്കൽ പറഞ്ഞു: “ദൈവം എന്നെ സൃഷ്ടിച്ചത് എന്റെ ഗോളുകളിലൂടെ ആളുകളെ ആനന്ദിപ്പിക്കാനാണ്” അതെ, ഈ വാക്കുകൾ ശെരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനവും.
©www.culesofkerala.com
Image courtesy: www.planetfootball.com
- tags :BarcaBarcelonabarcelona supporters keralabrazilcokcopa americaculesdream teamel clasicoFC BarcelonaFC barcelona legendFCBfcb keralafifa world player of the yearfootballfootball world cup finalgolden balljohan cruyffla ligaLegendPenyadel Barca Keralaplayer of the centuryreal madridromarioRomário de Souza Fariasoccer
- SHARE :