ക്വീൻ സോഫിയ പുരസ്കാരം ഇനിയേസ്റ്റയ്ക്ക്.
സ്പെയ്നിലെ മികച്ച കായികതാരത്തിനുള്ള ‘ നാഷണൽ സ്പോർട്സ് അവാർഡ് ‘ ആയ ക്വീൻ സോഫിയ പുരസ്കാരം ബാഴ്സലോണ ക്യാപ്റ്റൻ ആന്ദ്രെസ് ഇനിയേസ്റ്റയ്ക്ക്. . 2015 ൽ കളിക്കളത്തിന്റെ അകത്തും പുറത്തുമുള്ള ഇനിയേസ്റ്റയുടെ സാന്നിധ്യവും സ്വാധീനവുമാണ് ഈ പുരസ്കാരത്തിനു അദ്ദേഹത്തെ അർഹനാക്കിയത്. ഫുട്ബോളിൽ മാത്രമല്ല, എല്ലാ കായികമേഖലകളിലുമുള്ള യുവതലമുറയ്ക്ക് മാതൃകയാണ് ഇനിയേസ്റ്റ എന്ന് ജൂറി വിലയിരുത്തി.
1982 ൽ ആരംഭിച്ച ഈ പുരസ്കാരം കായികമേഖലയിൽ മികവ് പുലർത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും നൽകിവരുന്നു. മാഡ്രിഡിലെ രാജകീയ സൗധത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഇനിയേസ്റ്റയ്ക്ക് പുറമേ സെവിയ്യ കോച്ച് യോർഗെ സാമ്പോളിയും പുരസ്ക്കാരം നേടിയവരുടെ പട്ടികയിലുണ്ട്.
കൂളെസ് ഓഫ് കേരളയുടെ അഭിനന്ദനങ്ങൾ .
