• Follow

റാക്കിറ്റിച് : മതിലിന് പാസ് നൽകുന്നതിനേക്കാൾ മനുഷ്യൻ പാസ് നൽകുന്നതാണ് നല്ലത്.

  • Posted On May 27, 2020

ബാഴ്‌സ മിഡ്‌ഫീൽഡർ ഇവാൻ റാകിറ്റിച്ചും കാറ്റാലൻ മോട്ടോ ജി പി റേസർ മാർക്ക് മാർക്വേസം തമ്മിൽ ബാഴ്‌സ യൂട്യൂബ് ചാനലിൽ ഒരു അഭിമുഖ സംഭാഷണം നടന്നിരുന്നു. രണ്ടുപേരും സ്ഥിരമായ സാധാരണ പരിശീലന ക്രമങ്ങളിലേക്ക് മടങ്ങുന്നതിനാലും, മത്സരങ്ങൾ ഉടൻ തന്നെ പുനരാരംഭിക്കുന്നതിനാലും രണ്ടുപേർക്കും പറയാൻ വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു.

ഗ്രൂപ്പ് ട്രെയിനിങ്

“പത്തുപേരുടെ സംഘങ്ങളായി തിരിഞ്ഞ ഇന്ന് നടത്തിയ ട്രെയിനിങ് ഉഗ്രനായിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് പരിശീലനം ചെയ്ത അടുത്ത ഞാൻ വീണ്ടും ഒരു ഫുട്ബോളർ ആയി പരിഹീലിക്കാൻ കാത്തിരിക്കുകയായിരുന്നു.”

“വീണ്ടും ഒരു ടീം ആയി ഞങ്ങൾ ചെയ്യാൻ ആഗ്രഹിച്ച ചില പ്രതേക കാര്യങ്ങൾ ഉണ്ടായിരുന്നു. താളം തിരിച്ചു കിട്ടുക എന്നത് വളരെ ആശ്വാസകരമാണ്. ഇനിയുള്ളത് മുന്നോട്ടുള്ള യാത്രയാണ്.”

“റോണ്ടോ ചെയ്ത് മറ്റൊരാൾക്ക് പാസ് ചെയുക എന്നത് വീട്ടിലെ മതിലിനോട് പാസ് ചെയ്യുന്നതിനേക്കാൾ വളരെ ഭേദമാണ്. കാലിനടിയിലെ പുല്കൊടിയും, സിരകളിലൂടെ ഒഴുകുന്ന അഡ്രിനാലിനും വീണ്ടും അനുഭവിക്കാൻ സാധിച്ചതും ഒരുപാട് സന്തോഷമുള്ളതാണ്”

ബുൻഡസ് ലീഗയുടെ പുനരാരംഭം

” ഏതാനും ബുൺഡെസ് ലീഗ്‌ മത്സരങ്ങൾ ഞങ്ങൾ കണ്ടിരുന്നു. ബയെണിലെ നുയറിനോടും പെരിസിചിനോടും, എന്റെ ചില മുൻ സഹതാരങ്ങളോട് ഞാൻ സംസാരിച്ചിരുന്നു. അവർക്കൊരു നല്ല മുൻതൂക്കമാണ് ലഭിച്ചിരിക്കുന്നത്.”

“അവർക്ക് കളിയ്ക്കാൻ കഴിഞ്ഞത് നല്ല കാര്യമാണ്. ബെഞ്ചിൽ എല്ലാവരും അകന്ന് ഇരിക്കുന്നതും കാണികൾ ഇല്ലാത്ത ഗാലറിയും ഒക്കെ കാണുന്നത് സങ്കടകരമാണ്. പക്ഷെ ഫുട്ബോൾ വീണ്ടും ആരംഭിച്ചത് ആശ്വാസകരമാണ്. ഞങ്ങൾക്കും ഉടനെ അത് നടക്കും എന്ന പ്രതീക്ഷിക്കുന്നു”

നിയന്ത്രണത്തിന് കീഴിൽ

“ആരോഗ്യം ഏറ്റവും പ്രധാനമാണ്. കായിക മേഖല കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുന്നത്കൊണ്ട് ആരോഗ്യത്തിന്റെ കൂടുതൽ ശ്രദ്ധ വന്നിട്ടുണ്ട്. ഞങ്ങൾക്ക് വീണതെല്ലാം ഉണ്ട്. അതുകൊണ്ട് ഞങ്ങൾ കളിയിൽ മാത്രം ശ്രദ്ധിച്ചാൽ മതി.”

മോട്ടോ ജിപി യിൽ ബൈക്ക് ഓടിക്കൽ?

” 300 കിലോമീറ്റര് സ്പീഡിൽ പോവുന്ന ഒരു ബൈക്കിൽ ജാൻ രിക്കലും ഇരിക്കില്ല. ഇത് കാണാൻ എനിക്ക് ഇഷ്ടമാണ്. പക്ഷെ റോഡിൽ വണ്ടി ഓടിക്കുന്നതും മാർക്ന്റെ പോലുള്ള റേസിംഗ് ട്രാക്കിലെ ഓടിക്കലും വളരെ വ്യത്യസ്തമാണ്. അതിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. അഡ്രിനാലിൻ ഭയത്തെ മറികടക്കും എങ്കിലും അത് ചെയാൻ മനോധൈര്യം അത്യാവശ്യമാണ്. എല്ലാവര്ക്കും സാധിക്കുന്നതല്ല അത്.”

ലോകവ്യാപകമായ മത്സരങ്ങൾ?

“പല പല രാജ്യങ്ങളിൽ പോയി ആരാധകരെ കാണാനും അവിടെ മത്സരിക്കാനും സാധിക്കുന്നത് മികച്ച ഒരു അനുഭവം തന്നെ ആയിരിക്കും. പക്ഷെ അത് ദൈനംദിന കുടുംബ ജീവിതത്തെ വല്ലാതെ ബാധിക്കും”