• Follow

പിറന്നാളാശംസകൾ – ഇനിയേസ്റ്റ

  • Posted On May 11, 2017

ബാർസലോണയുടെ സുവർണ്ണ തലമുറയെ വിശ്വവിജയങ്ങളിലേക്ക് നയിച്ച പെപ് ഗ്വാർഡിയോള ഇനിയേസ്റ്റയെ വിശേഷിപ്പിച്ച വാക്കുകളാണിത്. ഇനിയേസ്റ്റ ബാർസലോണയുടെ ഭാഗമാകുന്നത് 20 വർഷങ്ങൾക്ക് മുമ്പാണ്. ബാർസ സീനിയർ ടീമിൽ ഇടം ഉറപ്പിക്കുന്നതിനു മുമ്പ് തന്നെ അണ്ടർ 15 ടീമിനെ പ്രീമിയർ കപ്പ് ചാമ്പ്യന്മാരാക്കി കൊണ്ടാണ് ഇനിയേസ്റ്റ ശ്രദ്ധ നേടുന്നത്. വൈവിധ്യമാണ് ഇനിയേസ്റ്റയുടെ സവിശേഷത. വാൻ ഗാൽ അദ്ദേഹത്തെ റിക്വെൽമിയ്ക്കും റൈക്കാർഡ് അദ്ദേഹത്തെ ഡീഞ്ഞോയ്ക്കു പകരക്കാരനായും ഉപയോഗിച്ചു. വിങ്ങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും തിളങ്ങിയ ഡോൺ മധ്യനിരയിലെ മാന്ത്രികനായി മാറിയത് തന്റെ ആരാധ്യ പുരുഷനായിരുന്ന ഗ്വാർഡിയോള ബാർസ ചുമതലയേറ്റതോടെയാണ്. ക്രൈഫിയൻ സിദ്ധാന്തത്തിൽ നിന്നുരിത്തിരിഞ്ഞ, മധ്യനിര കേന്ദ്രീകൃതമായ കേളീശൈലി രൂപപ്പെട്ടതോടെ ഇനിയേസ്റ്റ എന്ന മാന്ത്രികൻ പിറവിയെടുത്തു. ലോകകപ്പ് ഫൈനൽ പോലുള്ള വേദികളിൽ നിർണായക ഗോൾ നേടി രാജ്യത്തിനു കപ്പ് നേടിക്കൊടുത്തു.

ബാർസലോണയിൽ എത്തിയ വേളയിൽ താൻ നാണംകുണുങ്ങി ആയിരുന്നെന്ന് ഇനിയേസ്റ്റ തന്നെ പറഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്ന് വിട്ടു മാറിയതിനെയോർത്ത് കണ്ണീരൊഴുക്കിയ കുഞ്ഞു പയ്യനിൽ നിന്ന് ബ്ലോഗ്രാനയുടെ ക്യാപ്റ്റൻ ആം ബാൻഡ് വരെ ദൂരമെത്രയൊ! നേട്ടത്തിന്റെ കൊടുമുടികളേറിയിട്ടും എളിമ എന്നത് പ്രവൃത്തിയിൽ കാണിച്ച് തന്ന, ബെർണാബ്യൂവിലെ കാണികളുടെ പോലും ആദരമേറ്റ് വാങ്ങിയ ക്യാപ്റ്റൻ ഡോൺ ആന്ദ്രെസ് ഇനിയേസ്റ്റയ്ക്ക് കൂളെസ് ഓഫ് കേരളയുടെ പിറന്നാളാശംസകൾ

  • SHARE :