• Follow

Gracias – The octopus of FC Barcelona

  • Posted On May 24, 2023

നീണ്ട പത്തു വർഷത്തോളം ബാർസലോണ സൈഡ് ബെഞ്ചിൽ ഒരു പകരക്കാരൻ ഗോളിയുടെ വേഷം ചിലവിടെണ്ടി വന്ന കാർലോസ് മനസ്സിൽ കുറിച്ചിട്ടു.. തൻ്റെ മകന് ഒരിക്കലും ഈ വിധി വരരുത് , അങ്ങിനെ ആണ് കേവലം ഏഴ് വയസ്സ് തികയുന്നതിന് മുന്നേ തന്നെ കുഞ്ഞു സെർജിയോ യെ കാർലോസ് അവിടുത്തെ ഒരു പ്രാദേശിക യൂത്ത് ക്ലബ് ആയ എഫ് സി ബാടിയ യിൽ ചേർക്കുന്നത്. പിന്നീട് ആ മകൻ വളർന്നു സാക്ഷാൽ സെർജിയോ ബുസ്കറ്റ്സ് ആയ കഥ, ബാർസ ക്ക് ഒരിക്കലും ബെഞ്ച് ചെയ്യാൻ പറ്റാത്ത അധികായൻ ആയി മാറിയ കഥ.. അതൊരു വല്ലാത്ത കഥയാണ്

‘A lone pivot that perfect becomes visible only by his absence.’ വിഖ്യാത ജേർണലിസ്റ്റ് ജോൺ മുള്ളറുടെ ഈ വാക്കുകൾ മാത്രം മതിയാകും സെർജിയോ ബുസ്കറ്റസ് ആരാണെന്ന് മനസ്സിലാക്കാൻ , അത് ഓരോ ഫുട്ബോൾ ആരാധകരും പ്രത്യേകിച്ച് ബാർസലോണ ആരാധകരും മനസ്സിൽ നൂറുവട്ടം എഴുതി ഉറപ്പിച്ചിടും.

1988 ജൂലായ് 16 ന് ആണ് ലോളി ബൂർഗോസ് ൻ്റെയും കാർലോസ് ബുസ്കറ്റ്സ് ൻ്റെയും മകനായി സെർജിയോ ജനിക്കുന്നത്. ഒരു പരമ്പരാഗത ഫുട്ബോൾ കുടുംബത്തിൽ ജനിച്ചുവീണ സെർജിയോ കുട്ടിക്കാലം തൊട്ട് തന്നെ തൻ്റെ പാത തിരിച്ചറിഞ്ഞി രുന്നു. അച്ഛൻ കാർലോസ് ന് തൊണ്ണൂറുകളിൽ ബാർസലോണ കുപ്പായമണിയാൻ അവസരം ലഭിച്ചെങ്കിലും ഏറിയ പങ്കും സൈഡ് ലൈനിന് വെളിയിൽ നിൽക്കാൻ ആയിരുന്നു വിധി. 1995 ൽ കാർലോസ് തൻ്റെ മകന് പ്രാദേശിക ക്ളബിൽ പ്രൊഫഷണൽ കോച്ചിംഗ് ആരംഭിച്ചു. ഒരു വർഷത്തിന് ശേഷം CEF Barbera Andalucia എന്ന ക്ലബിലേക്ക് മാറിയ സെർജിയോ മൂന്ന് വർഷം അവിടെ തുടർന്നു. അപ്പോഴേക്കും കാർലോസും അന്നത്തെ ബാർസ കോച്ച് വാൻ ഗാലും തമ്മിലുള്ള പ്രശ്നം മൂർച്ഛിക്കുകയും ബാർസ നഗരം വിടാൻ നിർബന്ധിതമാകുകയും ചെയ്തു. അത് ബുസി യുടെ കരിയർ നെ കാര്യമായി തന്നെ ഭാധിക്കും എന്ന് കരുതിയെങ്കിലും തൻ്റെ അസാമാന്യ പ്രകടനങ്ങൾ അവന് പുതിയ അവസരങ്ങൾ തുറന്നു കൊടുത്തു. അച്ഛൻ്റെ കൂടെ എഫ് സി ലായ്ഡയില് മൂന്ന് വർഷം ചിലവഴിച ബുസി തൻ്റെ ക്ലബ്ബ് ന് യൂത്ത് കിരീടം അടക്കം നിരവധി നേട്ടങ്ങൾ നേടി കൊടുത്തു. പിന്നീട് ജേബാക് ടെറസ യിലും അത് വഴി 2005 ഇൽ സാക്ഷാൽ ലാ മാസിയ യിലും എത്തിപ്പെട്ട സെർജിയോ ലോകം കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരിൽ ഒരാളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഇരുപത്തിമൂന്ന് വയസ്സ് തികയുന്നതിന് മുന്നേ തന്നെ ബുസി തനിക്ക് സ്വന്തമാക്കാൻ പറ്റുന്ന എല്ലാ കിരീടങ്ങളും നേടിയിരുന്നു. സ്പാനിഷ് ഫുട്ബോളിൻ്റെ സുവർണ കാലഘട്ടത്തിൽ ചാവിക്കും ഇനിയെസ്റ്റ ക്കും കൂട്ടായി എന്നും ബുസിയുടെ നീളൻ കാലുകൾ ഉണ്ടായിരുന്നെങ്കിലും വേണ്ടപ്പെട്ട അംഗീകാരം അയാൾക്ക് ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 2008ലാണ് ബുസി ബാർസ സീനിയർ ടീമിൽ എത്തുന്നത്. ബാർസ ബി ടീം പരിശീലകൻ ആയിരുന്ന ഗ്വാർഡിയോളയാണ് അന്ന് ബുസി യെ ടീമിലേക്ക് ക്ഷണിക്കുന്നത് . യായ ടുറെ എന്ന അതികായൻ കയ്യടക്കി വച്ചിരുന്ന ബാർസ ഡിഫൻസിവ് മധ്യനിരയി ൽ ഒരു 20 വയസ്സുകാരൻ പയ്യനെ പരീക്ഷിക്കുന്നത് കണ്ട ഏവരും ഞെട്ടി. എന്നൽ പെപ് ന് തൻ്റെ ഭാവിയിൽ സംശയമോട്ടും ഉണ്ടായിരുന്നില്ല.

The octopus – നീരാളി, തൻ്റെ കരങ്ങൾ കൊണ്ട് എതിരാളികളെ വരിഞ്ഞു മുറുക്കുന്നു ഒരു നീരാളി, ബുസി ക്ക് ഫുട്ബോൾ ലോകം ഇട്ട് നൽകിയ പേര്. പിച്ചിൽ എവിടെയും സഞ്ചരിച്ച് കളിയുടെ താളം നിയന്ത്രിക്കാൻ അപാര കഴിവുള്ള മധ്യനിരക്കാരൻ ആണ് ബുസി. എട്ട് കാലുകൾ കൊണ്ട് മൈതാനം അടക്കി വാഴാൻ കേൽപ്പുള്ള കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് എത്താൻ കഴിവുള്ള കളിക്കാരൻ. തൻ്റെ ശരീരം ഉപയോഗിച്ച് സ്പേസ് ഉണ്ടാക്കി എടുക്കാനും അത് കൃത്യമായി ഉപയോഗിക്കാനും ഉള്ള കഴിവ് ആണ് അയാളെ വ്യത്യസ്തനാക്കുന്നത്. കഴിവതും പൊസഷൻ വിട്ട് നൽകാതെ കളിക്കാൻ ശ്രമിക്കുന്ന ബുസി എതിരാളികളുടെ കയ്യിൽ നിന്ന് പന്ത് പിടിച്ചെടുക്കാനും മിടുക്കനാണ്.ലോകോത്തര മധ്യ നിരക്കാരൻ എന്ന പേരിൽ അറിയപെടുമ്പോഴും അധികമാരും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ് ബുസി യുടെ പ്രധിരോധ മിടുക്ക്. ടീമിന് ആവശ്യമുള്ള സമയങ്ങളിൽ ഒക്കെയും പ്രധിരോധ മതിൽ കാക്കാൻ ബുസി മുന്നിൽ നിന്നിട്ടുണ്ട്.

സ്വതസിദ്ധമായ കളി ശൈലിയിൽ ഉറച്ചുകൊണ്ടും തൻ്റെ ടീമിൻ്റെ ആവശ്യത്തിന് അനുസരിച്ച് മാറാൻ ബുസിക്ക് സാധിച്ചിരുന്നു. ബാഴ്സലോണ യില് ഇനിയേസ്റ്റ-ചാവി കൂട്ടുകെട്ടിൽ ബുസി യെ കൂടെ ഉൾപ്പെടുത്തുക എന്നത് ഗാർഡിയോള ആദ്യ കാലങ്ങളിൽ നേരിട്ട ഒരു വെല്ലുവിളി ആയിരുന്നു ,എന്നൽ ചാവി ഇനിയേസ്റ്റ ബുസ്കറ്റ്സ് ത്രികോണത്തിൽ ടിക്കി ടാക്ക അവതരിച്ചപ്പോൾ ലോകം അത് കണ്ട് ഞെട്ടി . ഗാർഡിയോള സ്വപ്നം കണ്ടതിലും അപ്പുറമായി മധ്യനിരയിൽ പന്ത് ചലിച്ചു തുടങ്ങി. അത് ബാർസ യുടെ സുവർണ കാലഘട്ടമായി പരിണമിച്ചു.

ബാർസ രണ്ടു തവണ ട്രെബിൾ സ്വന്തമാക്കിയപ്പോഴും അതിൽ നിർണായക സാന്നിധ്യമായി ബുസ്കറ്റ്സ് ൻ്റെ കാലുകൾ ഉണ്ടായിരുന്നു. ലാലിഗ കോപ്പ ഡെൽ റേ ചാമ്പ്യൻസ് ലീഗ് തുടങ്ങി ബാർസ കിരീടങ്ങൾ വാരിക്കൂട്ടിയപ്പോൾ പിന്നിൽനിന്ന് ചരട് വലിച്ച പോരാളി. തൻ്റെ രാജ്യത്തിന് വേണ്ടി ലോക കപ്പും യൂറോ കപ്പും നേടിക്കൊടുക്കാനും 23 വയസ്സിനുള്ളിൽ അയാൾക്ക് സാധിച്ചു. 4 ചാമ്പ്യൻസ് ലീഗ്, 8 ലാലിഗ ,7 കോപ്പ ഡെൽ റേ ,3 സൂപ്പർ കപ്പ്,3 ക്ലബ്ബ് ലോക കപ്പ് ബുസി യുടെ കരിയർ നേട്ടങ്ങൾ എത്ര മുകളിൽ ആണെന്നതിൽ ആർക്കും സംശയം ഉണ്ടാകാൻ ഇടയില്ല. എന്നൽ വേണ്ടപ്പെട്ട അംഗീകാരങ്ങൾ ലഭിച്ചോ എന്നത് ചോദ്യചിഹ്നമായി നിലനിൽക്കും. എങ്കിലും ആരാധകരുടെ മനസ്സിൽ ബുസി യുടെ സ്ഥാനം എന്നും ലോകം കണ്ട എക്കാലത്തെയും മികച്ച മധ്യ നിര താരങ്ങൾക്ക് ഒപ്പം തന്നെയാണ്.

സുവർണ കാലഘട്ടം പിന്നിട്ട ബാർസ യില് നിന്ന് ഓരോരുത്തരും പടിയിറങ്ങി ചാവി യും പിന്നീട് ഇനിയെസ്റ്റ യും പോയപ്പോൾ മധ്യനിരയിൽ ബുസി ഒറ്റക്കായി ആധുനിക ഫുട്ബോൾ വേഗതിന് വഴി മാറിയപ്പോൾ പ്രായാധിക്യം ബുസി യുടെ കളിയെയും ബാധിച്ചു തുടങ്ങി എന്നതും വാസ്തവമാണ് എന്നാൽ അത് അനിവാര്യത കൂടെയാണ്. 15 വർഷത്തോളം പകരക്കാരൻ ഇല്ലാതെ ബാർസ മധ്യനിര അടക്കി വാണ ബുസി വിടവാങ്ങുന്നു എന്നത് ഏതൊരു ആരാധകനും മനസ്സിൽ ഉണ്ടാക്കുന്ന മുറിവ് ചെറുതല്ല. ഒരു കാലഘട്ടത്തിൻ്റെ അവസാനം കൂടെ ആണ് അതെന്ന തിരിച്ചറിവാണ് കൂടുതൽ വേദനാജനകം. ജോൺ മുള്ളറുടെ വാക്കുകൾ തന്നെ കടെമെടുത് പറഞ്ഞാൽ

‘We’ll miss all the things we’ve seen Busquets do for Barcelona, but more than that, we’ll miss what we never saw at all.’

©️ www.culesofkerala.com

  • SHARE :