“മെസ്സി” – ബ്രോങ്ക്‌ഹോസ്റ്റ്, ജ്യൂളി, ബെലേട്ടി, ആൽബർട്ടിനി എന്നിവരിലൂടെ
പകരം വെക്കാനില്ലാത്ത പ്രതിഭാശാലിയായ സാക്ഷാൽ ലയണൽ മെസ്സി സീനിയർ ബാർസ്സലോണ ജഴ്സിയിലെ തന്റെ ആദ്യ ഗോൾ നേടിയതിന്റെ പതിനഞ്ചാം വാർഷികത്തിൽ, അന്ന് ടീമിലെ സഹതാരങ്ങളായ ജിയോ വാൻ ബ്രോങ്ക്‌ഹോസ്റ്റ്, ലുഡോവിച്ച് ജ്യൂളി, ആൽബർട്ടിനി, ബെല്ലേട്ടി എന്നിവർ ആ അസുലഭ മുഹൂർത്തത്തെ ഓർത്തെടുക്കുകയാണ്.
(ബാർസ്സലോണയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ നടത്തിയ ചാറ്റ് സെഷനിലെ പ്രസക്ത ഭാഗങ്ങൾ)
-ആൽബസറ്റെക്കെതിരേയുള്ള ആ ആദ്യ ഗോൾ-
ബ്രോങ്ക്‌ഹോസ്റ്റ്:
ഞങ്ങൾ അപ്പോൾ അഭിമാനം കൊള്ളുകയായിരുന്നു, കാരണം ഡ്രസിംഗ് റൂമിലേക്ക് നാണത്തോടെ, പരിഭ്രമിച്ച് കയറിവരുന്ന കുട്ടിയായിരുന്നു അവനെങ്കിലും കളത്തിൽ ഇറങ്ങിയാലും ട്രെയിനിങ് സെഷനിലുമുള്ള അവന്റെ പ്രകടനം വ്യത്യസ്തമായിരുന്നു. അത് കണ്ടപ്പോൾ തന്നെ അവന്, മറ്റുള്ളവർക്ക് അസാധ്യമായ, അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ഒരു പ്രതിഭയുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു;. അത് കൊണ്ട് തന്നെ ആ ഗോൾ ഞങ്ങളെ എല്ലാവരേയും സന്തോഷത്തിലാഴ്ത്തി.
ആൽബർട്ടിനി:
ആ മൽസരം ഞാൻ ഒരിക്കലും മറക്കില്ല. ഗോളിനു ശേഷം ഞങ്ങൾ എല്ലാവരും അവനെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. അതൊരു മനോഹരമായ ഗോൾ തന്നെയായിരുന്നു. അവൻ അന്നൊരു കൊച്ചുപയ്യൻ ആയിരുന്നെങ്കിലും ഇന്ന് കാണുന്ന ആ ഒരു വ്യക്തിത്വം അന്നേ അവനുണ്ടായിരുന്നു.
ജ്യൂളി:
ആ മൽസരം ഞങ്ങൾക്കും അവനും അവിശ്വസനീയമായിരുന്നു. ആദ്യ ഗോൾ നേടാൻ ഞങ്ങൾ അവനെ സഹായിച്ച് കൊണ്ടെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവന് മുതിർന്ന സഹോദരങ്ങളെ പോലെയാണ്.
ബെലേട്ടി:
അവൻ ആഗ്രഹിച്ചത് എന്തും നേടാൻ അവന് സാധിക്കുമെന്ന് അവനെ പഠിപ്പിച്ച ഗോൾ ആയിരുന്നു അത്. അവനതിന് കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. അവനെ സഹായിക്കാൻ ഒരു മികച്ച ടീമുമുണ്ട്. ഞങ്ങൾ എല്ലാവരും മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ചവൻ ആവാൻ ആവുന്നവിധം സഹായിച്ചിട്ടുണ്ട്.
-ഒരു കൊച്ചു അർജ്ജന്റീനൻ പയ്യൻ-
ബ്രോങ്ക്‌ഹോസ്റ്റ്:
സീനിയർ ടീമിന്റെ ട്രെയിനിങിന് വരുമ്പോൾ 16 വയസ്സ് പ്രായമായിരുന്നു അവന്. ഗ്രൗണ്ടിൽ അവന്റെ പ്രകടനം കണ്ട് ഞങ്ങൾ അതിശയിച്ചു പോയി. ഞങ്ങൾ ഒന്നടങ്കം ചോദിച്ചു പോയി :”ആരാണീ പയ്യൻ?!
ആൽബർട്ടിനി:
ആദ്യം കണ്ട ദിവസം എനിക്കവനെ അറിയുകയേ ഇല്ലായിരുന്നു. പക്ഷേ അന്ന് തന്നെ അവനെനിക്ക് അറിയിച്ച് തന്നു; അവനാരാണെന്നും അവന്റെ പ്രതിഭയെന്താണെന്നും.!
ജ്യൂളി:
ലിയോ മറ്റാരേയും പോലെയല്ലായിരുന്നു. നാണം കുണുങ്ങി, അധികം സംസാരിക്കാത്ത ഒരു പയ്യൻ. പക്ഷെ അവൻ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് മനസ്സിലാക്കുമായിരുന്നു. അവനാരെയും പേടിയില്ലായിരുന്നു. പന്ത് കിട്ടിയാൽ ടീമിനെന്ത് വേണമോ അത് നൽകാൻ അവന് സാധിക്കുകയും ചെയ്തിരുന്നു.
ബലേട്ടി:
അവന്റെ ആ നാണമൊന്നും ഗ്രൗണ്ടിൽ കാണാനേ ഇല്ലായിരുന്നു. മെസ്സി-
ജ്യൂളി(ഇടക്കു കയറിക്കൊണ്ട്):
മെസ്സി ഇസ് ബെസ്റ്റ്.!
ആൽബർട്ടിനി:
മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ. ഒരു കവിയാണവൻ. ഫുട്‌ബോൾ ചരിത്രം തന്നെ അവൻ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. കാലുകൊണ്ട് മാത്രമല്ല, തലച്ചോറും കൊണ്ട് കൂടിയാണവൻ പന്ത് കളിക്കുന്നത്. അതുല്യപ്രതിഭ.!
ജ്യൂളി:
ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വപ്രതിഭയാണവൻ. നീണ്ട 15 വർഷങ്ങൾ ഇങ്ങനെ മികച്ച ഫോമിൽ കളിക്കാനാവുമെന്ന് അന്ന് ലിയോയെ ആദ്യമായി കണ്ടപ്പോൾ എനിക്ക് തോന്നിയതേയില്ല.
ബെലേട്ടി:
ഭൗമേതരൻ!. അതുല്യൻ!
Content courtesy: www.fcbarcelona.com
©www.culesofkerala.com
